ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത് താരം തന്നെ നായകനായ കന്നഡ സിനിമയാണ് കാന്താര. ദക്ഷിണ കന്നഡയിലെ ഭൂതക്കോലങ്ങള്‍ പ്രമേയമാക്കി ഒരുക്കിയ ചിത്രം ഇന്ത്യയൊട്ടാകെ ചര്‍ച്ചയാകുകയും വന്‍ വിജയം നേടുകയും ചെയ്തിരുന്നു. ചിത്രത്തിന്റെ വിജയത്തോടൊപ്പം തന്നെ ചിത്രത്തിനെതിരെ പല വിമര്‍ശനങ്ങളും വന്നിരുന്നു. ചിത്രം ടോക്‌സിക് മാസ്‌കുലിനിറ്റിയുടെ സെലിബ്രേഷനാണെന്നായിരുന്നു സംവിധായകന്‍ ആനന്ദ് ഗാന്ധി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തത്. ആനന്ദ് ഗാന്ധി ക്രിയേറ്റീവ് ഡയറക്ടറായ തുംബാഡ് എന്ന ചിത്രവുമായി കാന്താര പലരും താരതമ്യം ചെയ്തിരുന്നു. അതിനെ തുടര്‍ന്നായിരുന്നു ആനന്ദ് ഗാന്ധിയുടെ ട്വീറ്റ്. എന്നാല്‍ ട്വീറ്റില്‍ തുംബാഡ് ഒരുക്കുമ്പോള്‍ ടോക്‌സിക് മാസ്‌കുലിനിറ്റിയുടെ ഉപമയായി ഹൊറര്‍ ഉപയോഗിക്കുക എന്നതായിരുന്നു തന്റെ ആശയം എന്ന ആനന്ദ് ഗാന്ധിയുടെ ട്വീറ്റിന് പിന്നാലെ ആനന്ദ് ഗാന്ധിയുടേതല്ല തുംബാഡ്ന്റെ ആശയം സംവിധായകന്‍ റാഹിയുടെയാണ് എന്ന് ചൂണ്ടിക്കാട്ടി സംവിധായകന്‍ വസന്‍ ബാല രംഗത്തെത്തി.
'കാന്താരയെക്കുറിച്ച് പറഞ്ഞത് അംഗീകരിക്കുന്നു, എന്നാല്‍ ചിത്രത്തിന്റെ ആശയം സംവിധായകന്‍ റാഹിയുടേതാണെ'ന്നാണ് വാസന്‍ ബാല റീട്വീറ്റ് ചെയ്തത്. റാഹി അനില്‍ ബാര്‍വെ സംവിധാനം നിര്‍വഹിച്ച തുംബാഡിന്റെ ക്രിയെറ്റീവ് ഡയറക്ടറായിരുന്നു ആനന്ദ് ഗാന്ധി.
'കാന്താര തുംബാദ് പോലെയല്ല. ടോക്‌സിക് മാസ്‌ക്കുലിനിറ്റിയുടെയും നേര്‍ത്ത ചിന്താഗതികളുടെയും ഉപമയായി ഹൊറര്‍ ഉപയോഗിക്കുക എന്നതായിരുന്നു തുംബാദ്‌ന്റെ പുറകിലെ എന്റെ ആശയം. എന്നാല്‍ ഇതിന്റെയെല്ലാം ആഘോഷമാണ് കാന്താര' എന്നായിരുന്നു ആനന്ദ് ഗാന്ധിയുടെ ട്വീറ്റ്. എന്നാല്‍ ആശയം റാഹിയുടേതാണ്, എങ്കിലും അതൊഴികെയുള്ള ആശയങ്ങള്‍ അംഗീകരിക്കുന്നു എന്നാണ് വാസന്‍ ബാല റീട്വീറ്റ് ചെയ്തത്. ട്വീറ്റിനെ പിന്തുണക്കുന്നതരത്തില്‍ അനുരാഗ് കശ്യപും രംഗത്തെത്തിയിട്ടുണ്ട്.
2018 ല്‍ റിലീസ് ചെയ്ത ഹിന്ദി പീരീഡ് ഡ്രാമയായിരുന്നു തുംബാഡ്. റാഹി അനില്‍ ബാര്‍വെ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് മിതേഷ് ഷാ, പ്രസാദ്, ബാര്‍വെ, ഗാന്ധി എന്നിവര്‍ ചേര്‍ന്നാണ്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ വിനായക് റാവായി സോഹും ഷാ എത്തുന്ന ചിത്രം ബ്രിട്ടീഷ് ഇന്ത്യയിലെ തുംബാദ് എന്ന ഗ്രാമത്തിലെ നിധിയന്വേഷിച്ചുള്ള അയാളുടെ യാത്രയാണ്. നിരവധി അവാര്‍ഡുകള്‍ക്ക് ചിത്രംഅര്‍ഹമായിരുന്നു.