Film News

‘ഈ കുട്ടി പുതിയ കലാകാരനാണല്ലോ’; ഷെയ്ന്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അമ്മയുടെ ശ്രദ്ധയില്‍ പെടുത്തുമെന്ന് മന്ത്രി എ കെ ബാലന്‍

THE CUE

ഷെയ്ന്‍ നിഗം നേരിടുന്ന പ്രശ്‌നങ്ങള്‍ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ശ്രദ്ധയില്‍ പെടുത്തുമെന്ന് മന്ത്രി എ കെ ബാലന്‍. ഷെയ്ന്‍ ഇഷ്‌ക് സംവിധായകന്‍ അനുരാജ് മനോഹര്‍ ഷെയ്‌ന്റെ ഉമ്മ എന്നിവരൊടൊപ്പം തന്നെ കാണാന്‍ വന്നിരുന്നെന്ന് സിനിമാ-സാംസ്‌കാരിക വകുപ്പ് മന്ത്രി പറഞ്ഞു. തൊഴില്‍ രംഗത്ത് അനുഭവിക്കേണ്ടി വരുന്ന വിഷമതകളാണ് ഷെയ്ന്‍ പറഞ്ഞത്. ഒരു കുട്ടിയുടെ മാനസികാവസ്ഥയിലാണ് തന്റെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുന്വോള്‍ ഷെയ്‌നെ കാണാന്‍ കഴിഞ്ഞത്. സിനിമാ വ്യവസായം സംരക്ഷിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ ഇടപെടലുണ്ടാകും. ഏതെങ്കിലും ഭാഗം പിടിക്കുന്ന സമീപനം സര്‍ക്കാരിനില്ല. അവര്‍ തന്നെ ചര്‍ച്ച ചെയ്ത് പരിഹരിക്കപ്പെടേണ്ട പ്രശ്‌നമാണ്. രമ്യമായിപ്പോകുന്നതാകും നന്നാകുകയെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഔദ്യോഗിക വസതിയിലെത്തിയ ഷെയ്‌നുമായി സംസാരിച്ച ശേഷമായിരുന്നു എ കെ ബാലന്റെ പ്രതികരണം.

സര്‍ക്കാരിന് കഴിയാവുന്നത് സര്‍ക്കാര്‍ ചെയ്യും. വഷളാക്കാതെ മുന്നോട്ട് പോകുന്നതാകും നല്ലതെന്ന് തോന്നുന്നു.
എ കെ ബാലന്‍

മാനസികമായിട്ടുള്ള വിഷമത സിനിമാ മേഖലയില്‍ മുന്നോട്ട് പോകുന്നതിന് വലിയ തടസം നില്‍ക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു. കരാര്‍ വെച്ച സമയത്തിനുള്ളില്‍ ചിത്രം തീര്‍ക്കുന്നതിന് താന്‍ തടസ്സമില്ല. സംവിധായകനും നിര്‍മ്മാതാക്കളുമാണ് വൈകുന്നതിന് കാരണക്കാര്‍. എന്റെ ഭാഗം കേള്‍ക്കാതെയാണ് അവര്‍ പടം നിര്‍ത്തിവെച്ചത്. ജോബി ജോര്‍ജും കെഎഫ്പിഎയും നടത്തിയ പത്രസമ്മേളനം വേദനിപ്പിച്ചു. എനിക്ക് 22 വയസേ ആയിട്ടുള്ളൂ. ഉറങ്ങാന്‍ പോലും സമയമില്ലാതെ അധ്വാനിക്കുന്നു. ഇനിയും വെയിലുമായി സഹകരിക്കാന്‍ തയ്യാറാണ്. 45 ദിവസത്തെ ഡേറ്റാണ് വെയിലിന് വേണ്ടിയിരുന്നത് എന്നെല്ലാമാണ് ഷെയ്ന്‍ പറഞ്ഞത്. ഒരു കുട്ടിയുടെ മാനസികാവസ്ഥയിലാണ് തന്റെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുന്വോള്‍ ഷെയ്‌നെ കാണാന്‍ കഴിഞ്ഞത്. ഇതിന് വിപരീതമായാണ് നിര്‍മ്മാതാക്കള്‍ സംസാരിച്ചത്. ചില വിവാദപരാമര്‍ശങ്ങള്‍ സിയാദ് കോക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തി. കെഎസ്എഫ്ഡിസിക്ക് പടം തരാത്ത വിഷയവുമായി ബന്ധപ്പെട്ട് അവരുമായി ചര്‍ച്ച നടത്തിയിരുന്നു. ഈ വ്യവസായം നശിപ്പിക്കല്‍ അല്ലല്ലോ നിങ്ങളുടെ ഉദ്ദേശമെന്ന് ചോദിച്ചു.

ഈ കുട്ടി പുതിയ കലാകാരനാണല്ലോ. അച്ഛനും ഒരു കലാകാരനായിരുന്നല്ലോ. 10-13 ചിത്രങ്ങളിലൊക്കെ അഭിനയിച്ചിട്ടുണ്ട്. ആ കുട്ടിയുടെ ഭാവിയും ഈ മേഖലയുമായി ബന്ധപ്പെട്ടുള്ളതാണ്. രണ്ടു കൂട്ടരും പ്രശ്‌നം പരിഹരിക്കണം. സര്‍ക്കാരിന് കഴിയാവുന്നത് സര്‍ക്കാര്‍ ചെയ്യും. വഷളാക്കാതെ മുന്നോട്ട് പോകുന്നതാകും നല്ലത്. എഗ്രിമെന്റിന്റെ കോപ്പി എനിക്ക് തന്നു. കരാര്‍ പ്രകാരമല്ല കാര്യങ്ങള്‍ മുന്നോട്ടുപോയതെന്ന് സൂചിപ്പിക്കാന്‍ വേണ്ടിയാണ് അത് തന്നത്. മോഹന്‍ലാലും സിദ്ദിഖും ഉള്‍പ്പെടെയുള്ളവര്‍ വിഷയം പരിശോധിക്കട്ടെ. വെയില്‍ നിര്‍മ്മാതാക്കള്‍ എഗ്രിമെന്റ് തെറ്റിച്ചോ എന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ല. ഷെയ്ന്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അമ്മയുടെ ശ്രദ്ധയില്‍ പെടുത്തും. ഇതുമായി ബന്ധപ്പെട്ട് സമഗ്രമായ ഒരു നിയമം ഇല്ല. സിനിമ രജിസ്റ്റര്‍ ചെയ്യുന്നതും പ്രദര്‍ശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിയമം മാത്രമേ ഇപ്പോള്‍ ഉള്ളൂ. സമഗ്ര നിയമനിര്‍മ്മാണത്തിനായുള്ള പണിപ്പുരയിലാണ്.

നാര്‍ക്കോട്ടിക് ആക്ട് പ്രകാരം കേസ് എടുക്കണമെങ്കില്‍ എടുക്കുന്നയാള്‍ക്ക് വിവരമുണ്ടാകണം. ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന് വ്യക്തിപരമായ വിവരമുണ്ടാകണം. പരിശോധന നടത്താന്‍ സാധാരണ ഗതിയില്‍ മജിസ്‌ട്രേട്ടിന്റെ സമ്മതം വേണം. മജിസ്‌ട്രേട്ടിന്റെ അനുവാദമില്ലാതെ റെയ്ഡും അറസ്റ്റും നടത്താന്‍ നാര്‍ക്കോട്ടിക് ഉദ്യോഗസ്ഥന് അധികാരമുണ്ട്. വിശ്വസനീയമായ കാരണം വേണം. അത് രേഖപ്പെടുത്തണം. അതില്ലാതെ നടപടിയെടുക്കാന്‍ സാധിക്കില്ലെന്നും മന്ത്രി എ കെ ബാലന്‍ കൂട്ടിച്ചേര്‍ത്തു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT