Film News

'സ്ത്രീ കേന്ദ്രീകൃത സിനിമകൾ പുരുഷ താരങ്ങളെ അസ്വസ്ഥപ്പെടുത്താറുണ്ട്'; വിദ്യ ബാലൻ

സ്ത്രീ കേന്ദ്രീകൃത സിനിമകളിൽ പുരുഷ ആർട്ടിസ്റ്റുകൾ ഇപ്പോഴും അസ്വസ്ഥരാണ് എന്ന് നടി വിദ്യ ബാലൻ. ഒരു വിദ്യ ബാലൻ സിനിമയിലോ അല്ലെങ്കിൽ ഒരു സ്ത്രീ കേന്ദ്രീകൃത സിനിമയിലോ അഭിനയിക്കുമ്പോൾ അവർ സംതൃപ്തരാണെന്ന് കരുതുന്നില്ല. ഇത് അവരുടെ നഷ്ടമാണ്. കാരണം അവരെക്കാൾ മെച്ചപ്പെട്ട സിനിമകളാണ് ഞങ്ങൾ ചെയ്യുന്നത് എന്ന് വിദ്യ ബാലൻ പറയുന്നു. ഇഷ്‌കിയ, ദ ഡേർട്ടി പിക്ചർ തുടങ്ങിയ തന്റെ ഹിറ്റ് ചിത്രങ്ങളില്‍ പോലും സ്‌ക്രീൻ സ്പേസ് പങ്കിടുമ്പോൾ പുരുഷ താരങ്ങളിൽ നിന്ന് വിമുഖത നേരിടേണ്ടി വന്നിട്ടുണ്ടെന്നും സ്ത്രീ കേന്ദ്രീകൃത സിനിമകളെ അഭിനന്ദിക്കുന്നുണ്ടെങ്കിലും സ്ത്രീകൾ പ്രധാന കഥാപാത്രത്തെ കെെകാര്യം ചെയ്യുന്നത് പുരുഷ താരങ്ങളെ അസ്വസ്ഥപ്പെടുത്താറുണ്ട് എന്നും വിദ്യ ബാലൻ ഇന്ത്യൻ എക്‌സ്‌പ്രസിൻ്റെ എക്‌സ്‌പ്രസ്സോ എന്ന പരിപാടിയുടെ ഉദ്ഘാടന സെഷനിൽ പങ്കെടുത്തു സംസാരിക്കവേ പറഞ്ഞു.

വിദ്യ ബാലൻ പറഞ്ഞത്:

എനിക്ക് തോന്നുന്നില്ല അവർ ഇപ്പോഴും ഇതിൽ ഒക്കെയായിരിക്കും എന്ന്. ഒരു വിദ്യാ ബലൻ സിനിമയിലോ അല്ലെങ്കിൽ ഒരു സ്ത്രീ കേന്ദ്രീകൃത സിനിമയിലോ അഭിനയിക്കുമ്പോൾ അവർ സംതൃപ്തരാണെന്ന് ഞാൻ കരുതുന്നില്ല. ഇത് അവരുടെ നഷ്ടമാണ്. കാരണം അവരെക്കാൾ മെച്ചപ്പെട്ട സിനിമകളാണ് ഞങ്ങൾ ചെയ്യുന്നത്. സത്യമായും ഞാൻ അങ്ങനെ തന്നെയാണ് വിശ്വസിക്കുന്നതും. അവർ കൂടുതലും ചെയ്യുന്നത് ഫോർമുല അടിസ്ഥാനമാക്കിയിട്ടുള്ള സിനിമകളാണ്. പക്ഷേ സ്ത്രീകൾ ചെയ്യുന്ന സിനിമകൾ അതിനെക്കാൾ എത്രയോ മടങ്ങ് എക്സെെറ്റിം​ഗ് ആണ്. ശരിയാണ്, ആളുകൾ അഭിനന്ദിക്കുകയൊക്കെ ചെയ്യും. പക്ഷേ.. സത്രീകൾ ഒരു സിനിമയുടെ പ്രധാന ഭാ​ഗം കെെകാര്യം ചെയ്യുകയാണെങ്കിൽ അത് ഇവിടുത്തെ പുരുഷ താരങ്ങളെ അസ്വസ്ഥപ്പെടുത്തും. പക്ഷേ എനിക്കൊരിക്കലും അതിൽ വിഷമം തോന്നിയിട്ടില്ല.. അവർക്ക് ഭീഷണി തോന്നുകയാണെങ്കിൽ ഞാൻ എന്തു ചെയ്യാനാണ്.

ദോ ഔർ ദോ പ്യാർ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് വിദ്യാബാലൻ ഇന്ത്യൻ എക്‌സ്‌പ്രസിൻ്റെ എക്‌സ്‌പ്രസ്സോ എന്ന പരിപാടിയിൽ പങ്കെടുത്തത്. വിദ്യാ ബാലനും പ്രതീക് ഗാന്ധിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ദോ ഔർ ദോ പ്യാർ. ഷിർഷ ഗുഹ താകുർത്ത സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇലിയാന ഡിക്രൂസ്, സെന്തിൽ രാമമൂർത്തി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രം ഏപ്രിൽ 19 ന് തിയറ്ററുകളിലെത്തും.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT