Film News

ബ്ലെസ്സി സാറിന്റെ ആ സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു, തിരക്കഥ വായിച്ചപ്പോള്‍ ചെയ്യണമെന്ന് ഉറപ്പിച്ചു: ടൊവിനോ

ബ്ലെസിയുടെ ആടുജീവിതത്തില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു എന്ന് നടന്‍ ടൊവിനോ തോമസ്. ചിത്രത്തിന്റെ ചര്‍ച്ചകള്‍ നടക്കുന്ന സമയത്ത് തന്നെ ആ സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. 2014ല്‍ അതിനു വേണ്ടി ശ്രമം നടത്തിയിരുന്നു. 'കൂതറ' എന്ന സിനിമ ചെയ്യുന്നതിനിട മേക്കപ്പ്മാന്‍ രഞ്ജിത്ത് അമ്പാടി വഴി ബ്ലെസ്സി സാറിനെ സമീപിക്കാന്‍ ശ്രമം നടത്തി. ആദ്യം തമിഴ് നടന്‍ വിക്രം 'ആടുജീവിതം' ചെയ്യുമെന്നാണ് താന്‍ കരുതിയിരുന്നത്. പൃഥ്വിരാജും ആ സമയത്ത് ചിത്രം ഉറപ്പിച്ചിരുന്നില്ല. അപ്പോഴാണ് പുതുമുഖമായ താന്‍ ആടുജീവിതത്തിന് വേണ്ടി ബ്ലെസിയെ സമീപിച്ചതെന്ന് ടൊവിനോ ഗലാട്ടയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. തന്റെ പുതിയ ചിത്രമായ ARMന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ടാണ് നടന്‍ ഇക്കാര്യം പങ്കുവെച്ചത്. ജിതിന്‍ ലാലിന്റെ സംവിധാനത്തില്‍ ടൊവിനോ ട്രിപ്പിള്‍ റോളിലെത്തുന്ന ARM ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായിട്ടാണ് തിയറ്ററുകളില്‍ എത്തുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തില്‍ റിലീസ് ചെയ്യുന്ന 3ഡി സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ടൊവീനോ പറഞ്ഞത്:

ആടുജീവിതം എന്ന സിനിമ ചെയ്യാന്‍ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ ഈ ചിത്രം ചെയ്യണമെന്ന് അതിയായ ആഗ്രഹം തോന്നി. ബ്ലെസ്സി സാറിന്റെ ശ്രദ്ധയിലേക്ക് എന്റെ പേര് കൊണ്ടുവരാന്‍ ഞാന്‍ ശ്രമം നടത്തിയിരുന്നു. മേക്കപ്പ് ചീഫായ രഞ്ജിത്ത് അമ്പാടി വഴി എന്റെ കാര്യം ബ്ലെസ്സി സാറില്‍ എത്തിക്കുകയായിരുന്നു ചെയ്തത്. 2014ല്‍ കൂതറ എന്ന സിനിമ ചെയ്യുന്നതിനിടയിലാണ് ഈ സംഭവങ്ങളുണ്ടാകുന്നത്. ആടുജീവിതത്തില്‍ ആദ്യം വിക്രം സാര്‍ അഭിനയിക്കുമെന്നാണ് കരുതിയിരുന്നത്. രാജുവേട്ടനുമായുള്ള സംസാരവും അപ്പോള്‍ നടക്കുന്നുണ്ടായുള്ളു. ആ സമയത്ത് രാജുവേട്ടന്‍ ചിത്രത്തില്‍ അഭിനയിക്കുമെന്ന് ഉറപ്പിച്ചിട്ടുണ്ടായില്ല.

ഒരുപാട് കൗതുകമുള്ള ഒരു പുതിയ ആളായിരുന്നു അന്ന് ഞാന്‍ സിനിമയില്‍. എന്തുവേണമെങ്കിലും ചെയ്യാം എന്ന ആവേശത്തിലായിരുന്നു അന്നത്തെ പുതുമുഖമായിരുന്ന ഞാന്‍. ഇപ്പോഴും സിനിമയ്ക്ക് വേണ്ടി എന്തും ചെയ്യാന്‍ എനിക്ക് കഴിയും. പൂര്‍ണ്ണത എന്നുള്ളത് ഒരിക്കലും സംഭവിക്കില്ല എന്നുണ്ടെങ്കിലും സിനിമയ്ക്ക് വേണ്ടി ശ്രമിക്കാന്‍ ഞാന്‍ തയ്യാറാണ്. അങ്ങനെയാണ് ഞാന്‍ ബ്ലെസ്സി സാറിനോട് സംസാരിക്കാന്‍ ശ്രമിക്കുന്നത്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT