Film News

വിജയ്, അജിത്, രജിനി സിനിമ ഉപേക്ഷിച്ചാല്‍ തമിഴില്‍ എന്ത് സംഭവിക്കും? മറുപടിയുമായി നിര്‍മ്മാതാവ് ദഗ്ഗുബാട്ടി സുരേഷ് ബാബു

സൂപ്പര്‍ താരങ്ങളായ വിജയ്, അജിത്ത്, രജിനി എന്നിവര്‍ സിനിമ ഉപേക്ഷിച്ചാല്‍ തമിഴിന് എന്ത് സംഭവിക്കുമെന്ന ചോദ്യത്തോട് പ്രതികരിച്ച് ഡിസ്ട്രിബൂട്ടറും നിര്‍മ്മാതാവുമായ ദഗ്ഗുബാട്ടി സുരേഷ് ബാബു. ഏതെങ്കിലും കാരണത്താല്‍ ഒരു സൂപ്പര്‍ സ്റ്റാര്‍ സിനിമാ മേഖലയില്‍ നിന്ന് പോയാല്‍ അവിടെ ഒരു വിടവുണ്ടാകുമെന്നാണ് നമ്മള്‍ കരുതുന്നത്. പക്ഷെ ആരാധകർക്ക് ഒരു പുതിയ സൂപ്പര്‍ സ്റ്റാറിനെ ഉണ്ടാക്കാന്‍ അറിയാം. ഒരു സാധാരണ താരത്തെ ആരാധകർ സൂപ്പര്‍ സ്റ്റാറാക്കും. ഇല്ലങ്കില്‍ മറ്റൊരു ഭാഷയിലുള്ള ഒരു പാന്‍ ഇന്ത്യന്‍ നടനെ സൂപ്പര്‍ സ്റ്റാറായി ആരാധകർ ഏറ്റെടുക്കും. പ്രധാന സ്റ്റാറുകള്‍ എല്ലാവരും ഒരുമിച്ച് സിനിമയില്‍ നിന്ന് പോകുന്നത് സങ്കടകരമാണെന്നും പക്ഷെ അതിനെക്കുറിച്ച് വലുതായി വ്യാകുലപ്പെടാനില്ല എന്നും പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ദഗ്ഗുബാട്ടി സുരേഷ് ബാബു പറഞ്ഞു. വിതരണക്കാരുടെ റൗണ്ട് ടേബിള്‍ അഭിമുഖ പരിപാടിയിലാണ് നിര്‍മ്മാതാവിന്റെ മറുപടി.

രാഷ്ട്രീയത്തിലേക്ക് കടക്കാന്‍ ഒരുങ്ങുന്ന തമിഴ് നടന്‍ വിജയ് സിനിമാ അഭിനയം നിര്‍ത്തുന്നതായി നേരത്തെ പറഞ്ഞിരുന്നു. തല എന്ന് ആരാധര്‍ വിളിക്കുന്ന നടന്‍ അജിത്തും താത്കാലികമായി സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്. ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം രജിനികാന്ത് ചിത്രങ്ങളുടെ എണ്ണത്തിലും ഗണ്യമായ കുറവാണുള്ളത്. ഈ സാഹചര്യത്തിലാണ് തമിഴ് സിനിമയ്ക്ക് ഇനി എന്ത് സംഭവിക്കും എന്ന ചോദ്യം ഉടലെടുത്തിരിക്കുന്നത്. സാഹചര്യത്തിനനുസരിച്ച് തമിഴ് സിനിമയിലും മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് ദഗ്ഗുബാട്ടി സുരേഷ് ബാബു കൂട്ടിച്ചേര്‍ത്തു.

ദഗ്ഗുബാട്ടി സുരേഷ് ബാബു:

ഒരു സൂപ്പര്‍ സ്റ്റാര്‍ ഏതെങ്കിലും കാരണം കൊണ്ട് സിനിമാ മേഖലയില്‍ നിന്ന് പോയാല്‍ അവിടെ ഒരു വിടവുണ്ടാകുമെന്നാണ് നമ്മള്‍ കരുതുന്നത്. പക്ഷെ പ്രേക്ഷകര്‍ക്ക് ഒരു പുതിയ സൂപ്പര്‍ സ്റ്റാറിനെ ഉണ്ടാക്കാന്‍ അറിയാം. അത് സംഭവിക്കുക തന്നെ ചെയ്യും. എസ് പി ബാലസുബ്രഹ്‌മണ്യം മരിച്ചതിന് ശേഷം സംഗീത മേഖലയ്ക്ക് എന്ത് സംഭവിക്കുമെന്നുള്ള തരത്തില്‍ ചോദ്യങ്ങള്‍ കണ്ടിരുന്നു. ഒന്നും സംഭവിക്കില്ല എന്നാണ് പറയാനുള്ളത്. എന്‍ ടി രാമറാവു പോയാല്‍ മറ്റൊരാള്‍ വരും. ഒന്നില്ലങ്കില്‍ ഒരു സാധാരണ താരത്തെ പ്രേക്ഷകര്‍ സൂപ്പര്‍ സ്റ്റാറാക്കും. ഇല്ലങ്കില്‍ മറ്റൊരു ഭാഷയിലുള്ള ഒരു പാന്‍ ഇന്ത്യന്‍ നടനെ സൂപ്പര്‍ സ്റ്റാറായി പ്രേക്ഷകര്‍ ഏറ്റെടുക്കും.

പ്രധാന സ്റ്റാറുകള്‍ എല്ലാവരും ഒരുമിച്ച് സിനിമയില്‍ നിന്ന് പോകുന്നത് സങ്കടകരമായ കാര്യമാണ്. പക്ഷെ അതിനെക്കുറിച്ച് വലുതായി വ്യാകുലപ്പെടാനില്ല. ആ കാര്യത്തില്‍ തെലുങ്ക് സിനിമ കുറച്ചുകൂടെ നന്നായിട്ടാണ് മുന്നോട്ട് പോകുന്നത്. ഒരുപാട് നടന്‍മാര്‍ തെലുങ്ക് സിനിമയില്‍ സജീവമായി നില്‍ക്കുന്നുണ്ട്. ടോപ്പ് സിക്‌സ് സൂപ്പര്‍ സ്റ്റാറുകളും അതിന് താഴെ വേറെ ആറ് സ്റ്റാറുകളും ഉണ്ട്. ഇതില്‍ കുറെ പേര്‍ക്കെങ്കിലും 100 കോടി കളക്ഷന്‍ നേടാനുള്ള കഴിവുണ്ട്. ചെന്നൈയിലും അത് നടക്കുമെന്നാണ് വിശ്വാസം.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT