Film News

'ഞാന്‍ അഭിനയിച്ചപ്പോള്‍ നിങ്ങള്‍ കണ്ടിട്ടില്ലേ?തെറ്റ് ചെയ്തിട്ടില്ല,; ആളുകളുടെ മനോഭാവത്തില്‍ മാറ്റമില്ലാത്തതില്‍ ദുഖമുണ്ടെ'ന്ന് ഷക്കീല

20 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും വരുമ്പോള്‍ ഹൃദ്യമായ ഒരു സ്വീകരണം ലഭിക്കും എന്നാണു കരുതിയിരുന്നതെന്നും അത് കിട്ടാത്തതില്‍ വേദനയുണ്ടെന്നും നടി ഷക്കീല. ഇവിടെയുള്ള ആളുകളുടെ മനോഭാവത്തില്‍ ഒരു മാറ്റവുമില്ല. എനിക്ക് കിട്ടിയ സിനിമകളാണ് ഞാന്‍ ചെയ്തത്. ഞാന്‍ അഭിനയിച്ചപ്പോള്‍ നിങ്ങള്‍ അതൊക്കെ കണ്ടില്ലേ ? കണ്ടിട്ടില്ലെങ്കില്‍, കുഴപ്പമില്ല. നിങ്ങള്‍ക്ക് എന്നെ ഇഷ്ട്ടപ്പെട്ടില്ലാ എന്ന് കരുതാം. പക്ഷേ കണ്ടു, അതിനു ശേഷം ഇഷ്ട്ടമല്ല എന്നാണോ ? തീര്‍ച്ചയായും ഇതെല്ലാം മാറി ഒരു ദിവസം വരുമെന്നാണ് കരുതുന്നതെന്നും ഷക്കീല ദ ക്യുവിനോട് പറഞ്ഞു. ഷക്കീല പങ്കെടുക്കുന്നതിനാല്‍ ഇന്ന് കോഴിക്കോട് മാളില്‍ നടക്കാനിരുന്ന ഒമര്‍ ലുലു ചിത്രം നല്ല നേരത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചിന് മാള്‍ അധികൃതര്‍ അനുമതി നിഷേധിച്ചുവെന്ന് സംവിധായകന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചതിന് പിന്നാലെയായിരുന്നു ഷക്കീലയുടെ പ്രതികരണം.

ഇവിടെയുള്ള ആളുകളുടെ മനോഭാവത്തില്‍ ഒരു മാറ്റവുമില്ല : ഷക്കീല

എന്നെ ഇങ്ങനെ പ്രോഗ്രാമുകള്‍ക്ക് വിളിക്കും, എന്നിട്ട് പിന്നീട് പെര്‍മിഷന്‍ കിട്ടിയില്ലെന്നു പറയും. ഇതൊക്കെ പറഞ്ഞ് പ്രോഗ്രാം ക്യാന്‍സല്‍ ചെയ്യും. എനിക്ക് ഇങ്ങനെയുള്ള കുറെ എക്‌സ്പീരിയന്‍സുണ്ട്. ഇവിടെ ഒന്നും ചേഞ്ച് ആയിട്ടില്ല. ഞാന്‍ കരുതി എല്ലാം മാറിയിരിക്കുമെന്ന്. 20 വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ വരുമ്പോള്‍ എനിക്ക് ഹൃദ്യമായ ഒരു സ്വീകരണം ലഭിക്കും എന്നാണു ഞാന്‍ കരുതിയത്. പക്ഷെ അത് കിട്ടിയില്ല. അതില്‍ വേദനയുണ്ട്. ഇവിടെയുള്ള ആളുകളുടെ മനോഭാവത്തില്‍ ഒരു മാറ്റവുമില്ല. തീര്‍ച്ചയായും ഇതെല്ലാം മാറി ഒരു ദിവസം വരും. ഞാന്‍ കരുതുന്നത്, ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് തന്നെയാണ്. എനിക്ക് കിട്ടിയ സിനിമകളാണ് ഞാന്‍ ചെയ്തത്. ഞാനായിട്ട് പ്രൊഡ്യൂസ് ചെയ്ത് ഞാനായിട്ട് അഭിനയിച്ചിട്ടില്ല. അപ്പോള്‍ അതിലെവിടെയാണ് ഞാന്‍ ചെയ്ത തെറ്റ് ? ഞാന്‍ അഭിനയിച്ചപ്പോള്‍ നിങ്ങള്‍ അതൊക്കെ കണ്ടില്ലേ? കണ്ടിട്ടില്ലെങ്കില്‍, കുഴപ്പമില്ല. നിങ്ങള്‍ക്ക് എന്നെ ഇഷ്ട്ടപ്പെട്ടില്ലാ എന്ന് കരുതാം.പക്ഷേ നേരത്ത കണ്ടു, അതിനു ശേഷം ഇഷ്ട്ടമല്ല എന്നാണോ? ലോകം മാറുകയാണ്. ഇന്നും ഈ രീതിയില്‍ എന്നെ ഇങ്ങനെ കാണുന്നു എന്ന് അറിയുന്നതില്‍ ഞാന്‍ ശരിക്കും വിഷമമുണ്ട്. ഇന്ന് ഇങ്ങനെ ഒരു പ്രോഗ്രാം ഉണ്ടായിട്ട് അവസാന നിമിഷം അത് മാറ്റേണ്ടി വന്നു എന്ന് പ്രയാസത്തോടുകൂടിയാണ് ഒമര്‍ ലുലുക്ക എന്നോട് പറഞ്ഞത്.

നിങ്ങള്‍ മാത്രമാണെങ്കില്‍ പരിപാടി നടത്തിക്കോളുവെന്ന് പറഞ്ഞുവെന്ന് ഒമര്‍ ലുലു

സംഭവത്തില്‍ ഇന്നലെ രാവിലെ മാളുമായി ബന്ധപ്പെട്ടപ്പോള്‍ അവര്‍ പരിപാടി നടത്താമെന്നും, അവിടെ വേണ്ട ഒരുക്കങ്ങള്‍ നടത്തിക്കോളൂ എന്നായിരുന്നു അറിയിച്ചിരുന്നതെന്നും അതിഥി ഷക്കീലയാണെന്ന് അറിഞ്ഞപ്പോഴാണ് മാള്‍ അധികൃതരുടെ സമീപനത്തില്‍ മാറ്റം വന്നതെന്നും ഒമര്‍ ലുലു ദ ക്യുവിനോട് പറഞ്ഞു. അതിഥി ഷക്കീലയാണെന്ന് അറിഞ്ഞപ്പോള്‍ പുതിയ കണ്ടീഷനുകള്‍ കൊണ്ടുവരാന്‍ തുടങ്ങി. കൂടുതല്‍ പൊലീസ് പ്രൊട്ടക്ഷന്‍ ഏര്‍പ്പെടുത്താമെന്നു പറഞ്ഞെങ്കിലും അത് മതിയാകില്ല, ബാരിക്കേഡുകള്‍ വേണമെന്നാണ് അവര്‍ അറിയിച്ചത്. പിന്നീട് നിങ്ങള്‍ മാത്രമാണെങ്കില്‍ പരിപാടി നടത്താമെന്ന് അറിയിക്കുകയുമായിരുന്നുവെന്നും ഒമര്‍ ലുലു കൂട്ടിച്ചേര്‍ത്തു.

ഷക്കീലയോട് വിവേചനമില്ലെന്ന് മാള്‍ അധികൃതര്‍

എന്നാല്‍ സുരക്ഷാപ്രശ്നങ്ങള്‍ കാരണമാണ് അനുമതി നിഷേധിച്ചതെന്നും കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയാല്‍ പരിപാടിയ്ക്ക് അനുമതി നല്‍കാമെന്ന് അറിയിച്ചിരുന്നതായും മാള്‍ അധികൃതര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ഷക്കീലയോട് തങ്ങള്‍ക്ക് യാതൊരു വിവേചനവും ഇല്ല. അവസാന നിമിഷം മാത്രമാണ് ഷക്കീല അതിഥിയായി എത്തുന്നതായി അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്. മുമ്പ് ഇത്തരത്തില്‍ ഹൈലൈറ്റ് മാളില്‍ നടന്ന ഒരു പരിപാടിയ്ക്കിടെ ചിലര്‍ നടിമാരോട് അപമര്യാദയായി പെരുമാറിയിരുന്നു. അതിനു ശേഷം കൃത്യമായ സുരക്ഷ മാനദണ്ഡങ്ങള്‍ ഉറപ്പു വരുത്തണമെന്ന് പോലീസ് നിര്‍ദ്ദേശമുള്ളതായും അധികൃതര്‍പറയുന്നു.

ഷക്കീല ഇല്ലാതെ മാളില്‍ ട്രെയ്‌ലര്‍ ലോഞ്ച് നടത്തില്ലെന്ന് ഒമര്‍ ലുലു അറിയിച്ചിരുന്നു. 'ഒരാളെ ക്ഷണിച്ചിട്ട് ഞങ്ങള്‍ മാത്രം പരിപാടിക്ക് പോകുന്നത് ശരിയല്ല, ചേച്ചിയോട് ക്ഷമാപണം നടത്തിയിട്ടുണ്ട്. മറ്റു പലയിടങ്ങളുമായി ബന്ധപ്പെട്ടപ്പോഴും ഇതേ പ്രതികരണമായിരുന്നു ലഭിച്ചത്. എന്തായാലും ചേച്ചിയോടൊപ്പം തന്നെ ഞങ്ങള്‍ ലോഞ്ച് നടത്താനാണ് തീരുമാനം. ഇവിടെ ഹോട്ടല്‍ റൂമില്‍ വച്ച് തന്നെ ട്രെയിലര്‍ ലോഞ്ച് ചെയ്യുകയും അത് ഓണ്‍ലൈനായി ഷെയര്‍ ചെയ്യുകയും ചെയ്യുമെന്ന് ഒമര്‍ ലുലു കൂട്ടിച്ചേര്‍ത്തു.

വോട്ടെണ്ണല്‍; വയനാട്ടില്‍ മുന്നേറി പ്രിയങ്ക, പാലക്കാട് രാഹുല്‍, ചേലക്കരയില്‍ പ്രദീപ്

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

SCROLL FOR NEXT