Film News

'കല്ലാണോ മണ്ണാണോ', പകയുടെ തീക്ഷ്ണത നിറഞ്ഞ 'തെക്കു വടക്കി'ലെ ഗാനമെത്തി

സുരാജ് വെഞ്ഞാറമൂട്, വിനായകൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ 'തെക്ക് വടക്ക്' സിനിമയിലെ 'കല്ലാണോ മണ്ണാണോ' എന്ന ഗാനം പുറത്തുവിട്ടു. പകയുടെ തീക്ഷ്ണത നിറയുന്ന ഗാനത്തിൽ ഭൂമി വെട്ടിപ്പിടിച്ച സുരാജിന്റെ കഥാപാത്രമായ ശങ്കുണ്ണിയെയാണ് കാണാൻ കഴിയുന്നത്. സാം സി.എസ് സംഗീതം നിർവ്വഹിച്ച ഗാനത്തിലെ വരികൾ റഫീഖ് അഹമ്മദിന്റേതാണ്. പാടിയിരിക്കുന്നത് കെ. ജെ ജീമോൻ. സുരാജ് അവതരിപ്പിക്കുന്ന ശങ്കുണ്ണി എന്ന കഥാപാത്രവും വിനായകൻ അവതരിപ്പിക്കുന്ന മാധവനും തമ്മിലുള്ള കലഹമാണ് തെക്ക് വടക്ക് സിനിമയുടെ കഥാതന്തു. ഷമീർ ഖാൻ, മെൽവിൻ ജി ബാബു, വരുൺ ധാര, സ്നേഹ വിജീഷ്, ശീതൾ ജോസഫ്, വിനീത് വിശ്വം, മെറിൻ ജോസ്, അനിഷ്മ അനിൽകുമാർ എന്നീ സോഷ്യൽമീഡിയ താരങ്ങളും സിനിമയിലുണ്ട്. ചിത്രം ഒക്ടോബർ 4 നു തിയറ്ററുകളിലെത്തി.

സിനിമയിൽ വിനായകന്റെ ഭാര്യ വേഷത്തിൽ നന്ദിനി ഗോപാലകൃഷ്ണനും സുരാജിന്റെ ഭാര്യയായി മഞ്ജുശ്രീയുമാണ് അഭിനയിക്കുന്നത്. ജെല്ലിക്കെട്ട്, ചുരുളി, നൻപകൽ നേരത്ത് മയക്കം എന്നീ സിനിമകൾക്കു ശേഷം എസ്. ഹരീഷ് രചന നിർവഹിക്കുന്ന ചിത്രം കൂടിയാണ് തെക്ക് വടക്ക്. അൻജന- വാർസ് ബാനറിൽ അൻജന ഫിലിപ്പ് നിർമ്മിക്കുന്ന സിനിമ പ്രേം ശങ്കറാണ് സംവിധാനം ചെയ്യുന്നത്. റിട്ടയേർഡ് കെഎസ്ഇബി എഞ്ചിനീയർ മാധവനായാണ് വിനായകൻ വേഷമിടുന്നത്. സുരാജ് അരിമിൽ ഉടമ ശങ്കുണ്ണിയും. കോട്ടയം രമേഷ്, ബാലൻ പാലക്കൽ, ജെയിംസ് പാറക്കൽ, മനോജ് തുടങ്ങിയവരാണ് അഭിനേതാക്കൾ.

വിനായകനും സുരാജ് വെഞ്ഞാറമ്മൂടും ആദ്യമായി നായകരായി ഒന്നിക്കുന്ന സിനിമ എന്ന പ്രത്യേകതയും തെക്കു വടക്കിനുണ്ട്. സുരേഷ് രാജനാണ് ഛായാഗ്രഹണം. എഡിറ്റർ കിരൺ ദാസ്. പ്രൊഡക്ഷൻ ഡിസൈൻ: രാഖിൽ, ആക്ഷൻ: മാഫിയ ശശി, ഡാൻസ്: പ്രസന്ന മാസ്റ്റർ, വരികൾ: ലക്ഷ്മി ശ്രീകുമാർ, കോസ്റ്റ്യും: അയിഷ സഫീർ സേഠ്, മേക്കപ്പ്: അമൽ ചന്ദ്ര, പ്രോഡക്ഷൻ കൺട്രോൾ, സജി ജോസഫ്, ചീഫ് അസോസിയേറ്റ്: ബോസ്. വി, കാസ്റ്റിങ്: അബു വളയംകുളം, കളറിസ്റ്റ്: ലിജു പ്രഭാകർ, സൗണ്ട് ഡിസൈൻ: നിധിൻ ലൂക്കോസ്, സ്റ്റിൽസ്: അനീഷ് അലോഷ്യസ്, ഡിസൈൻ, പുഷ് 360, വിഎഫ്എക്സ്: കോക്കനട്ട് ബഞ്ച് ക്രിയേഷൻസ്.

'ഞങ്ങളോട് സംസാരിക്കാം', യാത്രാക്കാരില്‍ നിന്ന് അഭിപ്രായം തേടി ദുബായ് ആർടിഎ

പ്രായമായവരില്‍ കണ്ടിരുന്ന വയര്‍ രോഗങ്ങള്‍ യുവാക്കളില്‍ സാധാരണമാകുന്നു, കാരണമെന്ത്?

ന്യൂസ് 1​8 ചാനൽ ഡിജിറ്റൽ ഡ്രീമേഴ്സ് പുരസ്കാരം ക്യു സ്റ്റുഡിയോക്ക്; മികച്ച പ്രൊഡക്ഷൻ ഹൗസ് ആയി തെരഞ്ഞെടുക്കപ്പെട്ടു

എന്തുകൊണ്ട് വീണ്ടും വല്യേട്ടൻ? ഈ ട്രെയിലറിലുണ്ട് മറുപടി; 24 വർഷത്തിന് ശേഷം 4K പതിപ്പിൽ; ഡോൾബി അറ്റ്മോസ്

തൃശൂർപൂരത്തിനൊരുങ്ങി ദുബായ്,'മ്മടെ തൃശൂർ പൂരം' ഡിസംബർ രണ്ടിന് എത്തിസലാത്ത് അക്കാദമിയില്‍

SCROLL FOR NEXT