Film News

ട്രാന്‍സ് ക്രിസ്മസിന് എത്തില്ല, അന്‍വര്‍ റഷീദ്-ഫഹദ് കൂട്ടിന്റെ വരവ് അടുത്തവര്‍ഷം ആദ്യം 

THE CUE

2019ല്‍ ഏറ്റവും പ്രതീക്ഷയര്‍പ്പിക്കുന്ന സിനിമകളിലൊന്നായ ട്രാന്‍സ് ക്രിസ്മസ് റിലീസില്‍ നിന്ന് മാറ്റി. ഡിസംബര്‍ 20ന് ചിത്രം റിലീസ് ചെയ്യാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ഏഴ് വര്‍ഷത്തിന് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന സിനിമ എന്ന നിലയിലാണ് ട്രാന്‍സിന് വേണ്ടിയുള്ള പ്രേക്ഷകരുടെ കാത്തിരിപ്പ്. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാകേണ്ടതിനാലാണ് സിനിമ 2020ലേക്ക് മാറ്റിയതെന്നറിയുന്നു. ഫെബ്രുവരിയിലായിരിക്കും റിലീസ് എന്നാണ് സൂചന. രണ്ട് വര്‍ഷത്തോളമായി ചിത്രീകരിക്കുന്ന ട്രാന്‍സില്‍ നായകന്‍ ഫഹദ് ഫാസിനൊപ്പം വന്‍ താരനിരയാണ് ഉള്ളത്. ബിഗ് ബജറ്റ് ചിത്രമായ ട്രാന്‍സ് അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റാണ് നിര്‍മ്മിക്കുന്നത്. അഞ്ച് സുന്ദരികള്‍ സീരീസിലെ ആമി എന്ന ചെറുസിനിമയ്ക്ക് ശേഷം ഫഹദ് ഫാസിലിനെ നായകനാക്കി അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രവുമാണ് ട്രാന്‍സ്. നവാഗതനായ വിന്‍സന്റ് വടക്കന്‍ ആണ് ട്രാന്‍സിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ബാംഗ്ലൂര്‍ ഡേയ്‌സിന് ശേഷം നസ്രിയാ നസീം ഫഹദിനൊപ്പം അഭിനയിക്കുന്ന സിനിമയുമാണ് ട്രാന്‍സ്.

സൈക്കഡലിക് അന്തരീക്ഷത്തില്‍ ഫഹദ് ഫാസില്‍ കഥാപാത്രം നില്‍ക്കുന്ന ഗെറ്റപ്പിലായിരുന്നു സിനിമയുടെ ഫസ്റ്റ് ലുക്ക്. ഫഹദിന്റെ കഥാപാത്രത്തെ സംബന്ധിച്ചോ പ്രമേയത്തെക്കുറിച്ചോ സൂചനകള്‍ പുറത്തുവിടാതെയായിരുന്നു ചിത്രീകരണം. കേരളത്തിലും തമിഴ്നാട്ടിലും മുംബൈയിലും ആംസ്റ്റര്‍ഡാമിലുമായാണ് സിനിമ ചിത്രീകരിച്ചത്. 2019 സെപ്തംബര്‍ ആദ്യവാരം ആംസ്റ്റര്‍ഡാമില്‍ ഫൈനല്‍ ഷെഡ്യൂള്‍ പൂര്‍ത്തിയായി പാക്കപ്പ് ആയതായി ഫഹദ് പോസ്റ്റ് ചെയ്തിരുന്നു.

അഞ്ച് സുന്ദരികള്‍ സീരീസിലെ ആമി എന്ന ചെറുസിനിമയ്ക്ക് ശേഷം ഫഹദ് ഫാസിലിനെ നായകനാക്കി അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രവുമാണ് ട്രാന്‍സ്

ആമിക്ക് ശേഷം അന്‍വര്‍ റഷീദിനൊപ്പം ഛായാഗ്രാഹകനായി അമല്‍ നീരദ് കൈകോര്‍ക്കുന്നുവെന്ന പ്രത്യേകതയും ട്രാന്‍സിനുണ്ട്. ഫഹദിനൊപ്പം വിനായകന്‍, ദിലീഷ് പോത്തന്‍, നസ്രിയാ നസീം, ചെമ്പന്‍ വിനോദ് ജോസ്, ജോജു ജോര്‍ജ് ,ശ്രീനാഥ് ഭാസി, ആഷിക് അബു, ധര്‍മ്മജന്‍ ബോള്‍ഗാട്ടി എന്നിവരും ചിത്രത്തിലുണ്ട്. സംവിധായകന്‍ ഗൗതം വാസുദേവ മേനോന്‍ ഒരു പ്രധാന റോളിലെത്തുന്നു. റോബോട്ടിക്സ് നിയന്ത്രണമുള്ള ബോള്‍ട്ട് ഹൈ സ്പീഡ് സിനിബോട്ട് ക്യാമറ ഉള്‍പ്പെടെ ഛായാഗ്രഹണത്തിലും പരീക്ഷണങ്ങള്‍ നടത്തിയ സിനിമയാണ് ട്രാന്‍സ്. റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈന്‍. ഫഹദ് ഇതുവരെ ചെയ്തതില്‍ ഏറ്റവും ഉയര്‍ന്ന ബജറ്റിലുള്ള സിനിമയുമാണ് ട്രാന്‍സ്.

സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്ത പറവ എന്ന സിനിമയ്ക്ക് ശേഷം അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റ് നിര്‍മ്മിക്കുന്ന ചിത്രമാണ് ട്രാന്‍സ്. ഫഹദ് വിവിധ ഗെറ്റപ്പുകളിലാണ് സിനിമയില്‍. 2017ല്‍ ചിത്രീകരണമാരംഭിച്ച ട്രാന്‍സ് രണ്ട് വര്‍ഷത്തോളമെടുത്താണ് പൂര്‍ത്തിയാക്കിയത്. വിവിധ ഗെറ്റപ്പുകള്‍ക്ക് വേണ്ടിയായിരുന്നു ഷെഡ്യൂളുകള്‍. വരത്തന്‍, അതിരന്‍, ഞാന്‍ പ്രകാശന്‍ എന്നീ സിനിമകള്‍ ഫഹദ് ട്രാന്‍സ് ഷെഡ്യൂള്‍ ബ്രേക്കില്‍ പൂര്‍ത്തിയാക്കി.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ജാക്സണ്‍ വിജയന്‍ സംഗീത സംവിധാനം, പ്രവീണ്‍ പ്രഭാകര്‍ എഡിറ്റിംഗ്, അജയന്‍ ചാലിശേരി കലാസംവിധാനം, റോണക്സ് സേവ്യര്‍ മേക്കപ്പ്, മസ്ഹര്‍ ഹംസ വസ്ത്രാലങ്കാരം. വിനായക് ശശികുമാര്‍ ഗാനരചന. സലാം ബുഖാരിയാണ് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍. വിഷ്ണു തണ്ടാശേരി സ്റ്റില്‍സ്.

തിയറ്ററിൽ ചിരിപ്പൂരം തീർത്ത് 'ഷറഫുദ്ധീൻ', ഫാന്റസിയിൽ വിസ്മയമായി 'ഹലോ മമ്മി'

പാലക്കാട് ബിജെപി വോട്ടുകോട്ടകളില്‍ വിള്ളല്‍; എല്‍ഡിഎഫ് വോട്ടുകള്‍ ഉയര്‍ന്നു

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ യു.ആര്‍.പ്രദീപ്; ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍

SCROLL FOR NEXT