Film News

മാരി സെല്‍വരാജ് എന്റെ മിനിമം 50 ടേക്ക് എടുക്കും, ഫഹദ് വരുമ്പോള്‍ എങ്ങനെ എന്ന് അറിയാന്‍ കാത്തിരിപ്പാണ്: ഉദയനിധി സ്റ്റാലിന്‍

മാരി സെല്‍വരാജ് മാമന്നന്‍ സിനിമയുടെ ചിത്രീകരണത്തില്‍ തന്റെ മിനിമം 50 ടേക്ക് എടുക്കുമെന്നും ഫഹദ് ഫാസില്‍ വരുമ്പോള്‍ അത് എങ്ങനെയാകുമെന്ന് അറിയാന്‍ കാത്തിരിക്കുകയാണെന്ന് നടന്‍ ഉദയനിധി സ്റ്റാലിന്‍. സിനിമ വികടന്‍ എന്ന ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. നിലവില്‍ മാമന്നന്റെ ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്. ഇപ്പോള്‍ കീര്‍ത്തി സുരേഷും ഉദയനിധി സ്റ്റാലിനും ഒരുമിച്ചുള്ള സീനുകളാണ് ചിത്രീകരിക്കുന്നത്.

ഫഹദിനൊപ്പം അഭിനയിക്കുക എന്നത് തന്നെ സംബന്ധിച്ച് വെല്ലുവിളിയാണെന്നും സ്റ്റാലിന്‍ പറയുന്നു. താന്‍ ഫഹദിന്റെ വലിയ ആരാധകനാണെന്നും ഫഹദിന്റെ എല്ലാ സിനിമകളും കണ്ടിട്ടുണ്ടെന്നും ഉദയനിധി സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.

ഉദയനിധി സ്റ്റാലിന്‍ പറഞ്ഞത്:

'മാമന്നന്‍' സിനിമയില്‍ എന്റെയും ഫഹദിന്റെയും കോമ്പിനേഷന്‍ സീനുകള്‍ ഷൂട്ട് ചെയ്ത് തുടങ്ങിയിട്ടില്ല. എന്റെയും കീര്‍ത്തി സുരേഷിന്റെയും ഷോട്ടുകളാണ് ഇപ്പോള്‍ എടുക്കുന്നത്. വടിവേലു സാറും ഉടന്‍ സെറ്റില്‍ ജോയിന്‍ ചെയ്യും. ഈ അടുത്ത് ഞാന്‍ ഫഹദിനെ കണ്ടപ്പോള്‍ ഞങ്ങള്‍ സംസാരിച്ചിരുന്നു. 'മഹേഷിന്റെ പ്രതികാരം' സിനിമയുടെ റീമേക്കായ 'നിമിര്‍' എന്ന എന്റെ സിനിമയെ കുറിച്ചാണ് സംസാരിച്ചത്. ഫഹദ് സന്തോഷത്തോടെ അതെല്ലാം കേട്ടിരുന്നു. നന്നായി ചെയ്തിട്ടുണ്ട് എന്നും പറഞ്ഞു.

ഫഹദിന്റെ കൂടെ അഭിനയിക്കുക എന്നത് എന്നെ സംബന്ധിച്ച് വലിയൊരു വെല്ലുവിളിയാണ്. ഫഹദിന്റെ അഭിനയ മികവിനെ കുറിച്ച് എല്ലാവര്‍ക്കും അറിയാമല്ലോ. സംവിധായകന്‍ മാരി സെല്‍വരാജ് സാര്‍ ഇപ്പോള്‍ എന്റെ 50 ടേക്ക് മിനിമം എടുക്കുന്നുണ്ട്. വണ്‍ മോര്‍ എന്ന് സാറ് ചോദിച്ച് കൊണ്ടേയിരിക്കും. ഞാനും കീര്‍ത്തി സുരേഷും അഭിനയിക്കുമ്പോള്‍ തന്നെ ഇങ്ങനെയാണെങ്കില്‍ ഫഹദിന്റെ കൂടെ എങ്ങനെയായിരുക്കും.

ഫഹദിനൊപ്പം എന്റെ അഭിനയവും എത്തണമല്ലോ. ഒരുമിച്ച് അഭിനയിക്കുന്നതില്‍ എനിക്ക് നല്ല സന്തോഷമുണ്ട്. അതിന്റെ കാത്തിരിപ്പിലാണ് ഞാന്‍. ഫഹദിന്റെ എല്ലാ സിനിമകളും ഞാന്‍ കാണാറുണ്ട്. 'ട്രാന്‍സ്', 'ജോജി', 'തൊണ്ടിമുതലും ദൃക്സാക്ഷിയും' എല്ലാം ഞാന്‍ കണ്ടിട്ടുണ്ട്. ഞാന്‍ ഫഹദിന്റെ വലിയ ഒരു ആരാധകനാണ്.

ഫഹദ് ഫാസിലിനും ഉദയനിധി സ്റ്റാലിനും ഒപ്പം വടിവേലു, കീര്‍ത്തി സുരേഷ് എന്നിവരും മാമന്നനില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്. എ.ആര്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ഉദയനിധി സ്റ്റാലിന്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാല്‍ കേന്ദ്രം കൂടുതല്‍ സഹായം നല്‍കണം; വയനാട് ദുരന്തത്തില്‍ സംഭവിക്കുന്നതെന്ത്?

ദുബായ്- ഷാർജ ട്രാഫിക്ക് ഒഴിവാക്കാം ഷാർജ എക്സ്പോ സെന്‍ററിലേക്ക് സൗജന്യബോട്ട് യാത്ര

നെഞ്ചുവേദനയായി മാത്രമല്ല, പല്ലുവേദനയായും ഹാര്‍ട്ട് അറ്റാക്ക് വരാം; ഡോ.സജി കുരുട്ടുകുളം | Watch

ദി ഗാര്‍ഡിയന്‍ 'X' ഉപേക്ഷിക്കുന്നു, എന്തുകൊണ്ട്?

ടോക്‌സിക് മീഡിയ പ്ലാറ്റ്‌ഫോം, ഇലോണ്‍ മസ്‌ക്, വംശീയത; ദി ഗാര്‍ഡിയന്‍ 'എക്‌സ്' ഉപേക്ഷിക്കാന്‍ കാരണമെന്ത്?

SCROLL FOR NEXT