Film News

വിജയ് സേതുപതിയുടെ നായികയായി മഞ്ജു വാര്യര്‍; വിടുതലൈ രണ്ടാം ഭാഗത്തിന്റെ റിലീസിംഗ് തിയതി പുറത്തുവിട്ടു

സൂരി, വിജയ് സേതുപതി, മഞ്ജു വാര്യര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന വിടുതലൈ രണ്ടാം ഭാഗത്തിന്റെ റിലീസിംഗ് തിയതി പ്രഖ്യാപിച്ചു. ചിത്രത്തിന്റെ റിലീസിംഗ് തിയതി സംബന്ധിക്കുന്ന പോസ്റ്ററാണ് ഇപ്പോള്‍ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിരിക്കുന്നത്. ഡിസംബര്‍ 20ന് ചിത്രം തിയറ്ററുകളില്‍ എത്തും. ശക്തമായ ഒരു ക്രൈം ത്രില്ലര്‍ കഥ അവതരിപ്പിച്ചുകൊണ്ട്, 2023 മാര്‍ച്ച് 31നാണ് വിടുതലൈ ഒന്നാം ഭാഗം റിലീസിനെത്തിയത്. ആദ്യഭാഗത്തിന്റെ കഥയില്‍ അവശേഷിപ്പിച്ച ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരമായിരിക്കും രണ്ടാം ഭാഗം. അനുരാഗ് കശ്യപ്, കിഷോര്‍, ഗൗതം വാസുദേവ് മേനോന്‍, രാജീവ് മേനോന്‍, ചേതന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആര്‍ എസ് ഇന്‍ഫോടെയിന്‍മെന്റിന്റെ ബാനറില്‍ എല്‍റെഡ് കുമാറാണ് വിടുതലൈ രണ്ടാം ഭാഗത്തിന്റെ നിര്‍മ്മാണം.

ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഇളയരാജയാണ്. വിജയ് സേതുപതിയും മഞ്ജു വാര്യരും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. വെട്രിമാരന്റെ സംവിധാനത്തില്‍ മഞ്ജു വാര്യരുടെ രണ്ടാമത്തെ ചിത്രമാണിത്. നേരത്തെ വെട്രിമാരന്റെ അസുരന്‍ എന്ന ചിത്രത്തിലും മഞ്ജു വാര്യര്‍ വേഷമിട്ടിരുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ആര്‍. വേല്‍രാജാണ്. കലാസംവിധാനം : ജാക്കി എഡിറ്റര്‍ : രാമര്‍, കോസ്റ്റ്യൂം ഡിസൈനര്‍ : ഉത്തര മേനോന്‍, സ്റ്റണ്ട്‌സ് : പീറ്റര്‍ ഹെയ്ന്‍ & സ്റ്റണ്ട് ശിവ, സൗണ്ട് ഡിസൈന്‍ : ടി. ഉദയകുമാര്‍, വി എഫ് എക്‌സ് : ആര്‍ ഹരിഹരസുദന്‍, പി.ആര്‍.ഓ : പ്രതീഷ് ശേഖര്‍.

കോമഡി റോളുകളിലൂടെ ശ്രദ്ധേയനായ സൂരി കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രമാണ് 'വിടുതലൈ' ഭാഗം ഒന്ന്. സിനിമയ്ക്കും ചിത്രത്തിലെ സൂരിയുടെ പ്രകടനത്തിനും മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ സ്ട്രീമിങ്ങിനെത്തിയ ചിത്രം ഏറ്റവും വേഗതയില്‍ 100 ദശലക്ഷം സ്ട്രീമിങ്ങ് മിനിറ്റ്‌സ് നേടുന്ന ചിത്രം എന്ന റെക്കോര്‍ഡും സ്വന്തമാക്കിയിരുന്നു. സീ 5ലെ ആദ്യത്തെ റെക്കോര്‍ഡാണിത്. ചിത്രത്തില്‍ നിന്ന് ഒഴിവാക്കിയിരുന്ന സീനുകള്‍ ഉള്‍പ്പടെ തിയേറ്ററില്‍ പ്രേക്ഷകര്‍ക്ക് കാണാന്‍ കഴിയാതിരുന്ന ഡയറക്ടേഴ്‌സ് കട്ടാണ് ഒ.ടി.ടി. യില്‍ റിലീസിനെത്തിയത്.

ജയമോഹന്റെ ''തുണൈവന്‍'' എന്ന ചെറുകഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് ഇത്. കാട്ടില്‍ വിവിധ ചെക് പോസ്റ്റുകളില്‍ ജോലി ചെയ്യുന്ന പൊലീസുകാര്‍ക്ക് ഭക്ഷണമെത്തിക്കുന്ന പൊലീസുകാരനായിട്ടാണ് ചിത്രത്തില്‍ സൂരി എത്തിയത്. 'മക്കള്‍ പടൈ' എന്ന സര്‍ക്കാരിനും പൊലീസിനും എതിരെ പ്രക്ഷോഭം നയിക്കുന്നവരുടെ നേതാവായ വാദ്യാര്‍ എന്ന കഥാപാത്രമാണ് വിജയ് സേതുപതി അവതരിപ്പിച്ചത്. വാദ്യാരെയും മക്കള്‍ പടെയെയും അറസ്റ്റ് ചെയ്യാനുള്ള പൊലീസ് നടപടികളുടെ പശ്ചാത്തലത്തില്‍ വീണ്ടും ഒരിക്കല്‍ കൂടി പൊലീസ് അതിക്രമങ്ങളുടെ കഥ പറയുകയാണ് ചിത്രത്തിലൂടെ വെട്രിമാരന്‍.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT