Film News

കുറുപ്പ് ലൂസിഫറിനെ ആദ്യദിനകളക്ഷനില്‍ പിന്നിലാക്കിയെന്ന് വേഫെറര്‍ പ്രൊഡക്ഷന്‍സ്

മലയാള സിനിമയിലെ ആദ്യ ദിന കളക്ഷനുകളുടെ ഇതുവരെയുള്ള റെക്കോര്‍ഡുകള്‍ ദുല്‍ഖര്‍ സല്‍മാന്‍ പിന്നിലാക്കിയെന്ന് നിര്‍മ്മാതാക്കള്‍ ദ ക്യു'വിനോട്. കേരളത്തില്‍ നവംബര്‍ 12ന് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പ് 505 സ്‌ക്രീനില്‍ 2600ലേറെ ഷോകളാണ് നടത്തിയത്. 12 മണിക്ക് ശേഷവും കേരളത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം അഡീഷണല്‍ ഷോ നടന്നു. ചിത്രത്തിന്റെ ആദ്യ ദിന ഗ്രോസ് കളക്ഷന്‍ കേരളത്തില്‍ മാത്രം ആറ് കോട് മുപ്പത് ലക്ഷം രൂപയാണെന്ന് വേഫയര്‍ പ്രൊഡക്ഷന്‍സിന്റെ ചീഫ് ഓപ്പറേഷന്‍ ഓഫീസര്‍ ജയശങ്കര്‍ ദ ക്യുവിനോട് പറഞ്ഞു. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ലൂസിഫര്‍ എന്ന സിനിമയുടെ ഫസ്റ്റ് ഡേ ഗ്രോസ് കളക്ഷനെ പിന്നിലാക്കിയാണ് കുറുപ്പിന്റെ നേട്ടമെന്നും ജയശങ്കര്‍.

കൊവിഡ് സാഹചര്യത്തില്‍ 50 ശതമാനം സീറ്റിംഗിലാണ് കുറുപ്പ് റെക്കോഡ് കളക്ഷന്‍ നേടിയത്. രണ്ടാം തരംഗത്തിന് ശേഷം തിയേറ്ററിലേക്ക് പ്രേക്ഷകര്‍ എത്തുമോ എന്ന ആശങ്കയാണ് കുറുപ്പിലൂടെ മാറിയിരിക്കുന്നത്. ഞായറാഴ്ച്ച വരെ കേരളത്തിലെ മിക്ക തിയേറ്ററുകളിലും ചിത്രത്തിന് വന്‍ ബുക്കിങ്ങാണ് നടന്നിരിക്കുന്നത്. ടിക്കറ്റ് ഡിമാന്റിനെ തുടര്‍ന്ന് ഷോകളുടെ എണ്ണവും തിയേറ്ററുകള്‍ കൂട്ടിയിട്ടുണ്ടെന്നാണ് സൂചന. തിങ്കളാഴ്ച്ച മുതല്‍ കൂടുതല്‍ കുടുംബ പ്രേക്ഷകരെ കുറുപ്പ് തിയേറ്ററിലെത്തിക്കുമെന്നാണ് ടിക്കറ്റ് ബുക്കിങ്ങിന്റെ അടിസ്ഥാനത്തില്‍ തിയേറ്റര്‍ ഉടമകള്‍ വിലയിരുത്തുന്നത്'.

നിലവില്‍ കേരളത്തിലെ ബോക്സ് ഓഫീസിലെ ഭൂരിപക്ഷം റെക്കോര്‍ഡുകളും മോഹന്‍ലാലിന്റെ പേരിലാണ്. ഏറ്റവും ഉയര്‍ന്ന ഓപ്പണിംഗ് കളക്ഷന്‍, ആദ്യ 50 കോടി ചിത്രം, നൂറ് കോടി ചിത്രം, 200 കോടി ചിത്രം, ഏറ്റവും കുടുതല്‍ ഇന്‍ഡസ്ട്രി ഹിറ്റുകള്‍ ഉള്ള താരം എന്നിങ്ങനെ. മോഹന്‍ലാല്‍ ചിത്രമായ ലൂസിഫറിന്റെ ആദ്യ ദിന റെക്കോഡും കുറുപ്പ് മറികടന്നിരിക്കുകയാണ്.

കൊവിഡ് നിയന്ത്രണത്തിന് ശേഷം തുറക്കുമ്പോള്‍ തിയറ്റര്‍ പഴയപോലെ സജീവമാകുമോ എന്ന സംശയത്തെ അപ്രസക്തമാക്കുന്നതാണ് കുറുപ്പിന്റെ പ്രീ ബുക്കിംഗും ആദ്യ ദിന കളക്ഷനും. കുറുപ്പ് ഒരാഴ്ച പൂര്‍ത്തിയാക്കുമ്പോള്‍ 10 കോടിക്ക് മുകളില്‍ ഗ്രോസ് നേടുമെന്ന് ഷേണോയിസ് സിനിമാക്സ് എം.ഡി സുരേഷ് ഷേണായ് ദ ക്യുവിനോട് പറഞ്ഞു. ദുല്‍ഖര്‍ സല്‍മാനെ ജനങ്ങള്‍ അടുത്ത സൂപ്പര്‍താരമായി ഉയര്‍ത്തിയ ചിത്രമാണ് കുറുപ്പ് എന്നും സുരേഷ് ഷേണായ്.

കെ. വിജയകുമാര്‍ ദ ക്യു'വിനോട്

'വളരെ ആവേശപൂര്‍ണ്ണമായ സ്വീകരണമാണ് പ്രേക്ഷകര്‍ കുറുപ്പിന് നല്‍കിയത്. കേരളത്തില്‍ 505 സ്‌ക്രീനില്‍ ഏകദേശം 2600ഓളം ഷോയാണ് കുറുപ്പ് ആദ്യ ദിനം കളിച്ചത്. ചിത്രത്തിന്റെ ആദ്യ ദിന ഗ്രോസ് കളക്ഷന്‍ കേരളത്തില്‍ മാത്രം ആറ് കോട് മുപ്പത് ലക്ഷം രൂപയാണ്. അതില്‍ മൂന്നരക്കോടിയോളം നിര്‍മ്മാതാവിന്റെ വിഹിതമാണ്. അത് കേരളത്തില്‍ ഇന്ന് ഉണ്ടാവാത്ത സര്‍വ്വകാല റെക്കോഡാണ്. നൂറ് ശതമാനം കപ്പാസിറ്റിയില്‍ തിയേറ്ററുകളില്‍ സിനിമ കളിച്ചപ്പോള്‍ പോലും ഇങ്ങനെയൊരു ഗ്രോസ് കളക്ഷന്‍ വന്നിട്ടില്ല.

നിലവില്‍ കേരളത്തിലെ ബോക്സ് ഓഫീസിലെ ഭൂരിപക്ഷം റെക്കോര്‍ഡുകളും മോഹന്‍ലാലിന്റെ പേരിലാണ്. ഏറ്റവും ഉയര്‍ന്ന ഓപ്പണിംഗ് കളക്ഷന്‍, ആദ്യ 50 കോടി ചിത്രം, നൂറ് കോടി ചിത്രം, 200 കോടി ചിത്രം, ഏറ്റവും കുടുതല്‍ ഇന്‍ഡസ്ട്രി ഹിറ്റുകള്‍ ഉള്ള താരം എന്നിങ്ങനെ. മോഹന്‍ലാലിന്റെ ബോക്സ് ഓഫീസ് റെക്കോര്‍ഡുകളെ പിന്നിലാക്കുന്നതാണ് തിയറ്ററില്‍ ദുല്‍ഖറിന്റെ പ്രകടനം. മോഹന്‍ലാല്‍ കഴിഞ്ഞാല്‍ മലയാളത്തില്‍ ഏറ്റവും മികച്ച ഓപ്പണിംഗ് ഡേ കളക്ഷന്‍ ദുല്‍ഖറിന്റേതാണ്. ചാര്‍ലി, കലി, ജോമോന്റെ സുവിശേഷങ്ങള്‍ എന്നീ സിനിമകള്‍ ആദ്യദിന കളക്ഷനില്‍ റെക്കോര്‍ഡ് തീര്‍ത്തിരുന്നു.'

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT