Film News

ഏഴ് വര്‍ഷത്തിന് ശേഷം വാണി വിശ്വനാഥിന്റെ തിരിച്ചുവരവ്; ത്രില്ലര്‍ സിനിമയില്‍ ബാബു രാജിന്റെ നായിക

ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം മലയാള സിനിമയിലേക്ക് മടങ്ങിയെത്തി നടി വാണി വിശ്വനാഥ്. നടനും ഭര്‍ത്താവുമായ ബാബുരാജിന്റെ നായികയായാണ് താരത്തിന്റെ തിരിച്ചുവരവ്. കഴിഞ്ഞ ദിവസമാണ് ഇരുവരും ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് തിരുവനന്തപുരത്ത് വെച്ച് നടന്നത്. 'ദി ക്രിമിനല്‍ ലോയര്‍' എന്നാണ് ക്രൈം ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിന്റെ പേര്.

മലയാളി പ്രേക്ഷകര്‍ക്കിടയിലേക്ക് തിരിച്ചുവരവ് നടത്തുന്നതില്‍ സന്തോഷമുണ്ടെന്ന് വാണി വിശ്വനാഥ്. സിനിമയിലേക്കുള്ള തിരിച്ചുവരവ് നല്ല കഥാപാത്രത്തിലൂടെ ആയതില്‍ സന്തോഷമുണ്ടെന്നും താരം പറഞ്ഞു.

വാണി വിശ്വനാഥ് പറഞ്ഞത്:

'വീണ്ടും മലയാളി പ്രേക്ഷകരെ കാണാന്‍ പോകുന്നു എന്നതില്‍ സന്തോഷം. ആ തിരിച്ചുവരവ് നല്ലൊരു കഥാപാത്രത്തിലൂടെയാണെന്നതും കൂടുതല്‍ സന്തോഷം. ഇങ്ങനെയൊരു കഥാപാത്രത്തിനു വേണ്ടി വാണി ചേച്ചികാത്തിരിക്കുകയായിരുന്നോ എന്ന് എല്ലാവരും ചോദിച്ചിരുന്നു. അങ്ങനെയല്ല. എന്റേതായ ചില കാര്യങ്ങള്‍ക്കുവേണ്ടി സിനിമ മാറ്റിവച്ചു എന്നു മാത്രം. തിരിച്ചുവന്നപ്പോള്‍ അതൊരു നല്ല കഥാപാത്രത്തിലൂടെയാകുന്നത് നിമിത്തം മാത്രം.

ത്രില്ലര്‍ക്രൈം സിനിമകളുടെ ആരാധികയാണ് ഞാന്‍. ഇങ്ങനെയൊരു ത്രെഡ് പറഞ്ഞപ്പോള്‍ ഒരുപാട് ഇഷ്ടപ്പെട്ടു. എന്റെ കഥാപാത്രം പോലെ ബാബുവേട്ടന്റെയും (ബാബുരാജ്) നല്ലൊരു കഥാപാത്രമാണ്. സാള്‍ട് ആന്‍ഡ് പെപ്പര്‍, ജോജി എന്നീ സിനിമകളിലെ വേഷങ്ങള്‍പോലെ നിങ്ങള്‍ ഇഷ്ടപ്പെടുന്നൊരു വേഷമാകും ഈ ചിത്രത്തിലേത്.

മാന്നാര്‍ മത്തായി സിനിമയ്ക്കു ശേഷം എനിക്ക് നിങ്ങള്‍ തന്നെ പ്രോത്സാഹനവും പിന്തുണയും ചെറുതല്ല. അത് എന്നും ഉണ്ടാകണം. റിയലിസ്റ്റിക് സിനിമകള്‍ മാത്രം കാണുന്ന മലയാളിപ്രേക്ഷകര്‍ക്കിടയില്‍ റിയലിസ്റ്റിക് അല്ലാത്ത ചില കഥാപാത്രങ്ങള്‍ ചെയ്ത കയ്യടി വാങ്ങിച്ച ആളാണ് ഞാന്‍. ആ എന്നെ ഇനിയും പിന്തുണയ്ക്കണം.'

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി നൂറോളം ചിത്രങ്ങളിലാണ് വാണി വിശ്വനാഥ് അഭിനയിച്ചിരിക്കുന്നത്. 2014ല്‍ പുറത്തിറങ്ങിയ മാന്നാര്‍ മത്തായി 2വിലാണ് വാണി വിശ്വനാഥ് അവസാനമായി അഭിനയിച്ചത്.

'ആലപ്പുഴ ജിംഖാനയിൽ ഞങ്ങളുടെ ടീം കുറച്ച് അണ്ടർഡോഗ് പിള്ളേരാണ്, അവർ ഉയർന്നു വരുന്നത് എല്ലാവർക്കും ഇഷ്ടമല്ലേ?'; നസ്ലെൻ

'ജോലിയുടെ ഭാഗമായാണ് ഞാൻ സിക്സ് പാക്ക് ബിൽഡ് ചെയ്യുന്നത്, ആരോഗ്യം മറന്ന് ആരും അങ്ങനെ ചെയ്യരുത്': സൂര്യ

ജെറ്റ് എയര്‍വേയ്‌സ് ഇനിയില്ല, അന്ത്യം കുറിച്ച് സുപ്രീം കോടതി വിധി; എന്താണ് ജെറ്റ് എയര്‍വേയ്‌സിന് സംഭവിച്ചത്?

'മലയാള സിനിമ കണ്ടിട്ടില്ലാത്ത തരത്തിലുള്ള കഥയും അനുഭവവുമായിരിക്കും ഈ സിനിമ'; മമ്മൂട്ടി- മോഹൻലാൽ ചിത്രത്തെക്കുറിച്ച് കുഞ്ചാക്കോ ബോബൻ

'സ്‌കൂൾ ഡ്രോപ്പൗട്ടായ വ്യക്തിയാണ് അദ്ദേഹം, എങ്കിലും 8 ഭാഷകൾ സംസാരിക്കും'; കമൽ ഹാസന് പിറന്നാൾ ആശംസകളുമായി സൂര്യ

SCROLL FOR NEXT