Film News

'വിനയത്തിന്റെ കാര്യത്തിലും എനിക്ക് പ്രചോദനം'; സല്‍മാന്‍ ഖാനുമായുള്ള കൂടിക്കാഴ്ച്ചയെ കുറിച്ച് ടൊവിനോ

ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാനെ നേരില്‍ കണ്ട സന്തോഷം പങ്കുവെച്ച് നടന്‍ ടൊവിനോ തോമസ്. സിനിമയില്‍ എത്തുന്നതിന് മുമ്പ് തന്നെ മികച്ച ശരീര ഘടനയുടെ കാര്യത്തില്‍ സല്‍മാന്‍ ഖാന്‍ തനിക്ക് പ്രചോദനമായിരുന്നുവെന്ന് ടൊവിനോ പറയുന്നു. സല്‍മാന്‍ ഖാനൊപ്പമുള്ള ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചുകൊണ്ടാണ് ടൊവിനോ സന്തോഷമറിയിച്ചത്.

'എന്റെ സിനിമ ജീവിതം തുടങ്ങുന്നതിന് മുമ്പ് തന്നെ മികച്ച ശരീര ഘടനയുടെ കാര്യത്തില്‍ എനിക്ക് വിലിയ പ്രചോദനമായിരുന്നു. എന്നാല്‍ ഇന്ത്യയിലെ സൂപ്പര്‍ താരങ്ങളിലൊരാളായിട്ടും എത്ര വിനയത്തോടെയാണ് സര്‍ പെരുമാറുന്നത്. സാറിനെ നേരില്‍ കണ്ടപ്പോള്‍ എന്നെ അത്ഭുതപ്പെടുത്തിയതും അതാണ്. അതുകൊണ്ട് വിനയത്തിന്റെ കാര്യത്തിലും സാര്‍ എന്റെ പ്രചോദനമായി മാറി. സാറിനൊപ്പം സമയം ചിലവഴിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്.' - ടൊവിനോ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

അതേസമയം നെറ്റ്ഫ്‌ലിക്‌സിലൂടെ ഡിസംബര്‍ 24ന് മിന്നല്‍ മുരളി പ്രേക്ഷകരിലേക്ക് എത്തുന്നത്. ബാംഗ്ലൂര്‍ ഡേയ്‌സ്, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, പടയോട്ടം എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ഗോദക്ക് ശേഷം ടോവിനോ തോമസ് ബേസില്‍ ജോസഫ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മിന്നല്‍ മുരളിക്കായി ക്യാമറ ചലിപ്പിക്കുന്നത് സമീര്‍ താഹിര്‍ ആണ്. ചിത്രത്തിലെ രണ്ടു വമ്പന്‍ സംഘട്ടനങ്ങള്‍ സംവിധാനം ചെയ്യുന്നത് ബാറ്റ്മാന്‍, ബാഹുബലി, സുല്‍ത്താന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച വ്‌ലാഡ് റിംബര്‍ഗാണ്.

മനു ജഗത് കഥയും അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവരാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. വി എഫ് എക്‌സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ വി എഫ് എക്സ് സൂപ്പര്‍വൈസ് ചെയ്യുന്നത് ആന്‍ഡ്രൂ ഡിക്രൂസാണ്. 90കളിലെ ഒരു സാധാരണ മനുഷ്യന്‍ ഇടിമിന്നലേറ്റ് അമാനുഷികനായി തീരുന്നതാണ് ചിത്രത്തിന്റെ കഥ. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ചിത്രം എത്തുന്നത്.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT