നടന്‍ സിദ്ദിഖിന്റെ മകന്‍ ഷഹീന്‍ സിദ്ദിഖിന്റെ വിവാഹ ചടങ്ങുകള്‍ സമൂഹമാധ്യമത്തില്‍ വലിയ തരംഗമായിരുന്നു. മോഹന്‍ലാലും മമ്മൂട്ടിയും അടക്കം സിനിമ മേഖലയിലെ നിരവധി താരങ്ങളാണ് ചടങ്ങില്‍ പങ്കെടുത്തത്. രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുത്ത ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും എത്തിയിരുന്നു.
ചടങ്ങിന് ശേഷം വിവാഹ ദിനത്തില്‍ മോഹന്‍ലാലിനും മമ്മൂട്ടിക്കും സിദ്ദിഖിനും ഒപ്പമുള്ള ചിത്രം വി ഡി സതീശന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു. ഇപ്പോഴിതാ ആ ചിത്രം സമൂഹമാധ്യമത്തില്‍ ചര്‍ച്ചയായിരിക്കുകയാണ്.
വി.ഡി സതീശന്‍ പങ്കുവെച്ച ഫോട്ടോയുടെ യഥാര്‍ത്ഥ ചിത്രം ചൂണ്ടിക്കാട്ടിയാണ് ചര്‍ച്ച നടക്കുന്നത്. ചടങ്ങില്‍ നിന്നുള്ള യഥാര്‍ത്ഥ ചിത്രത്തില്‍ സിദ്ദിഖിനൊപ്പം നടന്‍ ദിലീപും ഉണ്ടായിരുന്നു. എന്നാല്‍ പ്രതിപക്ഷ നേതാവ് ചിത്രം പങ്കുവെച്ചപ്പോള്‍ ദിലീപിനെ വെട്ടിമാറ്റുകയായിരുന്നു.
നിരവധി പേരാണ് വി ഡി സതീശന്റെ നിലപാടിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്. ' ക്രിയേറ്റിവ് എഡിറ്റിങ് പൊളിറ്റിക്സ്' എന്നാണ് ചിലര്‍ ഫോട്ടോയെ വിശേഷിപ്പിച്ചത്. ഫോട്ടോയില്‍ നിന്ന് ദിലീപിനെ ഒഴിവാക്കിയത് നന്നായി, ഉചിതമായ നടപടിയെന്നാണെന്നും അഭിപ്രായമുണ്ട്. ഈ ഫോട്ടോയില്‍ സിദ്ദിഖിന്റ അപ്പുറത്ത് ദിലീപ് ഉണ്ട്, അത് നൈസായി വെട്ടി മാറ്റിയല്ലേ, ബുദ്ധിയുള്ള പ്രതിപക്ഷ നേതാവ്, എന്നാണ് മറ്റൊരു കമന്റ്.
അതേസമയം അഭിനന്ദനത്തിന് ഒപ്പം തന്നെ പ്രതിപക്ഷ നേതാവിനെതിരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ഇലക്ഷന്‍ വരുമ്പോള്‍ വോട്ട് കുറയുമെന്ന് ഭയന്നാണ് ഫോട്ടോയില്‍ നിന്ന് ദിലീപിനെ മാറ്റിയത്. നടിയെ ആക്രമിച്ച കേസിലെ യഥാര്‍ത്ഥ ഇര ദിലീപാണെന്നും കേരള സര്‍ക്കാരും മുഴുവന്‍ മാധ്യമങ്ങളും ദിലീപിനെ ഇരയാക്കുകയാണെന്നുമാണ് വിമര്‍ശനം.