Film News

ഒമിക്രോണ്‍ ഭീതി; അജിത്തിന്റെ 'വലിമൈ' റിലീസ് മാറ്റി

രാജ്യത്ത് കൊവിഡ് മൂന്നാം തരംഗത്തിന്റെ സാഹചര്യം നിലനില്‍ക്കെ റിലീസ് നീട്ടി അജിത്ത് കുമാര്‍ ചിത്രം 'വാലിമൈ'. ഈ മാസം 13നാണ് ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. 'വാലിമൈ' തിയേറ്ററില്‍ പ്രേക്ഷകര്‍ ആരവങ്ങളോടെ കാണണം എന്ന് തങ്ങള്‍ക്കും ആഗ്രഹമുണ്ട്. എന്നാല്‍ കൊവിഡ് കേസുകള്‍ ദിനം പ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരാധകരുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് ചിത്രത്തിന്റെ റിലീസ് നീട്ടി വെക്കുന്നതെന്നാണ് 'വാലിമൈ'യുടെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്.

കൊവിഡ് സാഹചര്യത്തില്‍ ഇളവ് വരുന്നത് അനുസരിച്ചായിരിക്കും ഇനി പുതിയ തീയതി പ്രഖ്യാപിക്കുക. ഈ പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പം നിന്ന ചിത്രത്തിന്റെ വിതരണക്കാരോട് നിര്‍മ്മാതാവായ ബോണി കപൂര്‍ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

ഒമിക്രോണ്‍ കൂടി വരുന്നതിനെ തുടര്‍ന്ന് റിലീസ് മാറ്റി വെക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് 'വാലിമൈ'. ആദ്യമായി റിലീസ് നീട്ടിയത് രാജമൗലിയുടെ 'ആര്‍ആര്‍ആര്‍' ആയിരുന്നു. ജനുവരി 7ന് ചിത്രം റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. അതിന് തൊട്ട് പിന്നാലെ പ്രഭാസ് കേന്ദ്ര കഥാപാത്രമായ 'രാധേ ശ്യാമും' റിലീസ് നീട്ടി.

കൊവിഡ് രണ്ടാം തരംഗത്തിന് ശേഷം രാജ്യത്തെ സിനിമ മേഖല വീണ്ടും ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയ സാഹചര്യത്തിലാണ് മൂന്നാം തരംഗത്തിന്റെ സൂചന നല്‍കി കൊണ്ട് ഒമിക്രോണിന്റെ വരവ്. നിലവില്‍ മലയാളത്തില്‍ റിലീസ് കാത്തിരിക്കുന്ന ഒരു ചിത്രങ്ങളുടെയും റിലീസ് മാറ്റി വെച്ചിട്ടില്ല. ജനുവരിയില്‍ മലയാളത്തില്‍ നിന്ന് ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, പ്രണവ് മോഹന്‍ലാല്‍ തുടങ്ങിയ താരങ്ങളുടെ ചിത്രങ്ങള്‍ റിലീസിന് എത്തുന്നുണ്ട്. അതേസമയം, കൊവിഡ് പ്രതിദിനം ഉയരുന്ന സാഹചര്യത്തില്‍ സിനിമകളുടെ റിലീസ് മാറ്റിവെക്കാനുള്ള സാഹചര്യവും നിലനില്‍ക്കുന്നുണ്ട്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT