Film News

മഹാരാജാസ് ക്യാമ്പസിനെ ഇളക്കി മറിച്ച് 'തെക്ക് വടക്ക്' ടീം; ആവേശം നിറച്ച് 'കസകസ' മ്യൂസിക് ലോഞ്ച്

മഹാരാജാസിനെ ഇളക്കി മറിച്ച് 'തെക്ക് വടക്ക്' ടീമിന്റെ 'കസകസ' മ്യൂസിക് ലോഞ്ച്. സംഗീത സംവിധായകന്‍ സാം സി.എസും ഗായകന്‍ ജാസി ഗിഫ്റ്റും നേതൃത്വം നല്‍കിയ പാട്ടുകള്‍ കാമ്പസിന് ആവേശമായി മാറി. സുരാജ് വെഞ്ഞാറമൂടായിരുന്നു പരിപാടിയുടെ മുഖ്യാതിഥി. ഒരുപാട് വ്യക്തികളെ മഹാരഥന്മാരാക്കിയ മഹാരാജാസിലേക്ക് മ്യൂസിക് ലോഞ്ചിന് വേണ്ടി വരാന്‍ കഴിഞ്ഞതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്നും സീനിയേഴ്‌സ് എന്ന സിനിമയ്ക്കായി നേരത്തെ കോളേജില്‍ വന്നിട്ടുണ്ടെന്നും സുരാജ് വേദിയില്‍ പറഞ്ഞു. ചിത്രത്തിലെ 'കസകസ' എന്ന ഗാനത്തിന് വലിയ വരവേല്‍പ്പാണ് ക്യാമ്പസില്‍ നിന്ന് ലഭിച്ചത്. വിനായകന്‍ ആടിത്തിമിര്‍ത്ത ഗാനത്തിന്റെ വീഡിയോ സോങ് നേരത്തെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ചിത്രത്തില്‍ ആകെ നാല് ഗാനങ്ങളാണുള്ളത്.

വിനായകനും സുരാജ് വെഞ്ഞാറമൂടിനുമൊപ്പം എട്ട് സോഷ്യല്‍ മീഡിയ താരങ്ങള്‍ ഒന്നിക്കുന്ന തെക്ക് വടക്ക് ഒക്ടോബര്‍ 4ന് തിയറ്ററുകളിലെത്തും. ഷമീര്‍ ഖാന്‍, മെല്‍വിന്‍ ജി. ബാബു, വരുണ്‍ ധാര, സ്‌നേഹ വിജീഷ്, ശീതള്‍ ജോസഫ്, വിനീത് വിശ്വം, മെറിന്‍ ജോസ്, അനിഷ്മ അനില്‍കുമാര്‍ എന്നീ യുവതാരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഗുരുവായൂരമ്പലനടയില്‍, വാഴ എന്നീ സിനിമകള്‍ക്കു ശേഷം സോഷ്യല്‍ മീഡിയയില്‍ നിന്നും ഇത്രയധികം താരങ്ങള്‍ ഒന്നിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.

ജയിലറിനു ശേഷം മറ്റൊരു വ്യത്യസ്തമായ ഗെറ്റപ്പിലാണ് വിനായകന്‍ ചിത്രത്തിലുള്ളത്. സുരാജ് വെഞ്ഞാറമൂടും വിനായകനും ആദ്യമായി നായകരായി ഒന്നിക്കുന്ന സിനിമയാണ് തെക്ക് വടക്ക്. സിനിമയില്‍ റിട്ടയേര്‍ഡ് കെഎസ്ഇബി എഞ്ചിനീയറായ മാധവനാണ് വിനായകന്‍. അരിമില്‍ ഉടമ ശങ്കുണ്ണിയായി സുരാജും. കഷണ്ടിയും നരച്ച കൊമ്പന്‍ മീശയുമായി പെട്ടെന്ന് തിരിച്ചറിയാത്ത ഭാവഭേദമാണ് വിനായകന്റേത്. നരയും പല്ലിലെ പ്രത്യേകതയും സുരാജിനെയും വേറിട്ടു നിര്‍ത്തുന്നു.

എസ്. ഹരീഷിന്റെ രചനയില്‍ പ്രേം ശങ്കറാണ് സംവിധാനം. അന്‍ജന ടോക്കീസ്- വാര്‍സ് സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ അന്‍ജന ഫിലിപ്പ് നിര്‍മ്മിക്കുന്നു. കോട്ടയം രമേഷ്, നന്ദിനി, മഞ്ജുശ്രീ, ബാലന്‍ പാലക്കല്‍, ജെയിംസ് പാറക്കല്‍, മനോജ് തുടങ്ങി നൂറോളം അഭിനേതാക്കള്‍ ചിത്രത്തിലുണ്ട്.

മ്യൂസിക്: സാം സിഎസ്, ഡിഒപി: സുരേഷ് രാജന്‍, എഡിറ്റര്‍ കിരണ്‍ ദാസ്, പ്രൊഡക്ഷന്‍ ഡിസൈന്‍: രാഖില്‍, വരികള്‍: റഫീഖ് അഹമ്മദ്, ലക്ഷ്മി ശ്രീകുമാര്‍, കോസ്റ്റ്യൂം: ആയിഷ സഫീര്‍, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, ആക്ഷന്‍: മാഫിയ ശശി, ഡാന്‍സ്: പ്രസന്ന മാസ്റ്റര്‍, ശബ്ദ മിശ്രണം: അജിത് എ ജോര്‍ജ്, കളറിസ്റ്റ്: ലിജു പ്രഭാകര്‍, ശബ്ദലേഖനം: നിധിന്‍ ലൂക്കോസ്, കാസ്റ്റിങ് ഡയറക്ടര്‍: അബു വളയംകുളം, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ബോസ് വി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സജി ജോസഫ്, ഫിനാന്‍സ് കണ്‍ട്രോളര്‍: അനില്‍ ആമ്പല്ലൂര്‍, ഡിസൈന്‍: പുഷ് 360- തുടങ്ങിയവരാണ് അണിയറയില്‍.

ഫാര്‍സ് ഫിലിം ആണ് ഗ്ലോബല്‍ റിലീസ് ചെയ്യുന്നത്. ശ്രീപ്രിയയുടെ സഹകരണത്തില്‍ കേരളത്തിലും റിലീസ് ചെയ്യും. തിങ്ക് മ്യൂസിക്കിലൂടെ നാല് ഗാനങ്ങള്‍ ആസ്വാദകരിലെത്തും. ജാസി ഗിഫ്റ്റ്, ആന്റണി ദാസന്‍, സാം സി.എസ് തുടങ്ങിയവരാണ് ഗായകര്‍.

അച്ഛന്റെ മരണം വിഷാദത്തിലാക്കി, രക്ഷപ്പെടാൻ സഹായിച്ചത് സിനിമ, സദസ്സിലെ അഭിനന്ദനങ്ങളും കയ്യടികളുമായിരുന്നു തെറാപ്പി: ശിവകാർത്തികേയൻ

ടെസ്റ്റിലെ 30-ാം സെഞ്ചുറി, ഓസ്‌ട്രേലിയന്‍ മണ്ണിലെ 7-ാമത്തേത്, പിന്നിലായത് ബ്രാഡ്മാനും സച്ചിനും; കോഹ്ലിയുടെ റെക്കോര്‍ഡുകള്‍ ഇങ്ങനെ

നസ്രിയയുടെ കഥാപാത്രത്തിന് പ്രചോദനമായത് എന്റെ അമ്മ, പ്രിയദർശിനി എന്ന പേരിൽ നിന്നാണ് 'സൂഷ്മദർശിനി' എന്ന പേര് വന്നത്: എം സി ജിതിൻ

മിമിക്രി കലാകാരന്മാർ നടന്മാരാകുന്ന സംസ്കാരം തമിഴ് സിനിമയ്ക്കുണ്ടായിരുന്നില്ല, മലയാള സിനിമയാണ് എന്നെ പ്രചോദിപ്പിച്ചത്: ശിവകാർത്തികേയൻ

ഉപതെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായവയും വോട്ടായി മാറിയതും; To The Point

SCROLL FOR NEXT