Film News

'നൂറോളം സിനിമാപ്രവർത്തകർ പങ്കുവച്ച ഫസ്റ്റ് ലുക്ക്' ; സുരേഷ് ഗോപി ചിത്രം വരാഹം ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സുരേഷ് ഗോപിയെ നായകനാക്കി സനൽ വി ദേവൻ സംവിധാനം ചെയ്യുന്ന വരാഹം എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ചലച്ചിത്ര രംഗത്തെ നൂറോളം സെലിബ്രിറ്റികളുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയാ പേജിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടത്. സുരേഷ് ഗോപിയുടെ ഇരുന്നൂറ്റിയമ്പത്തിയേഴാമത്തെ ചിത്രമാണിത്. മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, സഞ്ജയ്‌ പടിയൂർ എന്റർടൈൻമെന്റ്‌സുമായി സഹകരിച്ച് വിനീത് ജെയിൻ, സഞ്ജയ്‌ പടിയൂർ എന്നിവർ ചേർന്ന് ആണ് ചിത്രം നിർമിക്കുന്നത്. സുരാജ്‌ വെഞ്ഞാറമൂട്, ഗൗതം വാസുദേവ് ​​മേനോൻ, നവ്യാ നായർ, പ്രാചി തെഹ്‌ലാൻ തുടങ്ങിയവരും സിനിമയിലെ പ്രധാന അഭിനേതാക്കളാണ്.

ഇന്ദ്രൻസ്, സാദിഖ്, ശ്രീജിത്ത്‌ രവി, ജയൻ ചേർത്തല, സന്തോഷ്‌ കീഴാറ്റൂർ, സരയു മോഹൻ, ഷാജു ശ്രീധരർ, മാസ്റ്റർ ശ്രീപത് യാൻ, സ്റ്റെല്ല സന്തോഷ്‌, അനിത നായർ, മഞ്ജുഷ, ജ്യോതി പ്രകാശ്, കേശവ് സുഭാഷ് ഗോപി, കൗഷിക് എം വി, മാസ്റ്റർ നന്ദഗോപൻ, മാസ്റ്റർ ക്രിസ്റ്റോഫർ ആഞ്ചേലോ, മാസ്റ്റർ ശ്രീരാഗ്, ബേബി ശിവാനി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. 'കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ' എന്ന ചിത്രത്തിന് ശേഷം സനൽ വി ദേവൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി നിർവഹിക്കുന്നു. മനു സി കുമാർ ആണ് സിനിമയുടെ തിരക്കഥയും സംഭാഷണമെഴുതുന്നത്. കഥ ഒരുക്കുന്നത് ജിത്തു കെ ജയൻ, മനു സി കുമാർ ചേർന്നാണ്.

സംഗീതം-രാഹുൽ രാജ്, എഡിറ്റർ-മൻസൂർ മുത്തുട്ടി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- രാജാസിംഗ്,കൃഷ്ണ കുമാർ, ലൈൻ പ്രൊഡ്യൂസർ-ആര്യൻ സന്തോഷ്, ആർട്ട്-സുനിൽ കെ ജോർജ്ജ്, വസ്ത്രാലങ്കാരം- നിസാർ റഹ്മത്ത്, മേക്കപ്പ്- റോണക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-സ്യമന്തക് പ്രദീപ്,അസോസിയേറ്റ് ഡയറക്ടർ-പ്രേം പുതുപ്പള്ളി, പ്രൊഡക്ഷൻ കൺട്രോളർ-പോലോസ് കുറുമറ്റം,ബിനു മുരളി,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-അഭിലാഷ് പൈങ്ങോട്, സ്റ്റിൽസ്-നവീൻ മുരളി ഡിസൈൻ-ഓൾഡ്‌ മോങ്‌സ്, പി ആർ ഒ- എ എസ് ദിനേശ്.

മികച്ച മലയാള നടൻ ടൊവിനോ, തമിഴിൽ വിക്രം; 2024 സൈമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

വയനാട് ദുരന്തത്തിൽ ചെലവഴിച്ച തുകയെന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് അവാസ്തവം; മുഖ്യമന്ത്രിയുടെ ഓഫീസ്, പ്രസ്താവനയുടെ പൂര്‍ണ്ണരൂപം

ടൊവിനോക്കൊപ്പം തമിഴകത്തിന്റെ തൃഷ; പാന്‍ ഇന്ത്യന്‍ ചിത്രം 'ഐഡന്റിറ്റി' ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

ഭൂമിക്ക് ഒരു രണ്ടാം ചന്ദ്രനെ ലഭിക്കുമോ? ഭൂമിക്കരികിലൂടെ കടന്നുപോകുന്ന ഛിന്നഗ്രഹത്തെക്കുറിച്ചുള്ള വസ്തുതയെന്ത്?

മലയാള സിനിമാ മേഖലയിൽ പുതിയ സംഘടന; പ്രോഗ്രസ്സിവ് ഫിലിം മേക്കേഴ്‌സ് അസോസിയേഷൻ

SCROLL FOR NEXT