Film News

ഭീകരമായ പ്രതിസന്ധികളുണ്ടായി, താങ്ങായത് ആ മനുഷ്യന്‍; വേദിയില്‍ ശബ്ദമിടറി ടൊവിനോ തോമസ്

ARM എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടു സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ വികാരാധീനനായി നടന്‍ ടൊവിനോ തോമസ്. സിനിമയുടെ ചിത്രീകരണത്തിനിടയില്‍ ധാരാളം പ്രതിസന്ധികളുണ്ടായെന്ന് ടൊവിനോ പറഞ്ഞു. ഷൂട്ടിങ്ങിനിടയില്‍ ഒരുമിച്ച് കരയുകയും ചിരിക്കുകയും ചെയ്ത ഓര്‍മ്മകളെപ്പറ്റി പറയുമ്പോഴായിരുന്നു ടൊവിനോയുടെ ശബ്ദമിടറിയത്. ബുദ്ധിമുട്ടുകളില്‍ താങ്ങായത് ചിത്രത്തിന്റെ രചന നിര്‍വഹിച്ച സുജിത്ത് നമ്പ്യാര്‍ ആയിരുന്നു എന്ന് ടൊവിനോ കൂട്ടിച്ചേര്‍ത്തു.

കാസര്‍ഗോഡ് നല്ല ചൂടുള്ളപ്പോഴും തണുപ്പുള്ളപ്പോഴുമാണ് ചിത്രീകരണം നടന്നത്. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ അതെല്ലാം തമാശയായി തോന്നുന്നുവെന്നും ഒരേ മനസ്സോടെ പ്രവര്‍ത്തിച്ച കുറച്ച് ആളുകളുടെ ശ്രമത്തിന്റെ ഫലമാണ് ARM എന്നും ടൊവിനോ തോമസ് വ്യക്തമാക്കി. ടൊവിനോ 3 വ്യത്യസ്ത ഗെറ്റപ്പുകളില്‍ എത്തുന്ന ARM സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ജിതിന്‍ലാലാണ്. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. മാജിക് ഫ്രെയിംസ്, യു.ജി.എം മോഷന്‍ പിക്ചേഴ്സ് എന്നീ ബാനറുകളില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍, ഡോ. സക്കറിയ തോമസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മലയാളം, ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ ആറു ഭാഷകളിലാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.

ടൊവിനോ പറഞ്ഞത്:

കാസര്‍ഗോഡ് നല്ല ചൂടുള്ളപ്പോഴും തണുപ്പുള്ളപ്പോഴും ഒട്ടും സൗകര്യമില്ലാതെ ഞങ്ങള്‍ക്ക് ഷൂട്ട് ചെയ്യേണ്ടി വന്നിട്ടുണ്ട്. അന്ന് ഞങ്ങളെല്ലാവരും ഒരേ മനസ്സോടെ നിന്നതുകൊണ്ട് സംഭവിച്ച സിനിമയാണ് ARM. ഓരോ ആളുകളുടെയും പേര് എടുത്തു പറയുകയാണെങ്കില്‍ സുജിത്തേട്ടനായിരുന്നു ഈ സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട സപ്പോര്‍ട്ട് സിസ്റ്റം. തുടക്കം മുതലേ ധാരാളം പ്രതിസന്ധികളുണ്ടായിരുന്നു. അതിഭീകരമായ പ്രതിസന്ധികള്‍ തന്നെയായിരുന്നു. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ അതെല്ലാം തമാശയാണ്. ഞങ്ങളൊക്കെ ഒരുമിച്ചിരുന്ന് കരഞ്ഞിട്ടുണ്ട്, തല്ലുകൂടിയിട്ടുണ്ട്, പിന്നെ ചിരിച്ചിട്ടുമുണ്ട്. അന്നൊക്കെ ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കിയത് സുജിത്തേട്ടനായിരുന്നു.

നമുക്കെല്ലാവര്‍ക്കും പ്രോത്സാഹനം വേണം. നന്നായി ചെയ്താല്‍ അഭിനന്ദനം കിട്ടണം. മോശമായി ചെയ്താല്‍ വിമര്‍ശിക്കണം. ആ പ്രോത്സാഹനം എന്ന് പറയുന്നത് എനിക്ക് നിരന്തരം കിട്ടിക്കൊണ്ടിരുന്നു. അതായിരുന്നു ഈ സിനിമയില്‍ എന്റെ ഊര്‍ജം. കാരണം ചുറ്റുമുണ്ടായിരുന്നതൊക്കെ സുഹൃത്തുക്കളായിരുന്നു. എല്ലാവരും നല്ല പണി എടുത്തിട്ടുണ്ടായിരുന്നു. 8 കൊല്ലത്തിനിടയില്‍ സംവിധായകന്‍ ജിതിന്‍ തകര്‍ന്നു പോയിട്ടുള്ള സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. അന്നും കൂടെ ഉണ്ടായത് സുജിത്തേട്ടന്‍ തന്നെയായിരുന്നു.

സൗജന്യ കോക്ലിയർ ശസ്ത്രക്രിയയും 10 പേർക്ക് ശ്രവണസഹായിയും 100 പേ‍ർക്ക് ഇഎന്‍ടി പരിശോധനയും നല്കാന്‍ അസന്‍റ്

ഷാ‍‍ർജ പുസ്തകോത്സവം: ഇത്തവണ സന്ദ‍ർശക‍ർ 10 ലക്ഷത്തിലധികം, ഏറെയും ഇന്ത്യാക്കാർ

ഷാർജ പുസ്തകോത്സവം: മലയാളത്തിലെ ബെസ്റ്റ് സെല്ലർ റാം c/o ആനന്ദി

വിഴിഞ്ഞം-കൊല്ലം-പുനലൂര്‍ വ്യാവസായിക സാമ്പത്തിക വളര്‍ച്ചാ മുനമ്പ്: കിഫ്ബി പദ്ധതി പ്രഖ്യാപിച്ചു

രാജ് ബി ഷെട്ടിയും അപർണ ബാലമുരളിയും പ്രധാന വേഷങ്ങളിൽ; "രുധിരം" ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി

SCROLL FOR NEXT