Film News

'നിങ്ങള്‍ സൂപ്പര്‍ ഹീറോസ് അല്ലേ'; ആറ് സ്ത്രീകളുടെ കഥ പറയാന്‍ അഞ്ജലി മേനോന്‍, വണ്ടര്‍ വുമണ്‍ ട്രെയ്‌ലര്‍

കൂടെ എന്ന ചിത്രത്തിന് ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന വണ്ടര്‍ വുമണിന്റെ ട്രെയ്‌ലര്‍ സോണി ലിവ്വ് പുറത്തിറക്കി. അടുത്തിടെയാണ് നിത്യ മേനോന്‍, പാര്‍വതി തിരുവോത്ത് എന്നിവര്‍ പ്രെഗ്‌നെന്‍സി ടെസ്റ്റിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് സിനിമയുടെ പ്രഖ്യാപനം നടത്തിയത്. പ്രഖ്യാപനത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകളും നടന്നിരുന്നു. സംശയങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവില്‍ അഞ്ജലി മേനോന്‍ ചിത്രം നവംബര്‍ 18നാണ് സോണി ലിവ്വിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്.

സ്ത്രീകള്‍ തമ്മിലുള്ള ആത്മബന്ധവും അവരുടെ ധീരതയുമാണ് വണ്ടര്‍ വുമണിന്റെ പ്രമേയം. ഗര്‍ഭിണികളായ ആറ് സ്ത്രീകള്‍ ഒരു ഗര്‍ഭകാല ക്ളാസില്‍ പങ്കെടുക്കാനെത്തുന്നതാണ് ചിത്രം. ജീവിതത്തിന്റെ പല മേഖലകളില്‍ നിന്ന് വരുന്ന വ്യത്യസ്തരായ കുറെ സ്ത്രീകള്‍ക്കിടയില്‍ ഉണ്ടാകുന്ന ഊഷ്മളായ ഒരു ബന്ധവും, അവരോരുത്തരും അവരുടെ ജീവിതത്തെ നേരിടുന്ന രസകരമായ രീതികളുമാണ് വണ്ടര്‍ വുമണിലൂടെ പറയാന്‍ ശ്രമിച്ചിരിക്കുന്നതെന്ന് സംവിധായിക അഞ്ജലി മേനോന്‍ പറയുന്നു.

അഞ്ജലി മേനോന്റെ വാക്കുകള്‍:

കുറെ സ്ത്രീകള്‍ ഒരുമിച്ച് നില്‍ക്കുകയും അവര്‍ക്കിടയില്‍ സാഹോദര്യം ഉണ്ടാവുകയും ചെയ്യുമ്പോള്‍, ആ കൂട്ടമാകെ ശക്തിപ്പെടുന്നത് പോലെ തന്നെ അതിലെ ഓരോ വ്യക്തിയും ഒരുപാട് വളരുന്നുണ്ട്. അത് ഞാന്‍ എന്റെ സ്വന്തം അനുഭവത്തില്‍ നിന്ന് തിരിച്ചറിഞ്ഞതാണ്. ജീവിതത്തിന്റെ പല മേഖലകളില്‍ നിന്ന് വരുന്ന വ്യത്യസ്തരായ കുറെ സ്ത്രീകള്‍ക്കിടയില്‍ ഉണ്ടാകുന്ന ഊഷ്മളായ ഒരു ബന്ധവും, അവരോരുത്തരും അവരുടെ ജീവിതത്തെ നേരിടുന്ന രസകരമായ രീതികളുമാണ് ഞാനീ സിനിമയിലൂടെ ആവിഷ്‌കരിക്കാന്‍ ശ്രമിച്ചിട്ടുള്ളത്. ഇക്കൂട്ടത്തില്‍ ഈ രാജ്യത്തെ എല്ലാ സ്ത്രീകള്‍ക്കും അവരുടെ സ്വന്തം ജീവിതത്തോട് സാമ്യം തോന്നുന്ന കഥാപാത്രങ്ങളുണ്ട്. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളുണ്ട്.

ഗര്‍ഭധാരണവും പുതിയ സൗഹൃദങ്ങളും അവരെ എങ്ങനെയാണ് മാറ്റിമറിക്കുന്നതെന്ന് ഈ സിനിമയില്‍ കാണാം. നമ്മുടെ ഹൃദയത്തോട് ചേര്‍ത്ത് വെക്കാന്‍ കഴിയുന്ന ഒരു സിനിമയായിരിക്കും ഇത്. ഇതിലെ ഓരോ കഥാപാത്രങ്ങളെയും പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് ഞാന്‍. പുതുമയുള്ള പ്രമേയങ്ങളും ആരും പ്രതീക്ഷിക്കാത്ത ആശയങ്ങളും ഏറ്റെടുക്കാന്‍ ഒരിക്കലും മടി കാണിച്ചിട്ടില്ലാത്ത ഒരു പ്ലാറ്റ്‌ഫോമാണ് സോണി ലിവ്. സോണി ലിവിലൂടെ തന്നെ ഈ സിനിമ ജനങ്ങളില്‍ എത്തിക്കാന്‍ കഴിഞ്ഞതിന്റെ ആവേശത്തിലാണ് ഞാന്‍.

നിത്യ മേനോന്‍, പാര്‍വതി തിരുവോത്ത്, അമൃത സുബാഷ്, നാദിയ മൊയ്തു, പദ്മപ്രിയ ജാനകിരാമന്‍, സയനോര ഫിലിപ്പ്, അര്‍ച്ചന പദ്മിനി എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. ഇംഗ്ലീഷില്‍ അവതരിപ്പിച്ചിട്ടുള്ള ചിത്രത്തില്‍ മലയാളം, ഹിന്ദി, മറാത്തി, തമിഴ്, തെലുങ്ക്, കന്നഡ, എന്നിവയുടെ അംശവും കാണാം. ആര്‍.എസ്.വി.പി ഫ്‌ലയിങ് യൂണികോണ്‍ എന്റര്‍ടൈന്‍മെന്റും ലിറ്റില്‍ ഫിലിം പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT