Film News

ഇന്ത്യയിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടന്മാർ ആരൊക്കെ?; ബോളിവുഡിനെ പിന്നിലാക്കി തെന്നിന്ത്യൻ താരങ്ങൾ

ഇന്ത്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന്മാരുടെ ലിസ്റ്റുമായി ഫോബ്സ്. ഇന്ത്യൻ സിനിമ വ്യവസായത്തിലെ ഏറ്റവും ചെലവേറിയ സിനിമകൾ നിർമിക്കപ്പെടുന്നത് ബോളിവുഡ് ആണ് എന്ന ഖ്യാതി നിൽനിൽക്കേ പുറത്തു വന്ന ലിസ്റ്റിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങൾ ഏറെയും ദക്ഷിണേന്ത്യയിൽ നിന്നാണ്. ഇന്ത്യയിലെ സിനിമകളുടെ നിർമാണ ചിലവ് വർദ്ധിച്ചു വരുന്നുണ്ടെന്നും താരങ്ങളുടെ പ്രതിഫലത്തിലുള്ള ഉയർച്ചകൾ ഇതിനെ സ്വാധീനിക്കുന്നുണ്ട് എന്നും മുമ്പ് സംവിധായകൻ കരൺ ജോഹർ തുറന്നു പറഞ്ഞിരുന്നു. 35 കോടി രൂപ ചോദിച്ച് വാങ്ങി അഭിനയിക്കുന്ന താരങ്ങളുടെ സിനിമകൾ 3.5 കോടി രൂപ ബോക്സ് ഓഫീസ് ഓപ്പണിം​ഗ് മാത്രമാണ് നൽകുന്നത് എന്ന കരൺ ജോഹറിന്റെ അഭിപ്രായത്തിന് പിന്നാലെയാണ് ഫോബ്സിന്റെ ഈ പട്ടിക പുറത്തു വരുന്നത്.

2024 ൽ ഇന്ത്യയിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന അഭിനേതാക്കൾ

1. ഷാറൂഖ് ഖാൻ - 150 കോടി മുതൽ 250 കോടി വരെ

2. രജനികാന്ത് 115 കോടി മുതൽ 270 കോടി വരെ

3. വിജയ് 130 കോടി മുതൽ 250 കോടി വരെ

4. പ്രഭാസ് 100 കോടി മുതൽ 200 കോടി വരെ

5. ആമിർ ഖാൻ 100 കോടി മുതൽ 275 കോടി വരെ

6. സൽമാൻ ഖാൻ 100 കോടി മുതൽ 150 കോടി വരെ

7. കമൽഹാസൻ 100 കോടി മുതൽ 150 കോടി വരെ

8. അല്ലു അർജുൻ 100 കോടി മുതൽ 125 കോടി വരെ

9. അക്ഷയ് കുമാർ 60 കോടി മുതൽ 145 കോടി വരെ

10. അജിത് കുമാർ 105 കോടി മുതൽ 165 കോടി വരെ

ഷാരൂഖ് ഖാൻ

ഏകദേശം 6300 കോടി രൂപ ആസ്തിയുള്ള നടനാണ് ഷാരൂഖ് ഖാൻ. ലിസ്റ്റിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരവും ഷാരൂഖ് ഖാൻ ആണ്. ഷാരൂഖ് ഖാന്റേതായി 2023-24 കാലഘട്ടങ്ങളിലായി പുറത്തിറങ്ങിയ പഠാൻ, ജവാൻ തുടങ്ങിയ ചിത്രങ്ങൾ ആ​ഗോള ബോക്സ് ഓഫീസിൽ 2000 രൂപയോളം നേടിയിരുന്നു. കൂടാതെ രാജ്കുമാർ ഹിരാനി ചിത്രമായ ഡങ്കിയും ബോക്സ് ഓഫീസിൽ മികച്ച കളക്ഷനാണ് നിലനിർത്തിയത്.

രജനികാന്ത്

ലിസ്റ്റിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന തെന്നിന്ത്യൻ നടൻ രജിനികാന്ത് ആണ്. ഏകദേശം 430 കോടിരൂപയാണ് രജിനികാന്തിന്റെ ആസ്തി. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ജയിലറാണ് രജികാന്തിന്റേതായി ഒടുവിലായി തിയറ്ററുകളിലെത്തിയ ചിത്രം. 110 കോടി രൂപയാണ് ചിത്രത്തിനായി രജിനികാന്ത് വാങ്ങിയ പ്രതിഫലം.

വിജയ്

ആ​ഗോള ബോക്സ് ഓഫീസിൽ 300 കോടി രൂപ നേടിയ വാരിസ്, 612 കോടി രൂപ നേടിയ ലിയോ എന്നിവയാണ് 2023-24 ലെ വിജയ്യുടെ ഹിറ്റ് ചിത്രങ്ങൾ. 2023 ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തമിഴ് ചിത്രം വിജയ്യുടെ ലിയോ ആയിരുന്നു. ഏകദേശം 474 കോടി രൂപയാണ് വിജയ്യുടെ ആസ്തിയായി കണക്കാക്കുന്നത്.

പ്രഭാസ്

രാജമൗലി ചിത്രമായ ബാഹുബലിയിലൂടെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിയ നടനാണ് പ്രഭാസ്. ഏകദേശം 241 കോടി രൂപയാണ് പ്രഭാസിന്റെ ആസ്തിയായി കണക്കാക്കുന്നത്. പ്രഭാസിന്റെ 2023 ൽ പുറത്തിറങ്ങിയ ആദിപുരുഷ് എന്ന ചിത്രം ബോക്സ് ഓഫീസിൽ പരാജയപ്പെട്ടിരുന്നു. എന്നാൽ അതിന് ശേഷം പുറത്തിറങ്ങിയ സലാർ എന്ന ചിത്രം രജിനികാന്ത് ചിത്രം ജയിലറിനെ പിന്നിലാക്കി ബോക്സ് ഓഫീസിൽ 369.37 കോടി രൂപ ആഭ്യന്തര കളക്ഷൻ സൃഷ്ടിച്ചിരുന്നു. ഏറ്റവും പുതിയ റിലീസായി എത്തിയ കൽക്കി എഡി 2898 എന്ന ചിത്രം ബോക്സ് ഓഫീസിൽ 1000 കോടിയും കടന്നു.

ആമിർ ഖാൻ

ബോളിവുഡിന്റെ പെർഫക്ഷനിസ്റ്റ് എന്ന ഖ്യാതി നേടിയ നടനാണ് ആമിർ ഖാൻ. ആമിർ ഖാന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം ലാൽ സിം​ഗ് ഛദ്ദ ബോക്സ് ഓഫീസിൽ പരാജയപ്പെടുകയാണ് ഉണ്ടായത്. എന്നാൽ അതിന് മുമ്പായി പുറത്തിറങ്ങിയ ദംഗൽ , പികെ , 3 ഇഡിയറ്റ്‌സ് തുടങ്ങിയ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ കോളിളക്കം സൃഷ്ടിച്ചവയാണ്. ഏകദേശം 1862 കോടി രൂപയാണ് ആമിർ ഖാന്റെ ആസ്തിയായി കണക്കാക്കുന്നത്.

സൽമാൻ ഖാൻ

ഏകദേശം 2900 കോടി രൂപയാണ് സൽമാൻ ഖാന്റെ ആസ്തിയായി കണക്കാക്കപ്പെടുന്നത്. ബോളിവുഡിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടന്മാരിൽ ഒരാൾ കൂടിയാണ് സൽമാൻ. സൽമാൻ ഖാന്റെ ഏറ്റവും പുതിയ റിലീസായ ടൈഗർ 3 ലോകമെമ്പാടും 466.63 കോടി രൂപ കളക്ഷനാണ് നേടിയത്.

കമൽ ഹാസൻ

ഏകദേശം 150 കോടി രൂപയാണ് കമൽ ഹാസന്റെ ആസ്തിയായി കണക്കാക്കുന്നത്. 2023-ൽ കമൽ ഹാസൻ ചിത്രം റിലീസിനുണ്ടായിരുന്നില്ല, എന്നാൽ അടുത്തിടെ ഇറങ്ങിയ കമൽ ഹാസൻ കൂടി ഭാ​ഗമായ കൽക്കി എന്ന ചിത്രം ബോക്സ് ഓഫീസിൽ 1000 കോടി കടന്നിരുന്നു.

അല്ലു അർജുൻ

350 കോടി രൂപയാണ് അല്ലു അർജുന്റെ ഏകദേശ ആസ്തിയായി കണക്കാക്കുന്നത്. പുഷ്പ ദ റൂളാണ് ഇനി വരാനിരിക്കുന്ന ചിത്രം.

അക്ഷയ് കുമാർ

ഏകദേശം 2500 കോടി രൂപയാണ് അക്ഷയ് കുമാറിന്റെ ആസ്തിയായി കണക്കാക്കുന്നത്. 2023 ൽ അക്ഷയ് കുമാറിന് ഹിറ്റ് ചിത്രങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ അക്ഷയ് കുമാർ നിർമിച്ച് അദ്ദേഹം അതിഥി വേഷത്തിൽ എത്തിയ OMG 2 ലോകമെമ്പാടുമായി ഏകദേശം 221 കോടി രൂപ നേടി.

അജിത് കുമാർ

196 കോടി രൂപയാണ് അജിത് കുമാറിന്റെ ഏകദേശ ആസ്തിയായി കണക്കാക്കുന്നത്. 2023-ൽ പുറത്തിറങ്ങിയ തുനിവ് എന്ന ചിത്രം ഇന്ത്യൻ ബോക്സ് ഓഫീസൽ 130 കോടി രൂപ നേടിയിരുന്നു.

ഡോ.സരിന്‍ ഇടതുപക്ഷത്തേക്ക്, അനില്‍ ആന്റണി പോയത് ബിജെപിയിലേക്ക്; കൂടുമാറിയ കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ അധ്യക്ഷന്‍മാര്‍

'നായികയായി പശു', സിദ്ധീഖ് അവതരിപ്പിക്കുന്ന 'പൊറാട്ട് നാടകം' നാളെ മുതൽ തിയറ്ററുകളിൽ

ഉരുൾ പൊട്ടൽ പശ്ചാത്തലമായി 'നായകൻ പൃഥ്വി' നാളെ മുതൽ തിയറ്ററുകളിൽ

സിദ്ദീഖ് സാറുമായുള്ള സൗഹൃദ സംഭാഷണത്തിനിടയിൽ പറഞ്ഞ കഥയാണ് 'പൊറാട്ട് നാടകം', രചയിതാവ് സുനീഷ് വാരനാട്‌ അഭിമുഖം

ഷാർജ അഗ്രിക്കള്‍ച്ചർ ആന്‍റ് ലൈവ് സ്റ്റോക്ക് ജൈവ ഉൽപ്പന്നങ്ങൾ യൂണിയൻ കോപില്‍ ലഭ്യമാകും

SCROLL FOR NEXT