Film News

'വിജയിയുടെ വില്ലനാകാൻ എനിക്കിഷ്ടമാണ്', വിജയ് സേതുപതിയുടെ റിയാക്ഷൻ ഇതായിരുന്നു; ലോകേഷ് കനകരാജ് പറയുന്നു

ദളപതി വിജയ് നായകനാകുന്നു എന്നതിലുപരി വിജയും വിജയ് സേതുപതിയും ഒന്നിക്കുന്നു എന്നതാണ് ലോകേഷ് കനകരാജ് ചിത്രം 'മാസ്റ്ററി'ന്റെ ഹൈലൈറ്റ്. തിയറ്ററിൽ വിജയ്‌ക്കൊപ്പം തന്നെ വിജയ് സേതുപതിയുടെ വില്ലൻ റോളും കയ്യടി നേടുകയാണ്. 'വില്ലനാകാമോ' എന്ന് വിജയ് സേതുപതിയോട് ചോദിക്കാൻ ആദ്യം മടിച്ചിരുന്നെന്നും, അദ്ദേഹം തയ്യാറാകുമോ എന്ന സംശയം വിജയും പ്രകടിപ്പിച്ചിരുന്നു എന്നും സംവിധായകൻ പറയുന്നു. എന്നാൽ, 'വിജയെ എനിക്കിഷ്ടമാണ്, വില്ലനാകാൻ തയ്യാറാണ്' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടിയെന്ന് ലോകേഷ് കനകരാജ് ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

'ഒരു വില്ലൻ എന്നതിലുപരി ആ കഥാപാത്രത്തിനൊരു വ്യക്തിത്വം ഉണ്ടായിരിക്കണമെന്നാണ് ഞാൻ കരുതിയത്. ഒപ്പം ശക്തനുമായിരിക്കണം. നായകനും വില്ലനും തമ്മിൽ ഒരു സന്തുലിതാവസ്ഥയില്ലെങ്കിൽ അത് നായകന്റെ മാത്രം കഥയായിപ്പോകും. നായകൻ വിജയിക്കുമെന്ന് തുടക്കത്തിലേ വ്യക്തമാകും. അവിടെയാണ് വില്ലന്മാരെ ശക്തമായി എഴുതേണ്ടതിന്റെ ആവശ്യം. 'മാസ്റ്റർ' നായകന്റെയും വില്ലന്റെയും കഥയാണ്. വില്ലൻ നായകനെതിരെ നിൽക്കാൻ മാത്രം യോ​ഗ്യനും അങ്ങേയറ്റം ദുഷ്ടനും ആയിരിക്കണം. വിജയ് സേതുപതിയെ സമീപിക്കുന്നതിനുമുമ്പ്, അദ്ദേഹം ചെയ്തുവെച്ചിട്ടുളള കഥാപാത്രങ്ങൾ ഓർത്തപ്പോൾ വില്ലൻ റോളിനായി വിളിക്കുന്നത് തെറ്റാണോ എന്ന് തോന്നിയിരുന്നു. വിജയ് സാറിനോടും ഈ വിഷയം സംസാരിച്ചു, വില്ലനാകാൻ വിജയ് സേതുപതി തയ്യാറാകുമോ എന്ന സംശയം അദ്ദേഹവും പ്രകടിപ്പിച്ചിരുന്നു.'

'അങ്ങനെ ആ പ്ലാൻ മാറ്റിവെച്ച് വിജയ് സേതുപതിക്ക് പകരം മറ്റ് നടന്മാരെ തിരയുന്നതിനിടയിലാണ് വിജയ് സേതുപതി എന്നെ വിളിക്കുന്നത്. അദ്ദേഹം ചോദിച്ചു, 'നിങ്ങൾ എന്തിനാണ് മടിക്കുന്നത്? വന്ന് എന്നോട് പറയൂ.', അങ്ങനെ ഞാൻ അദ്ദേഹത്തെ നേരിൽ ചെന്ന് കണ്ടു, കഥ വിവരിച്ചു, 'എനിക്ക് വിജയിയെ ഇഷ്ടമാണ്, ഈ കഥയിലും ഞാൻ വിശ്വസിക്കുന്നു, നമുക്കിത് ചെയ്യാം'. എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഞാൻ ഉടനെ വിജയ് സാറിനോട് കാര്യം പറ‍ഞ്ഞു, എന്നെപ്പോലെ അദ്ദേഹവും ആശ്ചര്യപ്പെട്ടുപോയി', ലോകേഷ് പറയുന്നു.

ശന്തനു ഭാഗ്യരാജ്, മാളവിക മോഹനന്‍, ആന്‍ഡ്രിയ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ. അനിരുദ്ധാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സിനിമാ മേഖല മുന്നോട്ട് വച്ച ഉപാധികള്‍ സര്‍ക്കാര്‍ അംഗീകരിച്ചതിന് പിന്നാലെയാണ് കേരളത്തിലെ തിയറ്ററുകളിൽ 'മാസ്റ്റർ' പ്രദർശനത്തിനെത്തിയത്.

അല്ലു അർജുൻ ഓക്കേ പറഞ്ഞാൽ പിന്നെ നമുക്കെന്ത് നോക്കാൻ, ഒരുമിച്ച് നേരെ ഒരു തമിഴ് പടം ചെയ്യാം: നെൽസൺ ദിലീപ് കുമാർ

വിവാഹമോചനത്തിന് ശേഷം പലരും എന്നെ 'സെക്കന്റ് ഹാൻഡ്' എന്നു വിളിച്ചു, വിവാഹ വസ്ത്രം കറുപ്പാക്കി മാറ്റിയത് പ്രതികാരം കൊണ്ടല്ല: സമാന്ത

മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റ് ആക്ഷൻ ചിത്രം, ’വല്ല്യേട്ടൻ’ ചിത്രത്തിലെ അപൂർവ്വ ദൃശ്യങ്ങളും രസകരമായ ഓർമ്മകളും

അല്ലു അർജുന് 300 കോടി, ആദ്യ ഭാ​ഗത്തെക്കാൾ ഇരട്ടിയിലധികം പ്രതിഫലം വാങ്ങി ഫഹദും രശ്മികയും; പുഷ്പ 2 താരങ്ങളുടെ പ്രതിഫല കണക്കുകൾ

വിജയ് സേതുപതി ചിത്രവുമായി വൈഗ മെറിലാൻഡ്, 'വിടുതലൈ 2' ഡിസംബർ 20 ന്

SCROLL FOR NEXT