Film News

കൊവിഡ് പ്രതിസന്ധിയിലും ഹൃദയം റിലീസിന് ധൈര്യം തന്നത് സുചി ചേച്ചി: വിശാഖ് സുബ്രഹ്‌മണ്യം

പ്രണവ് മോഹന്‍ലാല്‍ നായകനായ ഹൃദയത്തിന് റിലീസിന് പിന്നാലെ മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കൊവിഡ് മൂന്നാം തരംഗത്തിന്റെ ഭീതിയിലും റിലീസ് മാറ്റാതെ മുന്നോട്ട് പോകാന്‍ തീരുമാനിക്കുകയായിരുന്നും ചിത്രത്തിന്റെ നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്‌മണ്യം. ഇപ്പോഴിതാ അനിശ്ചിതത്വത്തിന്റെ സമയത്ത് ഹൃദയവുമായി മുന്നോട്ട് പോകാന്‍ ധൈര്യം തന്നത് പ്രണവ് മോഹന്‍ലാലിന്റെ അമ്മയായ സുചിത്ര മോഹന്‍ലാലാണെന്ന് വിശാഖ് പറയുന്നു.

അതോടൊപ്പം ചിത്രം ഏറ്റെടുത്ത് വന്‍ വിജയമാക്കിയതില്‍ പ്രേക്ഷകര്‍ക്കും വിശാഖ് നന്ദി അറിയിച്ചു. രണ്ട് കൊല്ലം മുമ്പ് താനും വിനീത് ശ്രീനിവാസനും കണ്ട് സ്വപ്നമാണ് ഹൃദയമെന്നുെം വിശാഖ് കൂട്ടിച്ചേര്‍ത്തു.

വൈശാഖ് സുബ്രഹ്‌മണ്യം പറഞ്ഞത്:

രണ്ട് കൊല്ലം മുമ്പ് വിനീതും ഞാനും കണ്ട സ്വപ്നം 'ഹൃദയം'. തീയേറ്റര്‍ മാത്രം സ്വപ്നം കണ്ടു ഞാന്‍ നിര്‍മ്മിച്ച 'ഹൃദയം' ഇന്ന് നിങ്ങളിലേക്ക് എത്തിയിരിക്കുകയാണ്. ഇന്ന് ആഘോഷങ്ങളും ആര്‍പ്പുവിളികളും വിസിലടിയും കൈകൊട്ടും ഹൗസ്ഫുള്‍ ബോര്‍ഡുകളും കൊണ്ട് ലോകമെമ്പാടുമുള്ള തീയേറ്ററുകള്‍ നിറയ്ക്കുകയും ഈ സാഹചര്യത്തിലും ഞങ്ങളുടെ ചിത്രത്തെയും അപ്പുവിനെയും സ്വീകരിച്ച് വന്‍ വിജയം സമ്മാനിച്ച പ്രേക്ഷകര്‍ക്ക് 'ഹൃദയത്തില്‍' നിന്നും ഒരായിരം നന്ദി! കഴിഞ്ഞ ദിവസം റിലീസ് സംബന്ധിച്ച് അനിശ്ചിതത്വം നേരിട്ട സമയത്ത് റിലീസുമായി മുന്നോട്ട് തന്നെ പോകാന്‍ ഞങ്ങള്‍ക് ആത്മധൈര്യം തന്നത് ഞങ്ങളുടെ സ്വന്തം സുചി ചേച്ചിയാണ്, സുചി അക്കാ നിങ്ങളാണ് മികച്ചത്. എന്റെ സഹോദരന്‍ വിനീതിന് - വിസ്മയകരമായ ഒരു യാത്രയ്ക്കും എന്നെ ഹൃദയം ഏല്‍പ്പിച്ചതിനും നന്ദി.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT