Film Talks

ഷാരൂഖ് ഖാനൊപ്പം ബോളിവുഡ് ചിത്രവുമായി ആഷിക് അബു, ശ്യാം പുഷ്‌കരന്റെ തിരക്കഥ 

മനീഷ് നാരായണന്‍

ബോളിവുഡിന്റെ കിംഗ് ഖാന്‍ ഷാരൂഖ് ഖാന്‍ നായകനായി ആഷിക് അബു ചിത്രം ഒരുങ്ങുന്നു. ശ്യാം പുഷ്‌കരനാണ് തിരക്കഥ. സിനിമയുടെ പ്രാഥമിക ചര്‍ച്ചകള്‍ ഷാരൂഖിന്റെ മുംബൈയിലെ വീടായ ‘മന്നത്തി’ല്‍ നടന്നു. ആഷിക് അബു തന്നെയാണ് ഇക്കാര്യം ദ ക്യുവിനോട് സ്ഥിരീകരിച്ചത്. ആഷിക് അബുവിന്റെ സംവിധാനത്തില്‍ 2019ല്‍ പുറത്തിറങ്ങിയ വൈറസ് എന്ന സിനിമ കണ്ടാണ് ഷാരൂഖ് ഖാന്‍ ആഷിക് അബുവിനെ മുംബൈയിലെ വീട്ടിലേക്ക് ക്ഷണിച്ചത്.

കുറച്ചുനാളായി ഷാരൂഖിനൊപ്പം ഹിന്ദി സിനിമ ചെയ്യുന്ന കാര്യത്തില്‍ ചര്‍ച്ച നടക്കുന്നുണ്ടായിരുന്നു. ബുധനാഴ്ചയാണ് ഷാരൂഖ് ഖാന്‍ അമേരിക്കയില്‍ നിന്നെത്തിയത്. മുംബൈയിലെ വീടായ മന്നത്തില്‍ രണ്ടരമണിക്കൂറോളം അദ്ദേഹവുമായി സംസാരിച്ചു. ശ്യാം പുഷ്‌കരന്റെ രചനയിലാണ് സിനിമ. 2020 അവസാനത്തോടെ സിനിമ ഷൂട്ട് ചെയ്യുന്ന രീതിയിലാണ് ആലോചിക്കുന്നത്.
ആഷിക് അബു

മലയാളത്തിലെ ചെയ്ത സിനിമകളുടെ റീമേക്ക് ആയിരിക്കില്ല ബോളിവുഡ് ചിത്രമെന്നും ആഷിക് അബു ദ ക്യുവിനോട് പ്രതികരിച്ചു. വളരെ എക്‌സൈറ്റിംഗ് ആയ കൂടിക്കാഴ്ചയായിരുന്നു ഷാരൂഖുമായുള്ളത്. മലയാള സിനിമയെക്കുറിച്ച് വളരെ കാര്യമായാണ് ഷാരൂഖ് സംസാരിക്കുന്നത്. അദ്ദേഹം നമ്മുടെ സിനിമകള്‍ ഫോളോ ചെയ്യുന്നുണ്ട്. മലയാള സിനിമയെക്കുറിച്ച് നല്ല അഭിപ്രായമാണ് അദ്ദേഹത്തിന്.

ആക്ഷന്‍ ഡ്രാമാ സ്വഭാവത്തിലുള്ളതായിരിക്കും സിനിമ. ഷാരൂഖ് ഖാന്റെ നിര്‍മ്മാണ കമ്പനിയായ റെഡ് ചില്ലീസ് എന്റര്‍ടെയിന്‍മെന്റാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്.

വൈറസിന് ശേഷം ഉണ്ണി ആര്‍ എഴുതിയ കഥയെ ആധാരമാക്കി പെണ്ണും ചെറുക്കനും എന്ന ഹ്രസ്വിത്രം ആഷിക് അബു പൂര്‍ത്തിയാക്കിയിരുന്നു. രാജീവ് രവി, വേണു, ജെ കെ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഒരുങ്ങിയ ആന്തോളജിയിലാണ് ഈ ചിത്രം ഉള്‍പ്പെടുന്നത്. റോഷന്‍ മാത്യുവും ദര്‍ശനാ രാജേന്ദ്രനുമാണ് ഈ ചിത്രത്തില്‍ നായികാനായകന്‍മാര്‍.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT