Film News

'ഇന്നെന്റെ ജന്മദിനമാണ്, മംഗളം ആശംസിച്ചിട്ട് പോകുവിന്‍!', ബഷീറായി ടൊവിനോ, ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

ആഷിഖ് അബുവിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ 'നീലവെളിച്ച'ത്തിലെ ടൊവിനോയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനത്തിലാണ് ബഷീറായി ടൊവിനോ തോമസിനെ അവതരിപ്പിച്ചുകൊണ്ടുള്ള പോസ്റ്റര്‍ റിലീസ്. ഇരുവരുടെയും ജന്മദിനം ഒന്നിച്ചുവരുന്ന ദിവസം പുറത്തുവിട്ട പോസ്റ്ററിനൊപ്പം 'ഇന്നെന്റെ ജന്മദിനമാണ്. മംഗളം ആശംസിച്ചിട്ടു പോകുവിന്‍!' എന്ന ബഷീറിന്റെ വാക്കുകളാണ് സംവിധായകന്‍ ആഷിഖ് അബു പങ്കുവച്ചിരിക്കുന്നത്.

ബഷീറിന്റെ ഏറെ പ്രശസ്തമായി ഒരു ഫോട്ടോ ഗ്രാഫ് പുനരാവിഷ്‌കരിച്ചുകൊണ്ടുള്ള ലൊക്കേഷന്‍ ചിത്രവും മുന്‍പ് പുറത്തുവന്നിരുന്നു. മായാനദി, വൈറസ്, നാരദന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ടോവിനോ തോമസും ആഷിഖ് അബുവും ഒന്നിക്കുന്ന ചിത്രത്തില്‍ ടൊവിനോയ്ക്ക് പുറമെ, റോഷന്‍ മാത്യൂസ്, റിമ കല്ലിങ്കല്‍ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. എപ്രിൽ 21ന് ചിത്രം റിലീസ് ചെയ്യും.

ബഷീര്‍ തന്നെ തിരക്കഥ രചിച്ച് എ വിന്‍സന്റിന്റെ സംവിധാനത്തില്‍ 1964 ലില്‍ പുറത്തിറങ്ങിയ 'ഭാര്‍ഗ്ഗവീനിലയ'ത്തിന്റെ പുനരാവിഷ്‌കാരമാണ് 'നീലവെളിച്ചം'. മധു, പ്രംനസീര്‍, വിജയ നിര്‍മല, അടൂര്‍ ഭാസി, കുതിരവട്ടം പപ്പു തുടങ്ങിയവരായിരുന്നു 'ഭാര്‍ഗ്ഗവിനിലയ'ത്തിലെ താരങ്ങള്‍. ബഷീറിന്റെ 'നീലവെളിച്ചം' എന്ന ചെറുകഥയെ അടിസ്ഥാനമാക്കിയായിരുന്നു 'ഭാര്‍ഗ്ഗവിനിലയ'ത്തിന്റെ തിരക്കഥ തയ്യാറാക്കിയത്.

ചിത്രത്തിന്റെ പുതിയ പതിപ്പില്‍ ഭാര്‍ഗവിയായി എത്തുന്നത് റിമ കല്ലിങ്കലാണ്. ഷൈന്‍ ടോം ചാക്കോ, രാജേഷ് മാധവന്‍, ഉമ കെ.പി, പൂജാ മോഹന്‍രാജ്, ദേവകി ഭാഗി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒപിഎം സിനിമാസിന്റെ ബാനറില്‍ ആഷിഖ് അബുവും റിമ കല്ലിങ്കലും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണമൊരുക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത് വി സാജനാണ്.

വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചത്തില്‍ നിന്ന് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് ഋഷികേഷ് ഭാസ്‌കരനാണ്. സമീറ സനീഷ് വസ്ത്രാലങ്കാരവും, റോണെക്‌സ് സേവിയര്‍ മേക്കപ്പും കൈകാര്യം ചെയ്യുന്നു. കലാസംവിധാനം ജ്യോതിഷ് ശങ്കര്‍, സ്റ്റണ്ട് സുപ്രീം സുന്ദര്‍.

ചിത്രത്തിലെ 'അനുരാഗമധുചഷകം' എന്ന ഗാനം നേരത്തെ പുറത്തുവിട്ടിരുന്നു. പി ഭാസ്‌കരന്റെ വരികള്‍ക്ക് എം എസ് ബാബുരാജ് സംഗീതമൊരുക്കി 1964-ല്‍ എസ് ജാനകി ആലപിച്ച ഗാനത്തിന്റെ പുനരാവിഷ്‌കാരത്തില്‍ പാടിയിരിക്കുന്നത് കെ എസ് ചിത്രയാണ്. ബിജിബാല്‍, റെക്സ് വിജയന്‍ എന്നിവര്‍ ചേര്‍ന്നാണ് ഇന്‍സ്ട്രുമെന്റല്‍ അറേഞ്ച്മെന്റുകള്‍ ചെയ്തിരിക്കുന്നത്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT