Film News

രജിനികാന്തിന്റെ മുന്‍പില്‍ നിന്നപ്പോള്‍ വിറച്ചു, അപ്പോള്‍ അദ്ദേഹം പറഞ്ഞ കാര്യം വലിയ ധൈര്യമായി: വിനായകന്‍

ജെയ്ലര്‍ എന്ന സിനിമയില്‍ രജിനികാന്തിന്റെ വില്ലനായി അഭിനയിച്ച അനുഭവം പങ്കുവെച്ച് നടന്‍ വിനായകന്‍. ജെയ്ലറിന് ശേഷം ഗോവയില്‍ ചെന്നപ്പോഴാണ് ജീവിതത്തില്‍ വന്ന വ്യത്യാസം മനസ്സിലായതെന്ന് വിനായകന്‍ പറഞ്ഞു. ആദ്യം 5 പേരൊക്കെയാണ് ഫോട്ടോ എടുക്കാനായി വന്നിരുന്നത്. ജെയ്ലറിന് ശേഷം 50 പേരൊക്കെ ഫോട്ടോയ്ക്കായി വന്ന് തുടങ്ങി. ജെയ്ലറില്‍ ആദ്യം രജിനിസാറിന്റെ മുന്‍പില്‍ നിക്കുമ്പോള്‍ വിറയ്ക്കുകയായിരുന്നു. അപ്പോള്‍ അദ്ദേഹം തന്നെ വിളിച്ച് 'വര്‍മ്മന്‍ ഇല്ലെങ്കില്‍ ജെയ്ലര്‍ ഇല്ല' എന്ന് പറഞ്ഞുവെന്നും പറ്റാവുന്ന അത്രയും കാര്യങ്ങള്‍ ജെയ്ലറിന് വേണ്ടി ചെയ്തിട്ടുണ്ടെന്നും വിനായകന്‍ മാധ്യമങ്ങളോട് പറഞ്ഞു.

'തെക്ക് വടക്ക്' എന്ന തന്റെ പുതിയ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു വിനായകന്‍. ജെയ്ലറിന് ശേഷം വിനായകന്‍ പ്രധാന കഥാപാത്രമായി എത്തുന്ന സിനിമയാണ് 'തെക്ക് വടക്ക്'. റിട്ടയര്‍ ചെയ്ത ഇലക്ട്രിസിറ്റി ബോര്‍ഡ് ഓഫീസര്‍ മാധവനായാണ് ചിത്രത്തില്‍ വിനായകന്‍ എത്തുന്നത്. ചിത്രം ഇന്ന് മുതല്‍ തിയറ്ററുകളിലെത്തി.

വിനായകന്‍ പറഞ്ഞത്:

ജെയ്ലറിന് ശേഷം ഗോവയില്‍ ചെന്നപ്പോഴാണ് വ്യത്യാസം ശെരിക്കും മനസ്സിലായത്. ഗോവയില്‍ മുന്‍പ് ഞാന്‍ നില്‍ക്കുന്ന ഒരു ജംഗ്ഷനുണ്ട്. അവിടെ 5 പേരൊക്കെയാണ് എന്റെയൊപ്പം ഫോട്ടോ എടുക്കാനായി വന്നിരുന്നത്. ജെയ്ലറിന് ശേഷം 50 പേരൊക്കെ വന്ന് ഫോട്ടോ എടുക്കാന്‍ തുടങ്ങി. അത്രയും ഹിറ്റായി സിനിമ. ആളുകള്‍ക്കൊപ്പം ഫോട്ടോ എടുക്കാനൊക്കെ എനിക്ക് ഇഷ്ടമാണ്. പക്ഷെ ഷൂട്ടിനിടയില്‍ ആളുകള്‍ ചോദിക്കുമ്പോള്‍ നോ പറയേണ്ടി വരും. ചിലപ്പോള്‍ പടത്തിന്റെ ഗെറ്റപ്പ് പുറത്തു പോകും. ഗെറ്റപ്പ് പുറത്തുപോയാല്‍ നമുക്കെങ്ങനെ പ്രൊമോഷന്‍ ചെയ്യാന്‍ പറ്റും. അങ്ങനെയുള്ള സ്ഥലങ്ങളില്‍ വേണ്ട എന്ന് പറയേണ്ടി വന്നിട്ടുണ്ട്.

ജെയ്ലറില്‍ ആദ്യം രജിനിസാറിന്റെ മുന്‍പില്‍ നിക്കുമ്പോള്‍ വിറയ്ക്കുകയായിരുന്നു ഞാന്‍. അപ്പോള്‍ അദ്ദേഹം എന്നെ വിളിച്ചു. വര്‍മ്മന്‍ ഇല്ലെങ്കില്‍ ജെയ്ലര്‍ ഇല്ല എന്നൊരു ഡയലോഗ് അദ്ദേഹം എന്നോട് പറഞ്ഞു. എന്നെപ്പോലെ ഒരാളോട് സാര്‍ അങ്ങനെ പറയുക എന്നത് വലിയ കാര്യമാണ്. പറ്റാവുന്ന അത്രയും സിനിമയില്‍ ചെയ്തിട്ടുണ്ട്. ജെയ്ലറിന് ശേഷം ഞാന്‍ ഉറപ്പിക്കുന്ന സിനിമയാണ് 'തെക്ക് വടക്ക്'. വര്‍മ്മന് ശേഷം മാധവനായിട്ടാണ് എത്തുന്നത്.

'ആദ്യ ചിത്രത്തിന് ശേഷം എന്റെ പേര് 'ടൈഗർ ദീദി' എന്നായി, സ്വന്തം പേരിൽ അറിയപ്പെടാൻ ഇരട്ടിയായി പ്രയത്നിക്കേണ്ടി വന്നു'; കൃതി സനോൻ

കിഷോർ കുമാറായി ആമിർ ഖാൻ? അനുരാ​ഗ് ബസു സംവിധാനം ചെയ്യുന്ന ബയോപികിൽ ആമിർ ഖാൻ നായകനെന്ന് റിപ്പോർട്ട്

തെലുങ്കിലും തമിഴിലും കൈ നിറയെ സിനിമകൾ, മലയാളത്തിലേക്കുള്ള തിരിച്ചു വരവ് ഇനിയെന്ന്? മറുപടിയുമായി ദുൽഖർ സൽമാൻ

ഗിരീഷ്‌ പുത്തഞ്ചേരി, കൈതപ്രം തുടങ്ങിയവരെക്കാൾ എനിക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിച്ചത് അദ്ദേഹത്തിന്റെ പാട്ടുകളാണ്; വിനായക് ശശികുമാർ

ത്രില്ലർ ചിത്രത്തിൽ നായകനായി ഷൈൻ ടോം ചാക്കോ, 'ഒരു അന്വേഷണത്തിന്റെ തുടക്കം' മോഷൻ പോസ്റ്റർ പുറത്ത്

SCROLL FOR NEXT