Film News

വാഴ ബോക്‌സ് ഓഫീസ് കളക്ഷന്‍; താരങ്ങളില്ലാതെ 21 ദിവസം കൊണ്ട് നേടിയത്

വലിയ താരനിരയില്ലാതെ മികച്ച തിയറ്റര്‍ വിജയം സ്വന്തമാക്കുന്ന മലയാള ചിത്രങ്ങളുടെ പട്ടികയിലേക്ക് 'വാഴ-ബയോപിക് ഓഫ് എ ബില്ല്യണ്‍ ബോയ്‌സ്'. സോഷ്യല്‍ മീഡിയ താരങ്ങളായ സിജു സണ്ണി, സാഫ് ബോയ്, ജോമോന്‍ ജ്യോതിര്‍, ഹാഷിര്‍, അലന്‍, വിനായക്, അജിന്‍ ജോയ്, അമിത് മോഹന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആനന്ദ് മേനോന്‍ സംവിധാനം ചെയ്ത ചിത്രം അതിശയകരമായ വിജയത്തിലേക്കാണ് അടുത്തുകൊണ്ടിരിക്കുന്നത്. 21 ദിവസം കൊണ്ട് 'വാഴ' തിയറ്ററില്‍ നിന്ന് നേടിയത് 40 കോടിയോളം രൂപയാണെന്നാണ് റിപ്പോര്‍ട്ട്. ചിത്രം കേരള ബോക്‌സ് ഓഫിസില്‍ നിന്ന് മാത്രം 28 കോടി രൂപ നേടിയിട്ടുണ്ട്. താരങ്ങളില്ലാതെ ഒരു ചിത്രം സ്വന്തമാക്കുന്ന ശ്രദ്ധേയമായ നേട്ടമാണിത്. ആഗസ്റ്റ് 15ന് തിയറ്ററുകളിലെത്തിയ ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.

ഒരു കൂട്ടം സുഹൃത്തുക്കളുടെ സ്‌കൂള്‍ - കോളേജ് കാലഘട്ടങ്ങളും പിന്നീട് ജോലി തേടി അലയുന്ന സമയവുമടക്കം അവര്‍ നേരിടുന്ന വിവിധ പ്രതിസന്ധികളായിരുന്നു ചിത്രത്തിന്റെ പ്രമേയം. ജയ ജയ ഹേ, ഗുരുവായൂരമ്പലനടയില്‍ എന്നീ ചിത്രങ്ങളിലൂടെ മലയാളിക്ക് പരിചിതനായ സംവിധായകന്‍ വിപിന്‍ ദാസാണ് വാഴയുടെ രചന നിര്‍വഹിച്ചത്. സോഷ്യല്‍ മീഡിയ താരങ്ങളെക്കൂടാതെ ജഗദീഷ്, നോബി മാര്‍ക്കോസ്, കോട്ടയം നസീര്‍, അസീസ് നെടുമങ്ങാട്, അരുണ്‍ സോള്‍, രാജേശ്വരി, ശ്രുതി മണികണ്ഠന്‍, മീനാക്ഷി ഉണ്ണികൃഷ്ണന്‍, സിയാ വിന്‍സെന്റ്, സ്മിനു സിജോ, പ്രിയ ശ്രീജിത്ത്, എന്നിവരും വാഴയിലുണ്ട്.

ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ രണ്ടാം ഭാഗവും പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. 'വാഴ 2, ബയോപിക് ഓഫ് ബില്യണ്‍ ബ്രോസ്' എന്നാണ് രണ്ടാം ഭാഗത്തിന് പേരിട്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയ തരംഗമായ ഹാഷിര്‍ അടങ്ങുന്ന ടീമായിരിക്കും രണ്ടാം ഭാഗത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്റര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. നവാഗതനായ സവിന്‍ എ.എസാണ് 'വാഴ 2' സംവിധാനം ചെയ്യുന്നത്. അഖില്‍ ലൈലാസുരനാണ് ക്യാമറ. സംഗീത സംവിധായകനെ നിശ്ചയിച്ചിട്ടില്ല. WBTSപ്രൊഡക്ഷന്‍സ്, ഇമാജിന്‍ സിനിമാസ്, ഐക്കണ്‍ സ്റ്റുഡിയോസ്, സിഗ്‌നചര്‍ സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ വിപിന്‍ ദാസ്, ഹാരിസ് ദേശം, പി ബി അനീഷ്, ആദര്‍ശ് നാരായണ്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

'ബറോസി'ന് ശേഷം മോഹൻലാൽ ഇനി സംവിധാനം ചെയ്യുമെന്നു തോന്നുന്നില്ല; സന്തോഷ് ശിവൻ

ദുബായ് ഫിറ്റ്നസ് ചലഞ്ചിന് പിന്തുണ; വുഡ്ലം ഒഡാസിയ തുടങ്ങി

'ലൈവ് ആക്ഷനൊപ്പം ആനിമേഷനും ഒത്തു ചേരുന്ന ലൗലി, ഇത് പ്രണയകഥയല്ല, സൗഹൃദ കഥ'; ദിലീഷ് കരുണാകരൻ

ആകെ മൊത്തം അലറൽ 'കങ്കുവ' കണ്ട് തലവേദനിക്കുന്നു, പ്രേക്ഷകർ‌ ഇറങ്ങിപ്പോയാൽ സിനിമയ്ക്ക് റിപ്പീറ്റ് വാല്യു ഉണ്ടാവില്ലെന്ന് റസൂൽ പൂക്കുട്ടി

മലയാളികളോട് കേന്ദ്രസര്‍ക്കാരിന് ഇത്ര വൈരാഗ്യം എന്തിന്?

SCROLL FOR NEXT