Film Talks

'ഇതാണ് ക്ലൈമാക്സ് എന്നറിഞ്ഞപ്പോൾ ഷോക്ക്ഡ് ആയി'; പാരഡെെസിന്റെ ക്ലെെമാക്സ് ഷൂട്ടിൽ എല്ലാവർക്കും ടെൻഷനുണ്ടായിരുന്നുവെന്ന് റോഷൻ മാത്യു

ഷൂട്ടിം​ഗിനിടെ മാറ്റി എഴുതിയ പാരഡെെസിന്റെ ക്ലെെമാക്സ് കണ്ട് ഞെട്ടിപ്പോയി എന്ന് നടൻ റോഷൻ മാത്യു. സിനിമയിലേക്ക് ദർശന വരുന്നത് അവസാന നിമിഷത്തിലാണെന്നും ദർശനയ്ക്ക് കൊടുത്ത സ്ക്രിപ്റ്റിലായിരുന്നു ഇപ്പോഴുള്ള ചിത്രത്തിന്റെ ക്ലെെമാക്സ് ഉണ്ടായിരുന്നത് എന്നും റോഷൻ പറയുന്നു. ഇതാണ് ക്ലൈമാക്സ് എന്ന് അറിഞ്ഞപ്പോൾ ഞാൻ ഷോക്ക്ഡ് ആയിരുന്നു ആദ്യം. എതിർത്ത് നോക്കി, ഇത് നീതിയല്ല എന്നൊക്കെ ഞാൻ പറഞ്ഞു നോക്കി. എന്നാൽ ക്ലെെമാക്സ് ഷൂട്ട് ചെയ്യുമ്പോൾ അത് എങ്ങനെ വരുമെന്നോർത്ത് എല്ലാവർക്കും ടെൻഷനുണ്ടായിരുന്നുവെന്നും ക്ലെെമാക്സ് പൂർത്തിയായതിന് ശേഷമാണ് പ്രസന്ന സാർ റിലാക്സ്ഡ് ആയത് എന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകി അഭിമുഖത്തിൽ റോഷൻ മാത്യു പറ‍ഞ്ഞു.

റോഷൻ മാത്യു പറഞ്ഞത്:

പടത്തിന്റെ ഷൂട്ട് തുടങ്ങുന്നതിന് മുമ്പ് വിപുലമായി തന്നെ സാർ ചർച്ച ചെയ്യും. അദ്ദേഹം നമുക്ക് എന്ത് കാര്യം സംസാരിക്കാനും പറയാനും ഓപ്പണായിരുന്നു. ഷൂട്ട് തുടങ്ങിയതിന് ശേഷമാണ് വലിയ തരത്തിൽ സംസാരമില്ലാതെയിരുന്നത്. ഇതിലെ ട്രാവൽ ഒക്കെ പ്ലാൻ ചെയ്താണ് ഈ പടം ചെയ്തിരിക്കുന്നത്. ആദ്യം ഷൂട്ട് ചെയ്തത് ഇതിലെ കഥാപാത്രങ്ങൾ താമസിക്കുന്ന വീട്ടിലെ സെ​ഗ്മെന്റുകൾ ആയിരുന്നു. ആ സീനുകൾ ക്രമത്തിൽ ചെയ്തു വന്ന് ക്ലെെമാക്സ് തീർത്തു. ദർശന സിനിമയിലേക്ക് വരുന്നത് ഇതിന്റെ ലാസ്റ്റ് മിനിട്ടാണ്. പടത്തിന്റെ അതിന് മുമ്പുള്ള ഡ്രാഫ്റ്റുകളിൽ ഒന്നും ഇതായിരുന്നില്ല ക്ലൈമാക്സ്. ഷൂട്ടിന് ഇങ്ങനെയൊരു ക്ലൈമാക്സ് ആണെന്നറിഞ്ഞപ്പോൾ എനിക്ക് ഉൾക്കൊള്ളാനായില്ല. ദർശനക്ക് കിട്ടിയ ഡ്രാഫ്റ്റിൽ ഇപ്പോഴുള്ള ക്ലൈമാക്സ് ആയിരുന്നു. ഈ ക്ലൈമാക്സ് എന്ന് അറിഞ്ഞപ്പോൾ ഞാൻ ഷോക്ക്ഡ് ആയിരുന്നു ആദ്യം . എതിർത്ത് നോക്കി, ഇത് നീതിയല്ല എന്നൊക്കെ ഞാൻ പറഞ്ഞു നോക്കി. അപ്പോൾ അദ്ദേഹം നമുക്ക് സംസാരിക്കാം എന്ന് പറഞ്ഞു. റോഷന് എന്താണ് അൺ ഫെയർ എന്ന് തോന്നിയത്, അത് എഴുതൂ എന്ന് പ്രസന്ന സാർ പറഞ്ഞു. ക്ലെെമാക്സിനോട് അടുപ്പിച്ച് പ്രസന്ന സാറിനും ചെറിയൊരു ടെൻഷൻ ഉണ്ടായിരുന്നു. അത് എങ്ങനെ വർക്ക്ഔട്ടായി വരും എന്നതിൽ. എല്ലാരിലും ഒരു ചെറിയ ടെൻ‌ഷനുണ്ടായിരുന്നു എന്ന് എനിക്ക് മനസ്സിലായി. എന്നാൽ ക്ലെെമാക്സ് ഷൂട്ട് ചെയ്ത് കഴിഞ്ഞപ്പോൾ സാർ മുഴുവൻ റിലാക്സ്ഡായി സാർ എന്റെ അടുത്ത് വന്നിട്ട് പറഞ്ഞു ഇനി നമുക്ക് ബാക്കി പടത്തിനെ ഇവിടെ വരെ എത്തിച്ചാൽ മതി എന്ന്. അന്നാണ് എനിക്ക് മനസ്സിലാവുന്നത് ഈ മൊമെന്റ് കിട്ടുമോ ഇല്ലയോ എന്നുള്ള ഒരിതിലാണ് സാർ നിന്നിരുന്നത് എന്ന്. അതിന് ശേഷം അദ്ദേഹം വളരെ റിലാക്സ്ഡായിരുന്നു.

ദർശന രാജേന്ദ്രൻ, റോഷൻ മാത്യു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രസന്ന വിത്താനാഗെ സംവിധാനം ചെയ്ത ചിത്രമാണ് പാരഡെെസ്. ഫാമിലി, ലാലന്നാസ് സോങ്ങ്, കിസ്സ് എന്നീ സിനിമകൾക്ക് ശേഷം ന്യൂട്ടൻ സിനിമാസ് നിർമിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് സംവിധായകൻ മണിരത്നത്തിന്റെ നിർമ്മാണസ്ഥാപനമായ മദ്രാസ് ടാക്കീസാണ്. ബുസാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള കിം ജിസോക് പുരസ്ക്കാരം നേടിയ ചിത്രമായ പാരഡെെസ് ജൂൺ 28 ന് തിയറ്ററുകളിലെത്തും.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT