Film News

'ഇത് താന്‍ മാസ്റ്റര്‍ സെല്‍ഫി'; കാരവാന് മുകളില്‍ നിന്ന് ആരാധകര്‍ക്കൊപ്പം വിജയ്യുടെ സെല്‍ഫി; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ആദായ നികുതി വകുപ്പിന്റെ ചോദ്യം ചെയ്യലിന് ശേഷം തിരിച്ച് ഷൂട്ടിങ്ങ് സെറ്റിലെത്തിയ നടന്‍ വിജയ്യുടെ ആരാധകര്‍ക്കൊപ്പമുള്ള സെല്‍ഫി ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. നെയ് വേലിയിലെ ഷൂട്ടിങ്ങ് സെറ്റില്‍ കാണാന്‍ തടിച്ചു കൂടി നിന്നിരുന്ന ആരാധകര്‍ക്ക് നേരെ കാരവാന് മുകളില്‍ കയറി നിന്നാണ് വിജയ് കൈവീശിക്കാണിച്ചത്. ഒപ്പം പകര്‍ത്തിയ സെല്‍ഫി ഷെയര്‍ ചെയ്യുകയും ചെയ്തു.

കേന്ദ്രസര്‍ക്കാര്‍ നടനെ വിടാതെ പിന്തുടരുന്നു എന്ന വാദങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കെ ആരാധകര്‍ സെല്‍ഫി ചൂണ്ടിക്കാട്ടിയാണ് സോഷ്യല്‍ മീഡിയയില്‍ മറുപടി പറയുന്നത്.

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍ എന്ന ചിത്രത്തിലാണ് വിജയ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. വിജയ് നായകനായ മാസ്റ്റര്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ പ്രതിഷേധമുയര്‍ത്തി ചിത്രീകരണം തടസപ്പെടുത്താനുള്ള ബിജെപി നീക്കം പാളി. നെയ്വേലി ലിഗ്‌നേറ്റ് കോര്‍പ്പറേഷന്‍ കാമ്പസിനകത്താണ് ചിത്രീകരണം. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനം വിജയ് സിനിമയ്ക്ക് ഷൂട്ടിംഗിന് നല്‍കരുതെന്നും ചിത്രീകരണം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ബിജെപി പ്രതിഷേധിച്ചിരുന്നുവെങ്കിലും വിജയ് ആരാധകര്‍ പ്രതിരോധം തീര്‍ത്തതോടെ നീക്കം പാളുകയായിരുന്നു.

ആദായനികുതി വകുപ്പിന്റെ 30 മണിക്കൂര്‍ ചോദ്യം ചെയ്യലിന് ശേഷം ഫെബ്രുവരി ഏഴിന് വിജയ് നെയ്വേലി ലൊക്കേഷനില്‍ ജോയിന്‍ ചെയ്തതിന് പിന്നാലെയാണ് ബിജെപി പ്രവര്‍ത്തകര്‍ കൊടികളുയര്‍ത്തി പ്രതിഷേധിച്ചത്. വിജയ് ലൊക്കേഷനില്‍ തിരിച്ചെത്തിയാന്‍ സ്വീകരിക്കാന്‍ നിന്നിരുന്ന 'മക്കള്‍ ഇയക്കം' എന്ന വിജയ് ഫാന്‍സ് അസോസിയേഷന്‍ എതിര്‍മുദ്രാവാക്യവുമായി പ്രതിഷേധക്കാരെ നേരിട്ടു. പിന്നാലെ പോലീസും നിലയുറപ്പിച്ചു.

നെയ്വേലി എന്‍. എല്‍. സി കാമ്പസില്‍ ഷൂട്ടിംഗ് അനുമതി പത്ത് ദിവസത്തേക്ക് മാത്രമായതിനാല്‍ ചിത്രീകരണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ആയിരുന്നു സംവിധായകന്‍ ലോഗേഷ് കനകരാജിന്റെ തീരുമാനം. ഇക്കാര്യം മനസിലാക്കിയാണ് ബിജെപി പ്രവര്‍ത്തകര്‍ വെള്ളിയാഴ്ച മുതല്‍ ലൊക്കേഷന്‍ ഉപരോധിക്കാന്‍ തീരുമാനിക്കുകയായിരുന്നു. വിജയ് ഫാന്‍സ് അസോസിയേഷന്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധവുമായി എത്തുമെന്ന് മനസിലാക്കിയതിന് പിന്നാലെ ബിജെപി തീരുമാനം മാറ്റി ഉപരോധത്തില്‍ നിന്ന് പിന്‍വലിഞ്ഞു.

ആദായനികുതി വകുപ്പ് വിജയ്യെ ചോദ്യം ചെയ്യാനായി ഫെബ്രുവരി അഞ്ചിന് ബുധനാഴ്ച എന്‍എല്‍സിയിലെ ലൊക്കേഷനിലെത്തുകയായിരുന്നു. ചെന്നൈയിലെ വീട്ടിലെത്തിച്ച് 30 മണിക്കൂറോളം ചോദ്യം ചെയ്തെങ്കിലും ആദായനികുതി ക്രമക്കേട് സംബന്ധിച്ച് എന്തെങ്കിലും രേഖകള്‍ ലഭിച്ചതായി ഇന്‍കം ടാക്സ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. വിജയ് നായകനായി ഒടുവില്‍ പുറത്തുവന്ന ബിഗില്‍ എന്ന സിനിമയുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡും കസ്റ്റഡിയും. ചോദ്യം ചെയ്യലിനായി വീണ്ടും ഹാജരാകാന്‍ ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഷൂട്ടിങ്ങ് തിരിക്കുള്ളതിനാല്‍ വിജയ് കുറച്ച് സമയം ആവശ്യപ്പെട്ടിട്ടുണ്ട്.

അവാർഡുകളല്ല, സംവിധായകർ വീണ്ടും എന്നെ അവരുടെ സിനിമകളിലേക്ക് വിളിക്കുന്നതാണ് ഏറ്റവും വലിയ അം​ഗീകാരമായി കാണുന്നത്: ഐശ്വര്യ ലക്ഷ്മി

തിയറ്ററിൽ ചിരിപ്പൂരം തീർത്ത് 'ഷറഫുദ്ധീൻ', ഫാന്റസിയിൽ വിസ്മയമായി 'ഹലോ മമ്മി'

പാലക്കാട് ബിജെപി വോട്ടുകോട്ടകളില്‍ വിള്ളല്‍; എല്‍ഡിഎഫ് വോട്ടുകള്‍ ഉയര്‍ന്നു

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

SCROLL FOR NEXT