Film News

'ഞാൻ നോ പറഞ്ഞ ഗസ്റ്റ് റോളുകൾ ഇരുപതോളം ഉണ്ടാകും' ; വില്ലൻ വേഷങ്ങളും ഗസ്റ്റ് റോളുകളും ഇനി ചെയ്യുന്നില്ലെന്ന് വിജയ് സേതുപതി

വില്ലൻ വേഷങ്ങളോടും ഗസ്റ്റ് റോളുകളോടും നോ പറയുകയാണെന്ന് നടൻ വിജയ് സേതുപതി. ഇതിന് മുൻപ് ഒരു സിനിമയിൽ രണ്ടു മൂന്ന് ദിവസം ചെന്ന് അഭിനയിക്കുന്നത് ഒരു പടത്തിന് സപ്പോർട്ട് ആകുമല്ലോ എന്ന് കരുതിയിരുന്നു, കാരണം നമ്മൾ ഈ ഇൻഡസ്ട്രിയിൽ ആണല്ലോ സർവൈവ് ചെയ്യേണ്ടത്. ഇപ്പോൾ സ്ട്രിക്ട് ആയി അതിനെല്ലാം നോ പറയുകയാണ്. ചിലപ്പോഴൊക്കെ അത് താൻ ഹീറോയായി അഭിനയിക്കുന്ന സിനിമകളുടെ മാർക്കറ്റിനെയും ബാധിക്കുന്നുണ്ടെന്നും വിജയ് സേതുപതി പറയുന്നു. പുതിയ ചിത്രമായ മെറി ക്രിസ്മസിന്റെ പ്രമോഷനിടെയാണ് വിജയ് സേതുപതി ഇക്കാര്യം വെളിപ്പെടുത്തിയത്.

വിജയ് സേതുപതി പറഞ്ഞത് :

മാർക്കറ്റ് ബാധിക്കുമെന്ന ഭയത്തേക്കാൾ അതിനായി എന്നെ സമീപിക്കുന്നവരുടെ എണ്ണം അധികമായി വരുകയാണ്. ഞാൻ നോ പറഞ്ഞ ഗസ്റ്റ് റോളുകൾ തന്നെ ഇരുപതോളം ഉണ്ടാകും. ഇതിന് മുൻപ് നമ്മൾ ഒരു സിനിമയിൽ രണ്ടു മൂന്ന് ദിവസം ചെന്ന് അഭിനയിക്കുന്നത് ഒരു പടത്തിന് സപ്പോർട്ട് ആകുമല്ലോ എന്ന് കരുതിയിരുന്നു കാരണം നമ്മൾ ഈ ഇൻഡസ്ട്രിയിൽ ആണല്ലോ ജീവിക്കുന്നത്. ഇപ്പൊ സ്ട്രിക്ട് ആയി അതിനെല്ലാം നോ പറയുകയാണ്. ചിലപ്പോഴൊക്കെ അത് ഞാൻ ഹീറോയായി അഭിനയിക്കുന്ന സിനിമകളുടെ മാർക്കറ്റിനെയും ബാധിക്കുന്നുണ്ട്. വില്ലനായി അഭിനയിക്കുന്നതിനും നിറയെ പേർ എന്റെയടുത്ത് വരുന്നുണ്ട്. ചില സമയം ടിപ്പിക്കൽ വില്ലൻ മാത്രമായി പോകുന്നു. നോ പറഞ്ഞാലും കഥയൊന്ന് കേട്ടിട്ട് പറഞ്ഞാൽ മതിയെന്ന് പറയുന്നുണ്ട് പക്ഷെ എല്ലാത്തിനും നമ്മുക്ക് നേരം കണ്ടെത്താൻ കഴിയില്ലല്ലോ.

കഴിഞ്ഞ വർഷം ഗോവയിൽ നടന്ന ഫിലിം ഫെസ്റ്റിവലിൽ നടി ഖുശ്‌ബുവുമായി നടത്തിയ സംവാദത്തിലും താൻ ഇനി വില്ലൻ കഥാപാത്രങ്ങൾ ചെയ്യില്ലെന്ന് നടൻ വിജയ് സേതുപതി വെളിപ്പെടുത്തിയിരുന്നു. വില്ലൻ കഥാപാത്രങ്ങൾ ചെയ്യുന്നതിൽ നിരവധി ഇമോഷണൽ പ്രഷറും നിയന്ത്രണങ്ങളുമുണ്ട്. പലരും തന്റെയടുത്ത് വളരെ നോർമലും ടിപ്പിക്കലും ആയ കഥാപാത്രങ്ങൾ ആയി ആണ് വരുന്നത്. ഇതോടൊപ്പം വില്ലനായി അഭിനയിക്കുമ്പോൾ അവർ തന്നെ വളരെയധികം നിയന്ത്രിക്കുന്നു. നായകനെ മറികടക്കാൻ പാടില്ല എന്ന് പറയുന്നു, ഒപ്പം ചില കാര്യങ്ങൾ എഡിറ്റിംഗിൽ നഷ്ട്ടപ്പെടുകയും ചെയ്യുന്നെന്നും വിജയ് സേതുപതി പറഞ്ഞിരുന്നു.

അന്ധാദുന്‍ എന്ന ത്രില്ലറിന് ശേഷം ശ്രീറാം സംവിധാനം ചെയ്യുന്ന 'മെറി ക്രിസ്മസ്' ആണ് വിജയ് സേതുപതിയുടെ പുറത്തിറങ്ങാനുള്ള അടുത്ത സിനിമ. വിജയ് സേതുപതിക്ക് പുറമെ കത്രീന കൈഫും ചിത്രത്തിലൊരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. തമിഴിലും ഹിന്ദിയിലുമായി ഒരേ സമയം ഒരുങ്ങിയ ചിത്രം ജനുവരി 12 ന് തിയറ്ററുകളിലെത്തും

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT