Film News

'അമിതാഭ് സാർ 17 ഓളം ടേക്ക് എടുത്തു, താപ്സി പന്നു തളർ‌ന്നു പോയി'; 'ബദ്ല'യുടെ ഷൂട്ടിം​ഗ് ഓർമ്മ പങ്കുവച്ച് സുജോയ് ഘോഷ്

സുജോയ് ഘോഷിന്റെ സംവിധാനത്തിൽ 2019 പുറത്തിറങ്ങിയ ചിത്രമായിരുന്നു 'ബദ്ല'. ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത് അമിതാഭ് ബച്ചനും തപ്സി പന്നുവും ചേർന്നാണ്. ബദ്ലയിലെ ഒരു സീൻ ഷൂട്ട് ചെയ്യാനായി അമിതാഭ് ബച്ചൻ ഏകദേശം 17 റീ ടേക്കുകളോളം എടുത്തു. നായിക താപ്സി പന്നു അടക്കം എല്ലാവരും തളർന്നു പോയിരുന്നു. പക്ഷേ അപ്പോഴും ഊർജ്ജസ്വലതയോടെയാണ് അദ്ദേഹം അടുത്ത ടേക്കിന് വേണ്ടി തയ്യാറെടുത്തതെന്നാണ് സുജോയ് ഘോഷ് ഓർത്തെടുക്കുന്നത്. മാഷബിള്‍ ഇന്ത്യയുടെ അഭിമുഖത്തിൽ ബദ്‌ലയുടെ സെറ്റില്‍ അമിതാഭ് ബച്ചനൊപ്പമുള്ള ചിത്രം കാണിച്ചു കൊണ്ടുള്ള അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സുജോയ് ഘോഷ്

സുജോയ് ഘോഷ് പറഞ്ഞത്:

'ബദ്ല' എന്ന ചിത്രം സംഭവിച്ചത് താപ്സി കാരണമാണ്. അവളാണ് എന്റെ അടുത്തേക്ക് ആദ്യമായി സ്ക്രിപ്റ്റുമായി വരുന്നത്. അന്ന് ഞാൻ താപ്സിയോട് നോ പറഞ്ഞു. അതിന് ശേഷം അക്ഷയും സുനിലും ഇതേ സ്ക്രിപ്റ്റുമായി എനിക്ക് അടുത്തേക്ക് വന്നു. എനിക്ക് ആ സിനിമയുടെ കാര്യത്തിൽ ഒറ്റ അഭ്യർത്ഥന മാത്രമേയുണ്ടായിരുന്നുള്ളൂ. ഒന്ന് അമിതാഭ് ബച്ചൻ ഉണ്ടായിരിക്കണം, രണ്ട് ഞാൻ ആ സ്ക്രിപ്റ്റ് പൊളിച്ച് എഴുതും എന്നതും. ഇത് രണ്ടും കിട്ടയപ്പോൾ ഞാൻ അത് ചെയ്യാൻ തയ്യാറായി. ഞാൻ ആ സ്ക്രിപ്റ്റ് എഴുതുന്ന സമയത്ത് ആ സിനിമയിലെ നായക കഥാപാത്രമായി ഞാൻ കണ്ടിരുന്നത് താപ്സിയോ അമിതാഭ് സാറിനെയോ ആയിരുന്നില്ല. എന്റെ മനസ്സിൽ അമൃത സിം​ഗ് ആയിരുന്നു. അങ്ങനെയാണ് ഞാൻ അത് എഴുതിയത്.

എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട വ്യക്തികളിലൊരാളാണ് അമിതാഭ് സാർ. ബദ്ലയിലെ ഒരു സീനിന് വേണ്ടി അദ്ദേഹം റിഹേഴ്സ് ചെയ്യുന്ന ചിത്രമാണിത്. 16-ാ മത്തെയോ 17-​ാ മത്തെയോ തവണ അമിതാഭ് സാർ റീടേക്ക് പോയി, എല്ലാവരും തളർന്നു പോയിരുന്നു അന്ന്. താപ്സി ഏതോ കോണിൽ തളർന്നു വീണിരുന്നു. പക്ഷേ അമിതാഭ് സാർ മാത്രം വീണ്ടും റിഹേഴ്സ് ചെയ്യാം എന്ന തരത്തിലായിരുന്നു. സുജോയ് ഘോഷ് പറഞ്ഞു

സുജോയ് ഘോഷ് സംവിധാനം ചെയ്ത മിസ്റ്ററി ത്രില്ലർ ചിത്രമായിരുന്നു ബദ്ല. ലണ്ടനിലെ ബിസിനസ് വനിത തന്റെ കാമുകനെ കൊന്നതിന് ആരോപണം നേരിടുകയും തുടര്‍ന്നുള്ള അന്വേഷണവുമായിരുന്നു ചിത്രത്തിന്റെ ഇതിവൃത്തം. ദ ഇൻവിസിബിൾ ​ഗസ്റ്റ് എന്ന സ്പാനിഷ് ചിത്രത്തിന്റെ റീമേക്കായിരുന്നു ഈ ചിത്രം.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT