Film News

ഒരുപാട് പേരുടെ ജീവിതത്തിൽ സംഭവിക്കുന്ന കഥ; വിശേഷം ഇന്ന് മുതൽ തിയറ്ററുകളിൽ

നമ്മുടെ അയൽപ്പക്കത്ത് നടക്കുന്ന ഒരു കഥയാണ് വിശേഷത്തിന്റേത് എന്ന് സംവിധായകൻ സൂരജ് ടോം. വിശേഷം കൃത്യമായി ഒരു വ്യക്തിയുടെ ജീവിതത്തെ ആസ്പദമാക്കി എഴുതിയ സിനിമയല്ല എന്നും നമ്മളിൽ പലർക്കും സംഭവിക്കുന്ന കാര്യങ്ങൾ സിനിമ കാണുമ്പോൾ ഓർമ്മ വരുമെന്നും മുമ്പ് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സൂരജ് ടോം പറഞ്ഞിരുന്നു. സൂരജ് ടോം സംവിധാനം ചെയ്ത് ചിന്നു ചാന്ദ്നിയും ആനന്ദ് മധുസൂദനനും മുഖ്യവേഷങ്ങളിലെത്തുന്ന ഫാമിലി കോമഡി - ഡ്രാമ ചിത്രമാണ് വിശേഷം. സ്റ്റെപ്പ്2ഫിലിംസിന്റെ ബാനറിൽ അനി സൂരജാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 'പൊടിമീശ മുളയ്ക്കണ കാലം' ഉൾപ്പടെ നിരവധി ഹിറ്റ് ഗാനങ്ങൾ ഒരുക്കിയ സംഗീത സംവിധായകൻ ആനന്ദ് മധുസൂദനൻ ആദ്യമായി നായകനായ ചിത്രം കൂടിയാണ് 'വിശേഷം'. ചിത്രത്തിന്റെ കഥയും, തിരക്കഥയും, ഗാനരചനയും, സംഗീതവും, പശ്ചാത്തല സംഗീതവും നിർവഹിച്ചിരിക്കുന്നത് ആനന്ദാണ്.

സൂരജ് ടോം പറഞ്ഞത്:

വിശേഷം കൃത്യമായി ഒരു വ്യക്തിയുടെ ജീവിതത്തെ ആസ്പദമാക്കി എഴുതിയ സിനിമയല്ല. പക്ഷെ ഒരുപാട് പേർക്ക് ജീവിതത്തിൽ പരിചയമുള്ള കഥയാണ് സിനിമയുടേത്. ഈ കഥാപത്രങ്ങളെ സിനിമയിൽ കാണുമ്പോൾ നമുക്ക് പരിചയമുള്ള പലർക്കും സംഭവിക്കുന്ന കാര്യങ്ങൾ ഓർമ്മ വരും. ജീവിതത്തിൽ പലരും കടന്നു പോയിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ് സിനിമയിലുള്ളത്. നമുക്ക് നമ്മുടെ വീട്ടിൽ നടക്കുന്ന കഥയായി ഇത് തോന്നുമെന്ന് പറഞ്ഞത് അതുകൊണ്ടാണ്. നമ്മുടെ അയല്പക്കത്ത് നടക്കുന്ന, നമ്മുടെ ബന്ധു വീട്ടിൽ നടക്കുന്ന വിഷയങ്ങളാണ് വിശേഷത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. കൃത്യമായി ഒരാളുടെ ജീവിതകഥയെ ആധാരമാക്കി എഴുതിയതല്ല ഈ കഥ.

പുനർവിവാഹിതയാകുന്ന സജിതയുടെയും ഷിജുവിൻ്റെയും കഥയാണ് 'വിശേഷ'ത്തിന്റെ പശ്ചാത്തലം. നിലവിലെ നായകസങ്കല്പങ്ങളെ പുനർനിർവചിക്കുന്ന ഷിജു ഭക്തൻ എന്ന കഥാപാത്രം വൈകിയ, രണ്ടാം വിവാഹം ഉൾപ്പെടെയുള്ള ജീവിതാനുഭവങ്ങളിലൂടെ കടന്നുപോകുന്നു. ചിത്രത്തിൽ സജിത എന്ന കഥാപാത്രത്തെയാണ് ചിന്നു ചാന്ദ്നി അവതരിപ്പിക്കുന്നത്. ഷിജു എന്ന കഥാപാത്രത്തെയാണ് ആനന്ദ് മധുസൂദനൻ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. സംവിധായകൻ സൂരജ് ടോം നേതൃത്വം നൽകുന്ന സ്റ്റെപ്പ്2ഫിലിംസിൻ്റെ ആദ്യ ചിത്രം കൂടിയാണ് ഇത്. ബൈജു ജോൺസൺ, അൽത്താഫ് സലിം, ജോണി ആൻ്റണി, പി.പി.കുഞ്ഞികൃഷ്ണൻ, വിനീത് തട്ടിൽ, സൂരജ് പോപ്സ്, സിജോ ജോൺസൺ, മാലാ പാർവതി, ഷൈനി സാറ, ജിലു ജോസഫ്, ഭാനുമതി പയ്യന്നൂർ, അജിത മേനോൻ, അമൃത, ആൻ സലീം തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

'നീ വേണം ഈ മോശം അഭിപ്രായം മാറ്റാന്‍': അന്നയുടെ ജീവനെടുത്ത കോര്‍പ്പറേറ്റ് സമ്മര്‍ദങ്ങള്‍

കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

മ്യൂസിക് ലോഞ്ചുമായി തെക്ക് വടക്ക് ടീം, 'കസകസ' ക്യാമ്പസുകളിലേക്ക്,

മരിക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ് അന്ന വിളിച്ചിരുന്നു, പറഞ്ഞത് ജോലിഭാരത്തെ കുറിച്ച്, സുഹൃത്തിന്റെ വെളിപ്പെടുത്തൽ

ചേട്ടൻ പൂസല്ല, മാസ്സാണ്; വിനായകൻ ആടിത്തകർത്ത 'തെക്ക് വടക്കി'ലെ ആദ്യഗാനം 'കസ കസ' എത്തി

SCROLL FOR NEXT