Film News

പൊന്നിയിന്‍ സെല്‍വനില്‍ അഭിനയിച്ച രംഗങ്ങള്‍ ഒഴിവാക്കി; റൗഡി റാത്തോറില്‍ പാട്ട് മറ്റൊരാളെകൊണ്ട് മാറ്റിപ്പാടിച്ചു, : വിജയ് യേശുദാസ്

സിനിമാ പിന്നണി ഗാന രംഗത്ത് നേരിട്ട തിരിച്ചടികള്‍ തുറന്ന് പറഞ്ഞ് ഗായകന്‍ വിജയ് യേശുദാസ്. അക്ഷയ് കുമാര്‍ നായകനായ റൗഡി റാത്തോര്‍ എന്ന ബോളിവുഡ് ചിത്രത്തില്‍ താന്‍ പാടിയ പാട്ട് പിന്നീട് മറ്റൊരു പ്രമുഖ ഗായകനെ വച്ച് മാറ്റിപ്പാടിച്ചിട്ടുണ്ടെന്ന് വിജയ് യേശുദാസ്. റൗഡി റാത്തോര്‍ റെക്കോര്‍ഡിംഗിന് പിന്നാലെ എ.ആര്‍.റഹ്മാന്റെ സ്റ്റുഡിയോയില്‍ പാടിക്കൊണ്ടിരിക്കുമ്പോള്‍ നിര്‍മാതാക്കളായ സഞ്ജയ് ലീല ബന്‍സാലിയുടെ പ്രൊഡക്ഷനില്‍ നിന്നും വിളിക്കുകയും ഹിന്ദിയിലെ മറ്റൊരു പ്രമുഖ ഗായകനെകൊണ്ട് താന്‍ പാടിയ പാട്ട് മാറ്റിപ്പാടിപ്പിച്ചതായും അറിയിച്ചു. ഇന്ത്യ ടുഡേയുടെ കോണ്‍ക്ലേവില്‍ സംസാരിക്കവേയാണ് വിജയ് തനിക്ക് കരിയറില്‍ നേരിടേണ്ടി വന്ന വെല്ലുവിളികളെക്കുറിച്ച് സംസാരിച്ചത്. പൊന്നിയിന്‍ സെല്‍വനില്‍ അഭിനയിച്ച രംഗത്തിന് എന്ത് പറ്റിയെന്ന ചോദ്യത്തിനാണ് വിജയ് യേശുദാസിന്റെ പ്രതികരണം. പി.എസ് വണ്ണിലായിരുന്നു വിജയ് യേശുദാസ് അഭിനയിച്ചിരുന്നത്.

വിജയ് യേശുദാസ് പറഞ്ഞത്

'പൊന്നിയിന്‍ സെല്‍വന്‍ ആദ്യഭാഗത്തില്‍ ഞാന്‍ അഭിനയിച്ചിരുന്നു. അപ്രതീക്ഷിതവും അതിശയകരവുമായ അനുഭവമായിരുന്നു അത്. എന്റെ രണ്ടാമത്തെ തമിഴ് ചിത്രം പടൈവീരന്റെ സംവിധായകന്‍ ധന ശേഖരനായിരുന്നു പൊന്നിയിന്‍ സെല്‍വനില്‍ മണി സാറിന്റെ അസോസിയേറ്റ് ഡയറക്ടര്‍. അദ്ദേഹം വഴിയാണ് താന്‍ ആ സിനിമയിലേക്ക് എത്തിയതെന്നും വിജയ് പറയുന്നു. ഒരിക്കല്‍ റെക്കോര്‍ഡിങ്ങിന് ചെന്നൈയില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോകുമ്പോള്‍ അസോസിയേറ്റ് ഡയറക്ടര്‍ വിളിച്ചിട്ട് മണിസാറിനോട് എന്റെ കാര്യം സൂചിപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞു. നേരിട്ട് സംവിധായകനെ വിളിക്കാനും പറഞ്ഞു. അങ്ങനെയാണ് പൊന്നിയിന്‍ സെല്‍വന്റെ സെറ്റിലേക്ക് താന്‍ എത്തിയതെന്നും വിജയ് പറയുന്നു.

ഗോദാവരി നദിയിലായിരുന്നു ആ സമയത്ത് ചിത്രീകരണം. പ്രൊഡക്ഷന്‍ ടീമില്‍ നിന്ന് വിളിച്ച് മുടി വെട്ടേണ്ടി വരുമെന്ന് പറഞ്ഞു. ഞാന്‍ സമ്മതിച്ചു. കോസ്റ്റ്യൂമില്‍ നിര്‍ത്തി ചിത്രങ്ങളെടുത്ത് മണിരത്‌നം സാറിന് കൊടുത്തു. അദ്ദേഹത്തിനും സമ്മതമായതോടെ പിറ്റേന്ന് രാവിലെ ഒരു ബോട്ട് രംഗം ചിത്രീകരിച്ചു. അതിനുശേഷം ഞാന്‍ തിരിച്ചുപോന്നെന്നു വിജയ് പറഞ്ഞു. ഒരുമാസത്തിനുശേഷം അവരെന്നെ ഹൈദരാബാദിലേക്ക് ചിത്രീകരണത്തിന് വിളിപ്പിച്ചു. കുതിരസവാരി നടത്തുന്ന രംഗമായിരുന്നു ചിത്രീകരിക്കേണ്ടത്. വിക്രം സാറിനും കുതിരസവാരി രംഗം തന്നെയായിരുന്നു അന്നുണ്ടായിരുന്നത്. പക്ഷേ പിന്നീട് ഞാനാ ചിത്രത്തില്‍ ഉണ്ടാവാതിരുന്നതില്‍ ധന ശേഖര്‍ സാര്‍ വളരെ അപ്‌സെറ്റ് ആയി എന്നും വിജയ് യേശുദാസ് പറയുന്നു.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT