Film News

ടൊവിനോക്കൊപ്പം തമിഴകത്തിന്റെ തൃഷ; പാന്‍ ഇന്ത്യന്‍ ചിത്രം 'ഐഡന്റിറ്റി' ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

ബോക്‌സ് ഓഫീസില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന ARMന് ശേഷം ടൊവിനോ തോമസ് നായകനാകുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം 'ഐഡന്റിറ്റി'യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ഫൊറന്‍സിക് എന്ന ചിത്രത്തിന് ശേഷം അഖില്‍ പോള്‍- അനസ് ഖാന്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയാകുന്നത് തെന്നിന്ത്യന്‍ നായിക തൃഷാ കൃഷ്ണനാണ്. തമിഴ് നടന്‍ വിനയ് റായ് മറ്റൊരു പ്രധാനപ്പെട്ട റോള്‍ കൈകാര്യം ചെയ്യുന്നു. ഇവര്‍ മൂവരും ഒന്നിക്കുന്ന പോസ്റ്ററാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. കഥാപാത്രങ്ങളുടെ മുഖത്തെ ഭീതിയും ഗൗരവവുമാണ് പോസ്റ്ററില്‍ പ്രധാനമായും പ്രതിഫലിക്കുന്നത്. പോസ്റ്ററിലുള്ള തോക്കിന്റെയും ബുള്ളറ്റിന്റെയുമെല്ലാം സാന്നിധ്യം ഉറപ്പിക്കുന്നത് വയലന്‍സ് രംഗങ്ങള്‍ക്കുള്ള സാധ്യതയാണ്.

ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ഒരുക്കുന്ന ബിഗ് ബജറ്റ് ടൊവിനോ ചിത്രമാണ് 'ഐഡന്റിറ്റി'. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ക്ക് മാത്രം ഒരു മാസത്തിലേറെ ചിത്രീകരണം വേണ്ടി വന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ARMന് ശേഷം ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായി തന്നെയാണ് ഐഡന്റിറ്റിയും തിയറ്ററുകളെത്തുന്നത്. സംവിധായകരായ അഖില്‍ പോള്‍ - അനസ് ഖാന്‍ എന്നിവര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കുന്നത്. രാഗം മൂവീസിന്റെ ബാനറില്‍ രാജു മല്യത്താണ് നിര്‍മ്മാണം. മന്ദിര ബേദി, ഷമ്മി തിലകന്‍, അജു വര്‍ഗീസ്, അര്‍ജുന്‍ രാധാകൃഷ്ണന്‍, വിശാഖ് നായര്‍, അര്‍ച്ചന കവി, മേജര്‍ രവി, ആദിത്യ മേനോന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

2018 എന്ന സിനിമയിലൂടെ ശ്രദ്ധേയനായ അഖില്‍ പോളാണ് ഐഡന്റിറ്റിയുടെ ചായാഗ്രഹണം നിര്‍വഹിക്കുന്നത്. ജേക്‌സ് ബിജോയ് സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വഹിക്കുന്നു. യാനിക് ബെന്‍, ഫീനിക്‌സ് പ്രഭു എന്നിവരാണ് ആക്ഷന്‍ കൊറിയോഗ്രാഫി നിര്‍വഹിക്കുന്നത്. എഡിറ്റര്‍ - ചമന്‍ ചാക്കോ, സൗണ്ട് മിക്‌സിങ്- എം ആര്‍ രാജാകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍ - സിങ്ക് സിനിമ, മേക്ക് അപ്പ് - റോണക്‌സ് സേവ്യര്‍, കോസ്റ്റും - ഗായത്രി കിഷോര്‍.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT