Film News

ഷെയ്‌ന് വിലക്ക്: നടനെതിരായ പരാതി ചര്‍ച്ച ചെയ്യുമെന്ന് ‘അമ്മ’

THE CUE

ഷെയ്ന്‍ നിഗത്തിനെതിരായ പരാതി ചര്‍ച്ച ചെയ്യുമെന്ന് അഭിനേതാക്കളുടെ സംഘടനയായ അമ്മ. നിര്‍മ്മാതാക്കള്‍ വിലക്കിയതുമായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പ് കിട്ടിയ ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും 'അമ്മ' വ്യക്തമാക്കി.

ഈ വര്‍ഷമാണ് ഷെയ്ന്‍ നിഗം അമ്മയില്‍ അംഗത്വമെടുക്കുന്നത്. ഷെയ്ന്‍ താന്‍ അഭിനയിച്ച ഉല്ലാസം സിനിമയുടെ നിര്‍മ്മാതാക്കളോട് പ്രതിഫലം കൂട്ടിച്ചോദിച്ചത് വിവാദമായിരുന്നു. 25 ലക്ഷം രൂപ പ്രതിഫലം നിശ്ചയിച്ചായിരുന്നു കരാര്‍ ഒപ്പിട്ടതെന്നും ഡബ്ബിങ് സമയത്ത് 20 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും നിര്‍മ്മാതാക്കള്‍ പരാതിപ്പെട്ടിരുന്നു. 20 ലക്ഷം കൂടി തരാതെ ഡബ്ബിങ്ങിന് എത്തില്ലെന്ന് ഷെയ്ന്‍ പറഞ്ഞതായും പരാതിയിലുണ്ട്. ഷെയ്ന്‍ സെറ്റില്‍ തിരിച്ചെത്താത്തതിനേത്തുടര്‍ന്ന് ചിത്രീകരണം മുടങ്ങി.

അമ്മയില്‍ അംഗമല്ലെന്ന് അറിയിച്ച് സംഘടന വിഷയത്തില്‍ ഇടപെടാതെ ഒഴിഞ്ഞു. പിന്നീട് ഷെയ്ന്‍ അമ്മയില്‍ അംഗത്വമെടുക്കുകയും ചെയ്തു. വെയില്‍ സിനിമയുടെ ചിത്രീകരണത്തെ ബാധിക്കുന്ന തരത്തില്‍ ഷെയ്ന്‍ മുടി വെട്ടിയതുമായി ബന്ധപ്പെട്ട് വീണ്ടും വിവാദമുണ്ടായപ്പോള്‍ അമ്മ ഇടപെട്ടു. നിര്‍മ്മാതാക്കളുടെ സംഘടനയും അമ്മയും ചേര്‍ന്ന് നടത്തിയ ചര്‍ച്ചയ്ക്ക് ഒടുവിലാണ് ഷെയ്‌നെ വെച്ചുകൊണ്ടുതന്നെ പ്രൊജക്ടുകള്‍ തുടരാന്‍ ധാരണയായത്. വെയിലിന്റെ ഷൂട്ട് കഴിയുന്നതുവരെ രൂപമാറ്റം വരുത്തരുതെന്നായിരുന്നു കരാര്‍. നവംബര്‍ 16ന് വെയില്‍ ചിത്രീകരണം പുനരാരംഭിക്കാന്‍ ചര്‍ച്ചയില്‍ തീരുമാനമായി. അമ്മയുടെ ഭാഗത്ത് നിന്ന് ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും കെഎഫ്പിഎയ്ക്ക് വേണ്ടി ട്രഷറര്‍ ബി രാകേഷുമാണ് തുടര്‍ന്നുള്ള കാര്യങ്ങള്‍ നിരീക്ഷിക്കാനായി ചുമതലയേറ്റിരുന്നത്. ചിത്രീകരണം തുടരുന്നതിനിടെ കരാര്‍ ലംഘിച്ച് ഷെയ്ന്‍ വീണ്ടും താടിയും മുടിയും വെട്ടിയതോടെയാണ് നിര്‍മ്മാതാക്കള്‍ കടുത്ത തീരുമാനത്തിലേക്ക് എത്തിയത്.

ഷെയ്ന്റെ നിസ്സഹകരണം മൂലം മുടങ്ങിപ്പോയ ‘വെയ്ല്‍’ പൂര്‍ത്തീകരിക്കുന്നതിന് മുമ്പ് നടന്റെ പുതിയ പ്രൊജക്ടുകള്‍ ഏറ്റെടുക്കരുതെന്ന് ആവശ്യപ്പെട്ട് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് കത്തയച്ചിരുന്നു.  

ഷെയ്‌നെ വിലക്കുന്ന കാര്യം അമ്മ സംഘടനയെ അറിയിച്ചിട്ടുണ്ടെന്ന് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഇന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഷെയ്ന്‍ നായകനായ വെയില്‍, കുര്‍ബാനി എന്നീ ചിത്രങ്ങള്‍ ഉപേക്ഷിക്കുകയാണെന്ന് കെഎഫ്പിഎ വ്യക്തമാക്കി. രണ്ട് ചിത്രങ്ങള്‍ക്കുമായി ചെലവിട്ട ഏഴ് കോടി രൂപ നല്‍കാതെ ഷെയ്‌നെ ഒരു സിനിമയിലും സഹകരിപ്പിക്കില്ല. കോടിക്കണക്കിന് രൂപമുടക്കുന്നവരെ കളിയാക്കുകയാണ്. മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനൊരു സംഭവം. ഈ ക്രൂരത മറ്റാരോടും കാണിക്കരുത്. ഇത്തരത്തില്‍ നിരുത്തരവാദിത്തപരമായി പെരുമാറുന്ന ഒരുപാട് ചെറുപ്പക്കാര്‍ മലയാള സിനിമയിലുണ്ട്. ഇത് തുടര്‍ന്നാല്‍ ഇതുതന്നെയായിരിക്കും കെഎഫ്പിഎ നിലപാട്. സിനിമാ സെറ്റുകളില്‍ എല്‍എസ്ഡി അടക്കമുള്ള ലഹരിവസ്തുക്കള്‍ എത്തുന്നുണ്ട്. ചില താരങ്ങള്‍ കാരവാനില്‍ നിന്ന് ഇറങ്ങാറില്ല. ലൊക്കേഷനില്‍ പൊലീസ് പരിശോധന നടത്തണമെന്നും നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT