Film News

വിജയ് സേതുപതിക്കൊപ്പം 85കാരന്‍ നല്ലാണ്ടി; മണികണ്ഠന്റെ ‘കടൈസി വിവസായി’ ട്രെയിലര്‍

THE CUE

‘കാക്കമുട്ടെ’ എന്ന ഒറ്റ തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് എം മണികണ്ഠന്‍. കാക്കമുട്ടെക്ക് ശേഷം മണികണ്ഠന്‍ സംവിധാനം ചെയ്ത ‘കുറ്റമേ തണ്ട്രണെ’, ‘ആണ്ടവന്‍ കട്ടളൈ’ എന്നീ ചിത്രങ്ങളും പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ നേടിയിരുന്നു. മണികണ്ഠന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കടൈസി വിവസായി’.

വിജയ് സേതുപതിയും നല്ലാണ്ടിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. എണ്‍പത്തിയഞ്ചു വയസുള്ള കര്‍ഷകനായ നല്ലാണ്ടിയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. തമിഴ്‌നാട്ടിലെ ഒരു ഉള്‍നാടന്‍ ഗ്രാമം പശ്ചാത്തലമായി ഒരുക്കിയ ചിത്രം പേര് സൂചിപ്പിക്കുന്ന പോലെ ഗ്രാമത്തിലെ ഒരു കുടുംബത്തിലെ അവസാന കര്‍ഷകന്റെ കഥയാണ് പറയുന്നത്.

വളരെ നിഷ്‌കളങ്കമായ ഒരുകൂട്ടം ഗ്രാമവാസികളെയാണ് ട്രെയിലറില്‍ കാണുന്നത്. സമൂഹത്തിന്റെ ഏറ്റവും താഴെ തട്ടിലുള്ളവരായ, മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകന്റെ പ്രശ്‌നങ്ങളും പ്രതീക്ഷകളും ചിത്രം പറഞ്ഞുവെയ്ക്കുമെന്ന് ട്രെയിലര്‍ സൂചന നല്‍കുന്നു.

മണികണ്ഠന്‍ തന്നെയാണ് ചിത്രത്തിന്റെ നിര്‍മാണവും ക്യാമറയും കൈകാര്യം ചെയ്തിരിക്കുന്നത്. നല്ലാണ്ടി, വിജയ് സേതുപതി, യോഗി ബാബു എന്നിവര്‍ക്കൊപ്പം ഒരു കൂട്ടം ഗ്രാമവാസികളും ചിത്രത്തില്‍ അഭിനയിക്കുന്നു. ഇളയരാജയാണ് സംഗീതം. എഡിറ്റിങ്ങ് അജിത് കുമാര്‍.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ യു.ആര്‍.പ്രദീപ്; ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

ചെരുപ്പൂരി അടിക്കുമെന്ന് അന്ന് ഞാൻ ആ നടനോട് പറഞ്ഞു: ഖുശ്ബു

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

SCROLL FOR NEXT