Film News

'ആ സിനിമ എഴുതി തുടങ്ങുന്ന കാലത്ത് എനിക്ക് തന്നെ അറിയുമായിരുന്നില്ല എന്താണ് സിബിഐയുടെ മുഴുവൻ പേര് എന്ന്'; എസ് എൻ സ്വാമി

സിബിഐ എന്ന ചിത്രം എഴുതുന്ന സമയത്ത് അതിന്റെ മുഴുവൻ പേര് പോലും തനിക്ക് അറിയുമായിരുന്നില്ല എന്ന് തിരക്കഥകൃത്തും സംവിധായകനുമായ എസ്.എൻ സ്വാമി. വർഷങ്ങൾക്ക് ശേഷവും ആളുകൾക്ക് തന്റെ പേര് കേൾക്കുമ്പോൾ സിബിഐ എന്ന സിനിമ ഓർമ്മ വരുന്നുണ്ടെങ്കിൽ അതിന് കാരണം ആ പേര് തന്നെയാണ് എന്നും എസ് എൻ സ്വാമി പറയുന്നു. സിബിഐ അല്ലാതെ ഒരു പൊലീസ് ഓഫീസറായിട്ടാണ് മമ്മൂട്ടി എത്തിയത് എങ്കിൽ അതുപോലെയുള്ള ഒത്തിരി സിനിമകൾ അദ്ദേഹം പിന്നീട് ചെയ്തേനെ. പക്ഷേ സിബിഐ എന്ന കഥാപാത്രത്തിന്റെ കാരിക്കേച്ചർ മൂലം മറ്റൊരു സിനിമയിലും അദ്ദേഹത്തിന് സിബിഐ ഓഫീസറായി അഭിനയിക്കാൻ സാധിക്കില്ല. അ​ദ്ദേഹം അത് ചെയ്യുകയുമില്ല. കാരണം ആ കഥാപാത്രത്തെ ആളുകൾ സിബിഐ സിനിമയുമായി താരതമ്യപ്പെടുത്തും. അത് ബുദ്ധിമുട്ടായിരിക്കും. ഇനിയൊരു ചിത്രത്തിലാണെങ്കിലും മമ്മൂട്ടി സേതുരാമയ്യർ എന്ന കഥാപാത്രമായല്ലാതെ മറ്റൊരു സിബിഐ കഥാപാത്രമായി അഭിനയിക്കും എന്ന് തനിക്ക് തോന്നുന്നില്ലെന്നും അതാണ് ആ സിനിമയുടെ പ്രത്യേകത എന്നും ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ എസ് എൻ സ്വാമി പറഞ്ഞു.

എസ്.എൻ സ്വാമി പറഞ്ഞത്:

എന്റെ പേര് കേൾക്കുമ്പോൾ ആളുകൾ സിബിഐ എന്ന ചിത്രത്തെക്കുറിച്ച് ഓർക്കാൻ കാരണം സിബിഐ എന്ന അതിന്റെ പേരാണ്. ആ സിനിമ അന്ന് എഴുതി തുടങ്ങുന്ന കാലത്ത് എനിക്ക് തന്നെ അറിയുമായിരുന്നില്ല എന്താണ് സിബിഐയുടെ മുഴുവൻ പേര് എന്ന്. സിബിഐ എന്ന് കേട്ടിട്ടുണ്ട് എന്ന് മാത്രമായിരുന്നു. സെൻട്രൽ ബ്യൂറോ ഓഫ് ഇൻവസ്റ്റി​ഗേഷൻ എന്നൊക്ക പിന്നീടാണ് മനസ്സിലായത്. അതിനകത്തെ വ്യത്യാസമാണ് ജനങ്ങൾ ഇഷ്ടപ്പെട്ടാൻ കാരണം. പ്രേക്ഷകർക്ക് പൊലീസ് ഓഫീസറിനെക്കറിച്ച് ഒരു സങ്കൽപ്പം ഉണ്ട്. സിബിഐ എന്ന സിനിമയുടെ ആദ്യ ഭാ​ഗം റിലീസ് ആകുന്ന സമയത്ത് നിങ്ങളിൽ പലരും ജനിച്ചിട്ടുണ്ടാവില്ല, എന്നിട്ടും നിങ്ങൾ ആ സിനിമയെക്കുറിച്ച് ഓർക്കുന്നുണ്ടെങ്കിൽ അതിന് കാരണം ആ പേരാണ്. സിബിഐ എന്ന സിനിമയുടെ മൊത്തം ​ഗ്ലാമറും പ്രേക്ഷകർക്ക് ആ സിനിമയോട് ആകർഷണം തോന്നിയതുമെല്ലാം ആ പേരും മമ്മൂട്ടിയുടെ അഭിനയവും കാരണമാണ്. അതുപോലെ അതിന് മുമ്പോ പിമ്പോ മമ്മൂട്ടിക്ക് ചെയ്യാൻ സാധിച്ചിട്ടില്ല. സിബിഐ അല്ലാതെ ഒരു പൊലീസ് ഓഫീസറായിട്ടാണ് മമ്മൂട്ടി എത്തിയത് എങ്കിൽ മമ്മൂട്ടി അതുപോലെയുള്ള ഒത്തിരി സിനിമകൾ ചെയ്തേനെ. പക്ഷേ സിബിഐ എന്ന കഥാപാത്രത്തിന്റെ കാരിക്കേച്ചർ മൂലം മറ്റൊരു സിനിമയിലും അദ്ദേഹത്തിന് സിബിഐ ഓഫീസറായി അഭിനയിക്കാൻ സാധിക്കില്ല. ചെയ്യുകയുമില്ല അ​ദ്ദേഹം. കാരണം ആ കഥാപാത്രത്തെ സിബിഐയുമായി താരതമ്യപ്പെടുത്തും ആളുകൾ. അത് ബുദ്ധിമുട്ടായിരിക്കും. ഇനിയൊരു ചിത്രത്തിലാണെങ്കിലും മമ്മൂട്ടി സേതുരാമയ്യർ എന്ന കഥാപാത്രമായല്ലാതെ മറ്റൊരു സിബിഐ കഥാപാത്രമായി അഭിനയിക്കും എന്ന് എനിക്ക് തോന്നുന്നില്ല. അതാണ് ആ സിനിമയുടെ പ്രത്യേകത.

വോട്ടെണ്ണല്‍; വയനാട്ടില്‍ മുന്നേറി പ്രിയങ്ക, പാലക്കാട് കൃഷ്ണകുമാർ, ചേലക്കരയില്‍ പ്രദീപ്: Live

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

SCROLL FOR NEXT