Film News

കിംഗ് ഓഫ് കൊത്ത ക്ലൈമാക്‌സ് റീഷൂട്ട് ചെയ്തിട്ടുണ്ട്; കാരണം വ്യക്തമാക്കി ദുല്‍ഖര്‍

അഭിലാഷ് ജോഷി സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന ചിത്രമാണ് കിംഗ് ഓഫ് കൊത്ത. ചിത്രത്തിലെ ക്ലൈമാസ് രംഗം റീ ഷൂട്ട് ചെയ്തു എന്ന തരത്തലുള്ള അഭ്യൂഹങ്ങള്‍ മുമ്പ് പ്രചരിച്ചിരുന്നു. എന്നാല്‍ ഈ അഭ്യൂഹത്തിന് മറുപടി നല്‍കിയിരിക്കുകയാണ് ഇപ്പോള്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. കിംഗ് ഓഫ് കൊത്തയുടെ ക്ലൈമാക്സ് റീ ഷൂട്ട് ചെയ്തിരുന്നു എന്ന് ദുല്‍ഖര്‍ പറയുന്നു. എന്നാല്‍ അതൊരിക്കലും എന്തെങ്കിലും പ്രശ്നമുള്ളതുകൊണ്ട് ആയിരുന്നില്ലെന്നും, സിനിമ കാണുമ്പോള്‍ കുറച്ചു കൂടി മികച്ച അനുഭവമാക്കാന്‍ വേണ്ടിയാണെന്നും ദുല്‍ഖര്‍ പറഞ്ഞു. ദുല്‍ഖറിന്റെ കരിയറിലെ ആദ്യത്തെ മ്യുസിക്കല്‍ വീഡിയോയായ 'ഹീരിയേ' എന്ന ഹിന്ദി ഗാനത്തിന്റെ പ്രമോഷനിടെ ബോളിവുഡ് ഹംഗാമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ദുല്‍ഖര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ദുല്‍ഖര്‍ പറഞ്ഞത്

''യഥാര്‍ത്ഥത്തില്‍ ഞാന്‍ ഒരു പ്രൊഡക്ഷന്‍ ഹൗസ് തുടങ്ങിയത് തന്നെ എന്റെ സിനിമകളെ ടേക്ക് കെയര്‍ ചെയ്യാനും അവര്‍ക്ക് ആവശ്യമുള്ളതും അര്‍ഹിക്കുന്നതുമായ എല്ലാം അവര്‍ക്ക് നല്‍കുന്നുവെന്ന് ഉറപ്പാക്കാനും ആഗ്രഹിച്ചതിനാലാണ്. എന്റെ കരിയറിന്റെ തുടക്കത്തില്‍, നിര്‍മ്മാണമോ മറ്റെന്തെങ്കിലും വകുപ്പോ കാരണം സിനിമകള്‍ കഷ്ടപ്പെടുന്നത് ഞാന്‍ ഒരുപാട് തവണ കണ്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോള്‍ ഒരു നടന്‍ എന്ന നിലയിലും പ്രൊഡ്യൂസര്‍ എന്ന നിലയിലും ഞാന്‍ എന്റെ സിനിമകള്‍ക്ക് എല്ലാം നല്‍കാന്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ കിംഗ് ഓഫ് കൊത്തയുടെ ക്ലൈമാക്സ് റീഷൂട്ട് ചെയ്തു, പക്ഷേ അതൊരിക്കലും എന്തെങ്കിലും പ്രശ്നമുള്ളത് കൊണ്ടായിരുന്നില്ല. ഒരു ഫ്ലോയില്‍ നിങ്ങള്‍ ആ സിനിമ കാണുമ്പോള്‍, അതില്‍ എന്തെങ്കിലും വലിയ രീതിയില്‍ ആവശ്യമാണെന്ന് ഞാന്‍ കരുതുന്നു''

മലയാളത്തിലെ ഈ വര്‍ഷത്തെ ഏറ്റവും പ്രതീക്ഷയുള്ള ചിത്രമാണ് കിംഗ് ഓഫ് കൊത്ത. പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിന് ശേഷം അഭിലാഷ് എന്‍ ചന്ദ്രന്‍ തിരക്കഥയൊരുക്കുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വെഫേറര്‍ ഫിലിംസും സീ സ്റ്റുഡിയോയും ചേര്‍ന്നാണ്. ചിത്രം ഓണം റിലീസ് ആയി തിയറ്ററുകളിലെത്തും. ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രവുമാണ് 'കിംഗ് ഓഫ് കൊത്ത'. ദുല്‍ഖര്‍ സല്‍മാന്‍, ഐശ്വര്യ ലക്ഷ്മി, 'ഡാന്‍സിങ്ങ് റോസ്' ഷാബിര്‍, പ്രസന്ന, നൈല ഉഷ, ,ചെമ്പന്‍ വിനോദ്, ഗോകുല്‍ സുരേഷ്, ഷമ്മി തിലകന്‍, ശാന്തി കൃഷ്ണ, 'വട ചെന്നെ' ശരണ്‍, അനിഖ സുരേന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

ചിത്രത്തിന്റെ സംഘട്ടനരംഗങ്ങളൊരുക്കുന്നത് രാജശേഖറാണ്. ജേക്‌സ് ബിജോയ്, ഷാന്‍ റഹ്‌മാന്‍ എന്നിവരാണ് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. നിമിഷ് രവിയാണ് ക്യാമറ. മേക്കപ്പ് :റോണെക്സ് സേവിയര്‍, വസ്ത്രാലങ്കാരം :പ്രവീണ്‍ വര്‍മ്മ, സ്റ്റില്‍ :ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷന്‍കണ്‍ട്രോളര്‍ :ദീപക് പരമേശ്വരന്‍, മ്യൂസിക് : സോണി മ്യൂസിക്.ചിത്രത്തിന്റെ സംഘട്ടനരംഗങ്ങളൊരുക്കുന്നത് രാജശേഖറാണ്. ജേക്‌സ് ബിജോയ്, ഷാന്‍ റഹ്‌മാന്‍ എന്നിവരാണ് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. നിമിഷ് രവിയാണ് ക്യാമറ. മേക്കപ്പ് :റോണെക്സ് സേവിയര്‍, വസ്ത്രാലങ്കാരം :പ്രവീണ്‍ വര്‍മ്മ, സ്റ്റില്‍ :ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷന്‍കണ്‍ട്രോളര്‍ :ദീപക് പരമേശ്വരന്‍, മ്യൂസിക് : സോണി മ്യൂസിക്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT