Film News

'റാമും ജാനുവും വീണ്ടുമെത്തുന്നു'; '96' ന്റെ രണ്ടാം ഭാ​ഗം ഒരുക്കുമെന്ന് സംവിധായകൻ പ്രേംകുമാർ

96 ന്റെ രണ്ടാം ഭാ​ഗം ചെയ്യാൻ താൽപര്യമുണ്ടെന്ന് സംവിധായകൻ പ്രേംകുമാർ. രണ്ടാം ഭാ​ഗത്തിന്റെ കഥ ഏകദേശം പൂർത്തിയായി എന്നും വിജയ് സേതുപതിയുടെ ഭാര്യയ്ക്ക് കഥ കേട്ട് ഇഷ്ടപ്പെട്ടു എന്നും പ്രേംകുമാർ പറയുന്നു. തൃഷയും വിജയ് സേതുപതിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച റൊമാന്റിക് ചിത്രമായിരുന്നു 96. നഷ്ടപ്രണയത്തിന്റെയും ഗൃഹാതുരത്വത്തിന്റെയും കഥ പറഞ്ഞ ചിത്രം വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടിയത്. ഇതുവരെ എഴുതിയതിൽ വച്ച് തന്നെ ഏറ്റവും ആവേശം കൊള്ളിച്ച കഥയാണ് 96 ന്റെ രണ്ടാം ഭാ​ഗം എന്നും തൃഷയുടെയും വിജയ് സേതുപതിയുടെയും ഡേറ്റുകളും മറ്റ് കാര്യങ്ങളും ഒത്തുവന്നാൽ 96 ന്റെ രണ്ടാം ഭാ​ഗം ഒരുക്കുമെന്നും പ്രേം കുമാർ പറഞ്ഞു.

പ്രേം കുമാർ പറഞ്ഞത്:

96 ന്റെ രണ്ടാം ഭാ​ഗം ചെയ്യണം എന്ന് വലിയൊരു ആ​ഗ്രഹമുണ്ട്. രണ്ടാം ഭാ​ഗത്തിന്റെ കഥ ഏകദേശം എഴുതി തീർത്തിട്ടുണ്ട്. എഴുതരുത് എന്ന് ഞാൻ കരുതിയിരുന്നതാണ് അത്. പക്ഷേ എഴുതി കഴ‍ിഞ്ഞപ്പോൾ എനിക്ക് ആ കഥ വളരെയധികം ഇഷ്ടപ്പെട്ടു. വിജയ് സേതുപതി സാറിനോട് ഇതുവരെ മുഴുവൻ കഥയും ഞാൻ പറഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ ഭാര്യയോട് ഞാൻ ഈ കഥ പറഞ്ഞിരുന്നു. അവർക്ക് അത് ഇഷ്ടപ്പെട്ടു. മുഴുവനും എഴുതിയതിന് ശേഷം അദ്ദേഹത്തോട് പറയണം എന്നാണ് എനിക്ക്. ഞാൻ ഇതുവരെ എഴുതിയ കഥകളിൽ എന്നെ ഏറ്റവും ആവേശം കൊള്ളിച്ച കഥ ഇതാണ്. ഞാൻ എഴുതിയ ബാക്കി എല്ലാ കഥകളെയും അങ്ങനെ തന്നെ വിടാൻ എനിക്ക് കഴിയും എന്നാൽ ഈ സിനിമ എനിക്ക് ചെയ്യണം എന്നും ഈ പെർഫോമൻസ് എനിക്ക് കാണണമെന്നും എനിക്ക് ആ​ഗ്രഹം തോന്നിയത് 96 ന്റെ രണ്ടാം ഭാ​ഗത്തിൽ ആണ്. എന്റെ ബാക്കി സിനിമകൾ നടന്നില്ലെങ്കിലും കുഴപ്പമില്ല, ഞാൻ അടുത്തത്. എഴുതാൻ ആരംഭിക്കും. കാരണം എനിക്ക് എഴുതാൻ ഇഷ്ടമാണ്. പക്ഷേ 96 2 ആണ് ഞാൻ അടുത്തതായി ചെയ്യണം എന്ന് ആ​ഗ്രഹിക്കുന്ന സിനിമ. എന്നാൽ അത് ഞാൻ മാത്രം വിചാരിച്ചാൽ സംഭവിക്കുന്ന ഒരു കാര്യമല്ല, വിജയ് സേതുപതിയുടെ ഡേറ്റ് വേണം, തൃഷയുടെ ഡേറ്റ് വേണം. എല്ലാവരുടെയും സഹകരണത്തോടെ മാത്രമേ അത് സംഭവിക്കുകയുള്ളൂ.

ചിത്രത്തിൽ റാം എന്ന കഥാപത്രമായാണ് വിജയ് സേതുപതി എത്തിയത്. ജാനു എന്ന കഥാപാത്രത്തെയാണ് തൃഷ അവതരിപ്പിച്ചത്. കഥാപാത്രങ്ങളുടെ സ്കൂള്‍ കാലത്തുണ്ടായ പ്രണയവും വേര്‍പിരിയലും വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള കൂടിചേരലും വീണ്ടുമുള്ള വേർപിരിയലുമായിരുന്നു 96 ന്റെ ഇതിവൃത്തം. 2018 ഒക്ടോബര്‍ മാസം തിയേറ്ററുകളിലെത്തിയ ചിത്രം പിന്നീട് വിവിധ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിരുന്നു. ചിത്രത്തിലെ പാട്ടുകളും സീനുകളും ബാക്ക്ഗ്രൗണ്ട് സ്കോറുമെല്ലാം വളരെയധികം ശ്രദ്ധനേടിയിരുന്നു.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT