Film News

രാജമൗലി - മഹേഷ് ബാബു ചിത്രത്തിൽ അഭിനയിക്കുന്നുണ്ടോ?; മറുപടി നൽകി വിക്രം

ആർ.ആർ.ആർ എന്ന ചിത്രമിറങ്ങി രണ്ടുവർഷം പിന്നിടുമ്പോൾ രാജമൗലിയുടെ പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. വിജയേന്ദ്ര പ്രസാദിന്റെ തിരക്കഥയിൽ മഹേഷ് ബാബു നായകനാവുന്ന ചിത്രമാണ് രാജമൗലിയുടേതായി ഇപ്പോൾ അണിയറയിൽ ഒരുങ്ങുന്നത്. ഒരു ആക്ഷൻ അഡ്വഞ്ചറായിരിക്കും ചിത്രം എന്ന സൂചനയാണ് പുറത്തു വരുന്ന പല റിപ്പോർട്ടുകളും നൽകുന്നത്. അതേ സമയം ചിത്രത്തിൽ മഹേഷ് ബാബുവിനൊപ്പം ഒരു പ്രധാന കഥാപാത്രത്തെ വിക്രം അവതരിപ്പിക്കും എന്ന് മുമ്പ് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോൾ നടൻ വിക്രം. പാ.രഞ്ജിത് സംവിധാനം ചെയ്ത് വിക്രം നായകനായെത്തുന്ന തങ്കലാൻ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഹൈദരാബാദിൽ മാധ്യമ​ങ്ങളോട് സംസാരിക്കവേയാണ് വിക്രം രാജമൗലി- മഹേഷ് ബാബു ചിത്രത്തെക്കുറിച്ച് സംസാരിച്ചത്.

രാജമൗലി ​ഗാരു എന്റെ നല്ലൊരു സുഹൃത്താണ്. ഞങ്ങൾ സംസാരിച്ചിട്ടേയുള്ളൂ. ഞങ്ങൾ ഒരുമിച്ച് ഒരു ചിത്രം എപ്പോഴെങ്കിലും ചെയ്യുമായിരിക്കാം എന്നാൽ പ്രത്യേകമായി ഏതെങ്കിലും ഒരു സിനിമ ചെയ്യുന്നതിനെക്കുറിച്ച് ഞങ്ങൾ ഇതുവരെ സംസാരിച്ചിട്ടില്ല. വിക്രം പറയുന്നു. അതേസമയം ചിത്രത്തിൽ പൃഥ്വിരാജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും എന്ന് മുമ്പ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ചിത്രത്തിൽ മഹേഷ് ബാബുവിന് വില്ലനായാണ് പൃഥ്വിരാജ് എത്തുന്നത് എന്നാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്തത്.

ബ്രിട്ടീഷ് ഭരണകാലത്ത് കര്‍ണാടകയിലെ കോലാര്‍ ഗോള്‍ഡ് ഫാക്ടറിയില്‍ നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി പാ.രഞ്ജിത് ഒരുക്കുന്ന ചിത്രമാണ് തങ്കലാൻ. സ്റ്റുഡിയോ ഗ്രീന്‍, നീലം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.ഇ ജ്ഞാനവേല്‍ രാജ, പാ. രഞ്ജിത്ത് എന്നിവര്‍ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. പാര്‍വതി തിരുവോത്ത്, മാളവികാ മോഹനന്‍. പശുപതി, ഹരികൃഷ്ണന്‍ അന്‍പുദുരൈ, പ്രീതി കരണ്‍, മുത്തുകുമാര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ചിത്രത്തില്‍ ഇംഗ്ലീഷ് നടന്‍ ഡാനിയേല്‍ കാല്‍ടാഗിറോണും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.'നച്ചത്തിരം നഗര്‍കിര'താണ് പാ. രഞ്ജിത്തിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തു വന്ന ചിത്രം. ജിവി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സം​ഗീത സംവിധാനം നിർവഹിക്കുന്നത്. തമിഴ്, തെലുഗ്, ഹിന്ദി തുടങ്ങിയ ഭാഷകളിലായി ഓ​ഗസ്റ്റ് 15 ന് ചിത്രം തിയറ്ററുകളിലെത്തും.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT