Film News

'അയാൾ എന്റെ കയ്യിൽ കടന്നു പിടിച്ചു'; ഡൽഹിയിൽവെച്ച് നേരിട്ട ലൈം​ഗികാതിക്രമത്തേക്കുറിച്ച് തിലോത്തമ ഷോമേ

ഡൽഹിയിൽ താമസിക്കുമ്പോൾ തനിക്ക് നേരിടേണ്ടി വന്ന ലൈം​ഗികാതിക്രമത്തേക്കുറിച്ച് തുറന്ന് പറഞ്ഞ് നടി തിലോത്തമ ഷോമേ. ബസ്സ് കാത്തു നിൽക്കുമ്പോൾ അടുത്ത് കൊണ്ടു വന്ന് നിർത്തിയ കാറിലെ ആറ് പേരോളം അടങ്ങുന്ന സംഘത്തിൽ നിന്ന് രക്ഷപെടാൻ ലിഫ് ചോദിച്ച് ഒരു കാറിൽ കയറേണ്ടി വന്നതും അതേ സമയം ആ കാറുടമയിൽ നിന്ന് ലൈം​ഗികാതിക്രം നേരിടേണ്ടി വന്നെന്നും തിലോത്തമ ഷോമേ ഹൗട്ടർഫ്ലൈയുടെ സെഗ്‌മെൻ്റായ ദി മെയിൽ ഫെമിനിസ്റ്റിൽ സംസാരിക്കവേ പറഞ്ഞു.

തിലോത്തമ ഷോമേ പറഞ്ഞത്:

എനിക്ക് ഓർമ്മയുണ്ട് ഞാൻ ഡൽ​ഹിയിലെ വസന്ത് കുഞ്ച് എന്ന സ്ഥലത്ത് താമസിക്കുന്ന സമയം. മുനിർക്കയിലേക്ക് പോകുന്ന ഒരു ബസ്സ് വരുമായിരുന്നു. മുനിർക്കയിൽ നിന്ന് വസന്ത് കുഞ്ചിലേക്ക് വരുന്ന വഴി മലകളും മറ്റും ഒക്കെയുള്ളതിനാൽ വളരെ ഇരുട്ട് മൂടിയ വഴിയാണ് അത്. അതിനിടെയിൽ വന്ന് പോകുന്നത് ഒറ്റ ബസ് മാത്രമായിരുന്നു. ഇനി ആ ബസ്സ് കിട്ടിയില്ല എങ്കിൽ പിന്നെ ഒരു മണിക്കൂർ കാത്ത് നിൽക്കണം അടുത്ത ബസ്സിന് വേണ്ടിയിട്ട്. ഒരു ദിവസം ഞാൻ ബസ്സിന് വേണ്ടി കാത്തു നിൽക്കുകയായിരുന്നു, കുറേ നേരമായി ഒരു ബസ്സും വരുന്നില്ല, നേരം ഇരുട്ടി തുടങ്ങി അതൊരു ശൈത്യകാലമായിരുന്നു. പെട്ടന്ന് ഒരു കാറ് വന്ന് നിന്നു. അതിൽ നിന്ന് 6 പുരഷന്മാർ ഇറങ്ങി. എനിക്ക് മനസ്സിലാവുന്നുണ്ടായിരുന്നില്ല, അവരുടെ കയ്യിൽ കാറുണ്ടെങ്കിൽ പിന്നെ അവർ എന്തിനാണ് ബസ്സ് സ്റ്റോപ്പിൽ വണ്ടി നിർത്തുന്നത് എന്ന്. ഞാൻ എപ്പോഴും സംശയബുദ്ധിയോടെ ആളുകളെ നോക്കാറുണ്ട്. അത് എന്നിൽ എനിക്ക് തീരെ ഇഷ്ടമല്ലാത്ത ഒരു സ്വഭാവമാണ്. ആദ്യത്തെ കാര്യം അവർ എണ്ണത്തിൽ കൂടുതലാണ് എനിക്ക് അവരെ ശാരീരികമായി കെെകാര്യം ചെയ്യാൻ സാധിക്കില്ല, അതുകൊണ്ട് ഞാൻ കുറച്ച് മാറി നിന്നു.

അതോടെ അവർ എന്നെ എന്തൊക്കെയോ പേരുകൾ വിളിക്കുകയും വിസിലടിക്കുകയും ഒക്കെ ചെയ്യാൻ തുടങ്ങി. ആരോ എനിക്ക് നേരെ ഒരു കല്ല് എടുത്ത് എറിഞ്ഞു. അപ്പോഴേക്കും ഞാൻ കുറച്ചു കൂടി മുന്നോട്ട് നടന്നു. പെട്ടന്ന് തന്നെ ഇവിടെ നിന്നും പോകണം എന്ന് എനിക്ക് മനസ്സിലായി. ഞാൻ ഓടിയാൽ അവർ എനിക്ക് പുറകേ വരും. അതുകൊണ്ട് ഞാൻ റോഡിന് നടുവിലേക്ക് നിന്ന് ലിഫ്റ്റ് ചോദിക്കാൻ തീരുമാനിച്ചു. കുറേ കാറുകൾ നിർത്താതെ കടന്നു പോയി. ദൂരെ നിന്നും മെഡിക്കൽ ചിഹ്നം പതിച്ച ഒരു കാർ വരുന്നത് ഞാൻ കണ്ടു. പെട്ടന്ന് എനിക്ക് ആശ്വാസം തോന്നി ഒരു ഡോക്ടർ ആണെല്ലോ അത് നല്ലതായിരിക്കും എന്ന്. ഞാൻ ആ കാറിലേക്ക് കയറി മുന്നിലെ സീറ്റിലേക്ക് ഇരുന്നു. കുറച്ച് ദൂരം എത്തിയപ്പോഴേക്കും അയാൾ അയാളുടെ പാന്റിന്റെ സീബ് ഊരിയ ശേഷം എന്റെ കയ്യിൽ കടന്നു പിടിച്ചു. അയാളെന്താണ് ഉദ്ദേശിക്കുന്നതെന്ന് എനിക്ക് ഊഹിക്കാൻ കഴിഞ്ഞു. അയാൾ എന്റെ കയ്യിൽ പിടിച്ച നിമിഷം തന്നെ ഞാൻ അയാളെ അടിച്ചു. എന്താണ് സംഭവിച്ചത് എന്ന് എനിക്ക് അറിയില്ല. എന്തോ ഒന്ന് സംഭവിച്ചു. അയാൾ വണ്ടി നിർത്തി എന്നോട് ഇറങ്ങിപ്പോകാൻ പറഞ്ഞു. എന്റെ മാതാപിതാക്കൾ വിഷമിക്കും എന്നതിനാൽ അന്ന് എനിക്ക് എന്റെ വീട്ടിലേക്ക് പോകാൻ തോന്നിയില്ല, ഞാൻ എന്റെ ഒരു പെൺസുഹൃത്തിന്റെ വീട്ടിലേക്ക് പോയി.

ബഷീര്‍ മ്യൂസിയം സാംസ്‌കാരിക കേരളത്തിന്റെ കടപ്പാട്: അടൂര്‍ ഗോപാലകൃഷ്ണന്‍

'മുടിയുടെയും ശരീരഘടനയുടെയും പേരിൽ പലരും വിമർശിച്ചിട്ടുണ്ട്, അതിൽ വേദന തോന്നിയിട്ടുമുണ്ട്'; നിത്യ മേനോൻ

'അമ്പത് വർഷത്തോളമായി സിനിമയിൽ അഭിനയിക്കുന്ന ആളാണ് ഞാൻ, എന്റെ ഈ മൂന്ന് ചിത്രങ്ങൾ റീസ്റ്റോർ ചെയ്യണമെന്ന് എനിക്ക് ആ​ഗ്രഹമുണ്ട്'; മോഹൻലാൽ

'ഒരു ഉദ്യോഗസ്ഥനും ഇത്തരത്തിലുള്ള ദുരന്തം ഉണ്ടാവാന്‍ പാടില്ല'; എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ മുഖ്യമന്ത്രി പറഞ്ഞത്

'സഹസംവിധായകനായത് ആ നടനെ കോപ്പിയടിക്കാൻ, 'ത​ഗ് ലൈഫി'ൽ കമൽ ഹാസനൊപ്പമുള്ള അവസരം നഷ്ടപ്പെട്ടതിൽ വിഷമമുണ്ട്; ജയം രവി

SCROLL FOR NEXT