Film News

'എനിക്ക് കുറ്റബോധം ഉണ്ട്, ഐശ്വര്യ റായിയോട് ഞാൻ മാപ്പ് പറയാൻ ആഗ്രഹിക്കുന്നു'; ഇമ്രാൻ ഹാഷ്മി

കരൺ ജോഹറിന്റെ ചാറ്റ് ഷോയായ 'കോഫി വിത്ത് കരണിൽ' ഐശ്വര്യ റായിയെ 'പ്ലാസ്റ്റിക്ക്' എന്ന് വിളിച്ചതിൽ തനിക്ക് കുറ്റബോധമുണ്ടെന്ന് നടൻ ഇമ്രാൻ ഹാഷ്മി. കോഫി വിത്ത് കരൺ എന്ന ഷോയുടെ നാലാം സീസണിലെ റാപ്പിഡ് ഫയറിൽ പ്ലാസ്റ്റിക്ക് എന്ന് കേൾക്കുമ്പോൾ ആരെയാണ് ഓർമ്മ വരുന്നത് എന്ന ചോദ്യത്തിനാണ്, ഇമ്രാൻ ഐശ്വര്യ റായ് എന്ന് ഉത്തരം പറഞ്ഞത്. ഇത് വളരെയധികം ജനശ്രദ്ധ നേടിയിരുന്നു. എന്നാൽ ഹാമ്പർ ജയിക്കാൻ വേണ്ടി മാത്രമാണ് അത് പറഞ്ഞത് എന്നും ഐശ്വര്യ റായ്യോട് മാപ്പ് ചോദിക്കാൻ താൻ ആ​ഗ്രഹിക്കുന്നുവെന്നും ഇമ്രാൻ ഹാഷ്മി ലാലൻടോപ്പ് എന്ന ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.

ഇമ്രാൻ ഹാഷ്മി പറഞ്ഞത്:

ഐശ്വര്യ റായിയെ പ്ലാസ്റ്റിക്ക് എന്ന് വിളിച്ചതിൽ എനിക്ക് കുറ്റബോധം ഉണ്ട്. എനിക്ക് ഇത് പറഞ്ഞേ മതിയാവൂ. അന്ന് ഞാൻ എടുത്ത പറഞ്ഞ പേരുകാരോടെല്ലാം എനിക്ക് പരമാവധി ബഹുമാനം ഉണ്ട്. അവർ അതിനെ എങ്ങനെയാണ് എടുത്തത് എന്ന് എനിക്ക് അറിയില്ല. എനിക്ക് അതിൽ കുറ്റബോധം തോന്നാൻ കാരണം അത് വളരെ അരോചകമായ ഒരു പ്രസ്താവനയായിരുന്നു എന്ന് പിന്നീട് എനിക്ക് തന്നെ തോന്നിയത് കൊണ്ടാണ്. ഈയിടെയായി, ആളുകൾ വളരെ സെൻസിറ്റീവ് ആയി മാറിയിരിക്കുന്നു. സോഷ്യൽ മീഡിയയിലെ എല്ലാ കാര്യങ്ങളിലും ആളുകൾക്ക് ദേഷ്യം വരാൻ തുടങ്ങിയിട്ടുണ്ട്. മുമ്പ്, ആളുകൾ ഇത്ര സെൻസിറ്റീവ് ആയിരുന്നില്ല. ആ ഷോയുടെ കാര്യം പറയുകയാണെങ്കിൽ, ഞങ്ങൾ ഒരു ഗെയിം കളിക്കുകയായിരുന്നു, അതെല്ലാം തമാശ മാത്രമായിരുന്നു. എനിക്ക് ആ ഹാമ്പർ ലഭിക്കാനായി ജയിക്കണം എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ഹം ദിൽ ദീ ചുകേ സനം എന്ന സിനിമയുടെ സെറ്റിൽ ഐശ്വര്യ റായ് യെ കാണാൻ വേണ്ടി മൂന്ന് മണിക്കൂറോളം അവരുടെ വാനിന്റെ പുറത്ത് ഞാൻ കാത്തു നിന്നിട്ടുണ്ട്. ഞാൻ അവരുടെ വലിയ ആരാധകനായിരുന്നു. ഇപ്പോഴും ഞാൻ അവരുടെ ആരാധകനാണ്. വ്യക്തി പരമായി ഞാൻ ഒരിക്കലും അവരെ കാണുകയോ സംസാരിക്കുയോ ചെയ്തിട്ടില്ല, എനിക്ക് അവരെ കാണാൻ ആ​ഗ്രഹമുണ്ട്. മാത്രമല്ല അവർക്ക് ഞാൻ പറഞ്ഞത് മോശമായി തോന്നിയിട്ടുണ്ടെങ്കിൽ എനിക്ക് അവരോട് ക്ഷമ ചോദിക്കാനും ആ​ഗ്രഹമുണ്ട്.

അതേസമയം ഐശ്വര്യ റായ് ഇതിനെക്കുറിച്ച് ഒരിക്കലും നേരിട്ട് പ്രതികരിച്ചിട്ടില്ല. എന്നാൽ 2019 ൽ ഫിലിംഫെയറിന് നൽകിയ ഒരു അഭിമുഖത്തിൽ, തന്നെ ഫേക്ക് എന്നും പ്ലാസ്റ്റിക്ക് എന്നും അഭിസംബോധന ചെയ്തതാണ് തന്നെക്കുറിച്ച് ആരെങ്കിലും പറഞ്ഞിട്ടുള്ളതിൽ വച്ച് ഏറ്റവും മോശമായ കാര്യം എന്ന് ഐശ്വര്യ റായ് പറഞ്ഞിരുന്നു.

മികച്ച മലയാള നടൻ ടൊവിനോ, തമിഴിൽ വിക്രം; 2024 സൈമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

വയനാട് ദുരന്തത്തിൽ ചെലവഴിച്ച തുകയെന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് അവാസ്തവം; മുഖ്യമന്ത്രിയുടെ ഓഫീസ്, പ്രസ്താവനയുടെ പൂര്‍ണ്ണരൂപം

ടൊവിനോക്കൊപ്പം തമിഴകത്തിന്റെ തൃഷ; പാന്‍ ഇന്ത്യന്‍ ചിത്രം 'ഐഡന്റിറ്റി' ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

ഭൂമിക്ക് ഒരു രണ്ടാം ചന്ദ്രനെ ലഭിക്കുമോ? ഭൂമിക്കരികിലൂടെ കടന്നുപോകുന്ന ഛിന്നഗ്രഹത്തെക്കുറിച്ചുള്ള വസ്തുതയെന്ത്?

മലയാള സിനിമാ മേഖലയിൽ പുതിയ സംഘടന; പ്രോഗ്രസ്സിവ് ഫിലിം മേക്കേഴ്‌സ് അസോസിയേഷൻ

SCROLL FOR NEXT