Film News

'മോഹൻലാലിന്റെ പാൻ ഇന്ത്യൻ ചിത്രം വൃഷഭ ഉപേക്ഷിച്ചിട്ടില്ല' ; ഓ​ഗസ്റ്റിൽ തുടർചിത്രീകരണമെന്ന് നന്ദ കിഷോർ

നന്ദ കിഷോർ സംവിധാനം ചെയ്ത് മോഹൻലാൽ നായകനാകുന്ന ബിഗ് ബജറ്റ് പാൻ ഇന്ത്യൻ ചിത്രം വൃഷഭ ഉപേക്ഷിച്ചിട്ടില്ലെന്നും സിനിമയുടെ തുടർചിത്രീകരണം ഓ​ഗസ്റ്റിൽ ആരംഭിക്കുമെന്നും സംവിധായകൻ നന്ദ കിഷോർ. ചിത്രത്തിന്റെ ഒരു കൺസെപ്റ്റ് പോസ്റ്റർ സംവിധായകൻ തന്റെ സോഷ്യൽ മീഡിയയിലൂടെ പോസ്റ്റ് ചെയ്തു, സാങ്കേതിക കാരണങ്ങളാലാണ് ഷൂട്ടിംഗ് വൈകിയതെന്നും 2025ൽ സംക്രാന്തി റിലീസായി ചിത്രം പ്രേക്ഷകർക്ക് മുൻപിലെത്തിക്കാൻ പ്ലാൻ ഉണ്ടെന്നും നന്ദ കിഷോർ പറഞ്ഞു. ചിത്രത്തിന്റെ 50 ശതമാനവും ഇതിനകം ചിത്രീകരിച്ചിട്ടുണ്ടെന്നും നന്ദകിഷോർ ഓടിടി പ്ലേയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

'ഓരോ തിരിച്ചടിയും നിങ്ങളുടെ തിരിച്ചുവരവിനുള്ള സജ്ജീകരണമാണ്' എന്ന കുറിപ്പോടെ നീണ്ട ഇടവേളയ്ക്ക് ശേഷം സോഷ്യൽ മീഡിയയിൽ തിരിച്ചെത്തിയതിന് തൊട്ടുപിന്നാലെയാണ് നന്ദകിഷോറിന്റെ സ്ഥിരീകരണം. വിപുലമായ വിഎഫ്എക്സ് ജോലികൾ ഉണ്ടെങ്കിലും, വൃഷഭ ഉടൻ പൂർത്തിയാക്കണമെന്നും നവംബറിലോ ഡിസംബറിലോ പ്രമോഷണൽ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും സംവിധായകൻ പറയുന്നു. ആഗസ്റ്റിലാണ് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായത്. മൈസൂരിൽ ആയിരുന്നു ചിത്രത്തിന്റെ ആദ്യ ഷെഡ്യുൾ. കണക്ട് മീഡിയയും എവിഎസ് സ്റ്റുഡിയോസും ബാലാജി ടെലിഫിലിംസിന്റെ ബാനറില്‍ ഏക്താ കപൂര്‍ സംയുക്തമായി ആണ് ചിത്രം നിര്‍മിക്കുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിലായിരിക്കും വൃഷഭ റിലീസിനെത്തുക. സിനിമയിൽ നിന്നുള്ള മോഹൻലാലിന്റെ ഒരു ചിത്രവും അണിയറപ്രവർത്തകർ പങ്കുവച്ചിരുന്നു. വാളുമായി നിൽക്കുന്ന ഒരു യോദ്ധാവിന്റെ രൂപത്തിലാണ് മോഹൻലാൽ പോസ്റ്ററിൽ ഉള്ളത്.

200 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രം ഇമോഷണല്‍ ഡ്രാമ ഴോണറില്‍പ്പെടുന്ന ഒരച്ഛനും മകനും ഇടയിലുള്ള ബന്ധം പശ്ചാത്തലമാക്കുന്ന ഒന്നായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ ഇമോഷന്‍സിനും വി.എഫ്.എക്സിനും ഒരുപോലെ പ്രാധാന്യം ഉണ്ടാകും. ചിത്രത്തിൽ എക്സിക്യൂട്ടിവ്‌ പ്രൊഡ്യൂസർ സ്ഥാനം കൈകാര്യം ചെയ്യുന്നത് മൂൺലൈറ്റ്, ത്രീ ബിൽബോർഡ്‌സ് ഔട്ട്‌സൈഡ് എബിംഗ്, മിസോറി തുടങ്ങിയ അക്കാദമി അവാർഡ് നേടിയ സിനിമകളിൽ എക്സിക്യൂട്ടിവ്‌ പ്രൊഡ്യൂസർ ആയിരുന്ന നിക്ക് തർലോ ആണ്. റോഷന്‍ മെക, ഷനായ കപൂർ, സഹ്‌റ എസ് ഖാൻ, സഞ്ജയ് കപൂർ എന്നിവരാണ് സിനിമയിലെ മറ്റു അഭിനേതാക്കൾ. സഞ്ജയ് കപൂറിന്റെ മകള്‍ ഷനായ കപൂര്‍ പാന്‍ ഇന്ത്യന്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് വൃഷഭ.

'പണി മികച്ച ചിത്രം, ടീമിനൊപ്പം പ്രവർത്തിക്കാനായതിൽ‌ അഭിമാനം'; ജോജു ജോർജിന്റെ ആദ്യ സംവിധാന ചിത്രത്തെ അഭിനന്ദിച്ച് സന്തോഷ് നാരായണൻ

ഡോ.സരിന്‍ ഇടതുപക്ഷത്തേക്ക്, അനില്‍ ആന്റണി പോയത് ബിജെപിയിലേക്ക്; കൂടുമാറിയ കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ അധ്യക്ഷന്‍മാര്‍

'നായികയായി പശു', സിദ്ധീഖ് അവതരിപ്പിക്കുന്ന 'പൊറാട്ട് നാടകം' നാളെ മുതൽ തിയറ്ററുകളിൽ

ഉരുൾ പൊട്ടൽ പശ്ചാത്തലമായി 'നായകൻ പൃഥ്വി' നാളെ മുതൽ തിയറ്ററുകളിൽ

സിദ്ദീഖ് സാറുമായുള്ള സൗഹൃദ സംഭാഷണത്തിനിടയിൽ പറഞ്ഞ കഥയാണ് 'പൊറാട്ട് നാടകം', രചയിതാവ് സുനീഷ് വാരനാട്‌ അഭിമുഖം

SCROLL FOR NEXT