Film News

'പട്ടികൾക്കൊപ്പമുള്ള ആ സീനിന് ശേഷം മുരളി ചേട്ടൻ എന്നോട് നല്ലത് പറയുമെന്ന് കരുതി, പക്ഷേ അദ്ദേഹം ദേഷ്യപ്പെടുകയാണ് ഉണ്ടായത്; വിനീത് കുമാർ

ദേവദൂതനിലെ പട്ടി കടിക്കുന്ന സീനിന് ശേഷം മുരളി ചേട്ടൻ തന്നോട് ദേഷ്യപ്പെട്ടു എന്ന് നടനും സംവിധായകനുമായ വിനീത് കുമാർ. പട്ടികൾ കടിയ്ക്കുന്ന രംഗം ഷൂട്ട് ചെയ്ത ദിവസം ഒരു സോങ് ഷൂട്ട് ഉണ്ടെന്നാണ് തന്നോട് പറഞ്ഞിരുന്നത് എന്നും ആ ധാരണയിലാണ് താൻ തയാറായി സെറ്റിലേക്ക് പോയത് എന്നും വിനീത് പറയുന്നു. ആ സീനിന് വേണ്ടി ഡ്യൂപ്പ് ഉണ്ടായിരുന്നെങ്കിൽ പോലും മേജർ സീക്വൻസ് സ്വയം തന്നെയാണ് ചെയ്തത്. ഫസ്റ്റ് ടേക്ക് ഓകെ ആയിരുന്നു. പക്ഷേ, ആ സമയത്ത് ഫ്രെയിമിൽ ആരോ കേറി വന്നു. അതുകൊണ്ട് രണ്ടാമതും അത് എടുക്കേണ്ടി വന്നു. രണ്ടാമത് എടുത്തപ്പോൾ പട്ടി കയ്യിൽ കടിച്ചു. പട്ടിയുമൊത്തുള്ള സീൻ ഷൂട്ട് ചെയ്തതിനു അടുത്ത ദിവസം മുരളി ചേട്ടനെ കണ്ടപ്പോൾ അദ്ദേഹം ആ സീനിനെക്കുറിച്ച് നല്ലതു പറയുമെന്ന് താൻ കരുതിയത് എന്നും എന്നാൽ അദ്ദേഹം തന്നോട് ദേഷ്യപ്പെടുകയാണ് ഉണ്ടായത് എന്നും മനോരമ ഓൺലെെന് നൽകിയ അഭിമുഖത്തിൽ വിനീത് കുമാർ പറഞ്ഞു.

വിനീത് കുമാർ പറഞ്ഞത്:

പട്ടികൾ കടിയ്ക്കുന്ന രംഗം ഷൂട്ട് ചെയ്ത ദിവസം എനിക്കിപ്പോഴും ഓർമയുണ്ട്. ഒരു സോങ് ഷൂട്ട് ഉണ്ടെന്നാണ് എന്നോടു പറഞ്ഞിരുന്നത്. ആ ധാരണയിലാണ് ഞാൻ തയാറായി പോകുന്നത്. അവിടെ എത്തിയപ്പോൾ പട്ടികൾ റെഡിയായി നിൽക്കുന്നു. ഡ്യൂപ്പ് ഉണ്ടായിരുന്നു. പക്ഷേ, മേജർ സീക്വൻസ് ഞാൻ തന്നെയാണ് ചെയ്തത്. സിനിമ എന്നു പറയുമ്പോൾ ഉണ്ടാകുന്ന ഒരു എനർജിയും ധൈര്യവും ഇല്ലേ! അതിന്റെ പുറത്താണ് ഇത്തരം രംഗങ്ങൾ ചെയ്യുന്നത്. സത്യത്തിൽ ആ സമയത്ത് എനിക്ക് പട്ടികളെ ശരിക്കും പേടിയാണ്. ഫസ്റ്റ് ടേക്ക് ഓകെ ആയിരുന്നു. പക്ഷേ, ആ സമയത്ത് ഫ്രെയിമിൽ ആരോ കേറി വന്നു. അതുകൊണ്ട് രണ്ടാമതും അത് എടുക്കേണ്ടി വന്നു. രണ്ടാമത് എടുത്തപ്പോൾ പട്ടി കയ്യിൽ കടിച്ചു. പിന്നെ, ഇൻജക്ഷൻ ഒക്കെ എടുക്കേണ്ടി വന്നു.

പട്ടികളുമായുള്ള സീൻ ഷൂട്ട് ചെയ്തതിനു അടുത്ത ദിവസം മുരളി ചേട്ടനെ കണ്ടു. അദ്ദേഹം ആ സീനിനെക്കുറിച്ച് നല്ലതു പറയുമെന്ന് ഞാൻ കരുതി. പക്ഷേ, അദ്ദേഹം എന്നോട് ദേഷ്യപ്പെടുകയാണ്. ഉണ്ടായത്. "നീയാരാണ്? ജയനാണോ? ആ പട്ടി ഏതെങ്കിലും ഒരെണ്ണം നിന്റെ മുഖത്തു കടിച്ചിരുന്നെങ്കിലോ? പിന്നെ നീയെങ്ങനെ അഭിനയിക്കും? പിന്നെ എന്താണ് നിന്റെ ഭാവി? അതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ?" എന്നൊക്കെ പറഞ്ഞ് എന്നോടു ചൂടായി. ഒരു ചേട്ടനെപ്പോലെ എന്നെ വഴക്കു പറയാൻ സ്വാതന്ത്യമുള്ള ബന്ധമായിരുന്നു ഞങ്ങളുടേത്. അങ്ങനെ ചില സംഭവങ്ങൾ ദേവദൂതനുമായി ബന്ധപ്പെട്ട് ഉണ്ടായി.

വോട്ടെണ്ണല്‍; വയനാട്ടില്‍ മുന്നേറി പ്രിയങ്ക, പാലക്കാട് കൃഷ്ണകുമാർ, ചേലക്കരയില്‍ പ്രദീപ്: Live

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

SCROLL FOR NEXT