ബെംഗളൂരു വിമാനത്താവളത്തില്‍ നടന്‍ വിജയ് സേതുപതിയെ ആക്രമിച്ചത് മലയാളി. ബെംഗളൂരുവില്‍ താമസിക്കുന്ന ജോണ്‍സന്‍ എന്നയാളാണ് നടനെ പിന്നില്‍ നിന്ന് ആക്രമിച്ചത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സെല്‍ഫിയെടുക്കാന്‍ വിസമ്മതിച്ചതാണ് പ്രകോപനകാരണമെന്നാണ് വിവരം. ബുധനാഴ്ച രാത്രി വിമാനത്താവളത്തില്‍ നിന്ന് പുറത്തേക്ക് വരികയായിരുന്ന വിജയ് സേതുപതിക്ക് നേരെ ഒരാള്‍ ഓടിയെത്തുകയും, കൂടെയുണ്ടായിരുന്നയാളെ പിന്നില്‍ നിന്ന് ചവിട്ടുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ആക്രമണത്തില്‍ വിജയ് സേതുപതിക്ക് പരുക്കേറ്റില്ലെങ്കിലും, കൂടെയുണ്ടായിരുന്ന നടന്‍ മഹാഗാന്ധിക്ക് പരുക്കേറ്റിരുന്നു.
ജോണ്‍സന്‍ മദ്യപിച്ചിരുന്നുവെന്നാണ് ബെംഗളൂരു എയര്‍പോര്‍ട്ട് പൊലീസ് പറയുന്നത്. കേസിന് താല്‍പര്യമില്ലെന്നായിരുന്നു വിജയ് സേതുപതി പൊലീസിനെ അറിയിച്ചത്. എന്നാല്‍ സ്വമേധയാ കേസെടുക്കുമെന്ന് ബെംഗളൂരു പൊലീസ് വ്യക്തമാക്കിയിരുന്നു.
മാസ്റ്റര്‍ ഷെഫ് ടെലിവിഷന്‍ ഷോ പ്രിമിയറിനായാണ് വിജയ് സേതുപതി ബംഗളൂരൂവിലെത്തിയത്. കമല്‍ഹാസനൊപ്പമുള്ള വിക്രം, ഇന്ദു വി.എസ് സംവിധാനം ചെയ്ത മലയാള ചിത്രം 19 വണ്‍ എ എന്നിവയാണ് സേതുപതിയുടെ പുതിയ ചിത്രങ്ങള്‍.