Film News

വ്യാജ വാർത്തകൾ ആസ്പദമാക്കി 'ലൈവ്' ; വി.കെ പ്രകാശ് ചിത്രം വെള്ളിയാഴ്ച തീയറ്ററുകളിൽ

വി.കെ പ്രകാശ് സംവിധാനം ചെയ്ത് മംമ്ത മോഹന്‍ദാസ്, പ്രിയ പ്രകാശ് വാര്യര്‍, സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് 'ലൈവ്'. ഫിലിംസ് 24 ന്റെ ബാനറില്‍ ദര്‍പ്പണ്‍ ബംഗേജ, നിതിന്‍ കുമാര്‍ എന്നിവര്‍ ചേർന്ന് നിർമിക്കുന്ന ചിത്രം മെയ് 26 ന് തീയറ്ററുകളിൽ എത്തും. എസ് സുരേഷ് ബാബു തിരക്കഥ എഴുതുന്ന ചിത്രം വ്യാജ വാര്‍ത്തകളെയും അത് മനുഷ്യ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്നതിനെയും ആസ്പദമാക്കിയാണ് ഒരുങ്ങുന്നത്. ഇതൊരു ഡോക്യൂ ഫിക്ഷന്‍ സിനിമയല്ല മറിച്ച് ഒരു സോഷ്യോ ത്രില്ലര്‍ സിനിമയാണെന്നും ഒരു സോഷ്യല്‍ ഇഷ്യൂവിനെ ത്രില്ലര്‍ മോഡിലാണ് എടുത്തിരിക്കുന്നതെന്നും വി.കെ.പ്രകാശ് ദ ക്യു സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

മീഡിയയുടെ പോസിറ്റീവ്‌സും നെഗറ്റീവ്‌സും ഈ സിനിമ കാണിക്കുന്നുണ്ട്. ഈ സിനിമ പറയേണ്ട കാര്യങ്ങള്‍ പറയേണ്ട രീതിയില്‍ പറയുന്ന സിനിമയാണ് അല്ലാതെ ജനറലൈസ് ചെയുന്ന സിനിമയല്ല. പക്ഷെ നമ്മുടെ ഹൃദയത്തെ സ്പര്‍ശിക്കുന്ന ഒരുപാട് കഥാതന്തുക്കള്‍ ഉള്ള സിനിമയാണ്. എല്ലാത്തരം പ്രേക്ഷകര്‍ക്കും ഇഷ്ടപെടുന്ന സിനിമയാണിത്.
വി.കെ പ്രകാശ്

നിഖില്‍ എസ് പ്രവീണാണ് ലൈവിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ചിത്രസംയോജകന്‍ സുനില്‍ എസ്. പിള്ള, സംഗീത സംവിധായകന്‍ അല്‍ഫോണ്‍സ് ജോസഫ്, കലാ സംവിധായിക ദുന്ദു രഞ്ജീവ് രാധ. ലിസ്റ്റിൻ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസാണ് ചിത്രത്തിന്റെ വിതരാവകാശം സ്വന്തമാക്കിയത്.

ട്രെന്‍ഡ്സ് ആഡ് ഫിലിം മേക്കേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന് വേണ്ടി ബാബു മുരുഗനാണ് ചിത്രത്തിന്റെ ലൈന്‍ പ്രൊഡ്യൂസര്‍. ആശിഷ് കെയാണ് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍. സൗണ്ട് ഡിസൈന്‍ നിര്‍വഹിച്ചത് അജിത് എ. ജോര്‍ജ്. മേക്കപ്പ് രാജേഷ് നെന്മാറ. കോസ്റ്റ്യൂം ആദിത്യ നാനു. ജിത് പിരപ്പന്‍കോട് ആണ് പ്രൊഡക്ഷന്‍ കണ്ട്രോളര്‍. ലിജു പ്രഭാകര്‍ ആണ് കളറിസ്റ്റ്. ടിപ്‌സ് മലയാളത്തിനാണ് ഓഡിയോ അവകാശം. ഡിസൈനുകള്‍ നിര്‍വഹിക്കുന്നത് മാ മി ജോ. സ്റ്റോറീസ് സോഷ്യല്‍സിന് വേണ്ടി സംഗീത ജനചന്ദ്രനാണ് ചിത്രത്തിന്റെ മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ കൈകാര്യം ചെയ്യുന്നത്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT