Film News

മ്യൂസിക് ലോഞ്ചുമായി തെക്ക് വടക്ക് ടീം, 'കസകസ' ക്യാമ്പസുകളിലേക്ക്,

മ്യൂസിക് ലോഞ്ചിനായി 'തെക്ക് വടക്ക്' ടീം കേരളത്തിലെ ക്യാമ്പസുകളിലേക്കെത്തുന്നു. കേരളത്തിന്റെ തെക്കും വടക്കുമായ രണ്ടു ക്യാമ്പസുകളിലാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ മ്യൂസിക് ലോഞ്ചിനായി എത്തുന്നത്. വടക്ക് മലബാർ ക്രിസ്ത്യൻ കോളേജിലും തെക്ക് മഹാരാജാസ് കോളേജിലുമാണ് 'കസകസ' എന്ന് പേരിട്ടിരിക്കുന്ന മ്യൂസിക് ലോഞ്ച് നടത്തുന്നത്. സെപ്റ്റംബർ 23 ന് മലബാർ ക്രിസ്ത്യൻ കോളേജിലും പിറ്റേ ദിവസം 24 ന് മഹാരാജാസ് കോളേജിലുമാണ് 'തെക്ക് വടക്ക്' ടീം എത്തുക.

മഹാരാജാസ് കോളേജിൽ വെച്ച് നടക്കുന്ന പരിപാടിയിൽ സുരാജ് വെഞ്ഞാറമ്മൂട് മുഖ്യാതിഥിയാകും. ചിത്രത്തിന്റെ സംഗീത സംവിധായകനായ സാം സി എസ്, ജാസി ഗിഫ്റ്റ്, ആന്റണി ദാസൻ, സി ജെ കുട്ടപ്പൻ, ലക്ഷ്മി ശ്രീകുമാർ എന്നിവർ പാട്ടുമായി മ്യൂസിക് ലോഞ്ചിലുണ്ടാകും. ഷമീർ ഖാൻ, മെൽവിൻ ജി ബാബു, വിനീത് വിശ്വം, മെറിൻ ജോസ്, വരുൺ ധാര, സ്നേഹ വിജീഷ്, ശീതൾ ജോസഫ്, അനിഷ്‌മ അനിൽകുമാർ എന്നീ സോഷ്യൽ മീഡിയ താരങ്ങളും പരിപാടിയിലുണ്ടാകും. 'കസ കസ' ആടാം, 'കസ കസ' പാടാം എന്നതാണ് മ്യൂസിക് ലോഞ്ചിന് അണിയറ പ്രവർത്തകർ നൽകിയിരിക്കുന്ന ഹാഷ് ടാഗ്.

വിനായകനും സുരാജ് വെഞ്ഞാറമ്മൂടിനുമൊപ്പം എട്ട് സോഷ്യൽ മീഡിയ താരങ്ങൾ ഒന്നിക്കുന്ന തെക്ക് വടക്ക് ഒക്ടോബർ നാലു മുതൽ തിയറ്ററുകളിലെത്തും. ഷമീർ ഖാൻ, മെൽവിൻ ജി ബാബു, വരുൺ ധാര, സ്നേഹ വിജീഷ്, ശീതൾ ജോസഫ്, വിനീത് വിശ്വം, മെറിൻ ജോസ്, അനിഷ്മ അനിൽകുമാർ എന്നീ യുവതാര നിരയാണ് ചിത്രത്തിലാണ്. ഗുരുവായൂർ അമ്പല നടയിൽ, വാഴ എന്നീ സിനിമകൾക്കു ശേഷം സോഷ്യൽ മീഡിയയിൽ നിന്നും ഇത്രയധികം താരങ്ങൾ ഒന്നിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.

ജയിലറിനു ശേഷം മറ്റൊരു വ്യത്യസ്തമായ ഗെറ്റപ്പിലാണ് വിനായകൻ ചിത്രത്തിലുള്ളത്. സുരാജ് വെഞ്ഞാറമ്മൂടും വിനായകനും ആദ്യമായി നായകരായി ഒന്നിക്കുന്ന സിനിമയാണ് തെക്ക് വടക്ക്. സിനിമയിൽ റിട്ടയേർഡ് കെഎസ്ഇബി എഞ്ചിനീയറായ മാധവനാണ് വിനായകൻ. അരിമിൽ ഉടമ ശങ്കുണ്ണിയായി സുരാജും. കഷണ്ടിയും നരച്ച കൊമ്പൻ മീശയുമായി പെട്ടെന്ന് തിരിച്ചറിയാത്ത ഭാവഭേദമാണ് വിനായകന്റേത്. നരയും പല്ലിലെ പ്രത്യേകതയും സുരാജിനേയും വേറിട്ടു നിർത്തുന്നു.

എസ്. ഹരീഷിന്റെ രചനയിൽ പ്രേം ശങ്കറാണ് സംവിധാനം. അൻജന ടോക്കീസ്- വാർസ് സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ അൻജന ഫിലിപ്പ് നിർമ്മിക്കുന്നു. കോട്ടയം രമേഷ്, നന്ദിനി, മഞ്ജുശ്രീ, ബാലൻ പാലക്കൽ, ജെയിംസ് പാറക്കൽ, മനോജ് തുടങ്ങി നൂറോളം അഭിനേതാക്കൾ ചിത്രത്തിലുണ്ട്.

മ്യൂസിക്: സാം സിഎസ്, ഡിഒപി: സുരേഷ് രാജൻ, എഡിറ്റർ കിരൺ ദാസ്, പ്രൊഡക്ഷൻ ഡിസൈൻ: രാഖിൽ, വരികൾ: റഫീഖ് അഹമ്മദ്, ലക്ഷ്മി ശ്രീകുമാർ, കോസ്റ്റ്യൂം: ആയിഷ സഫീർ, മേക്കപ്പ്: അമൽ ചന്ദ്രൻ, ആക്ഷൻ: മാഫിയ ശശി, ഡാൻസ്: പ്രസന്ന മാസ്റ്റർ, ശബ്ദ മിശ്രണം: അജിത് എ ജോർജ്, കളറിസ്റ്റ്: ലിജു പ്രഭാകർ, ശബ്ദലേഖനം: നിധിൻ ലൂക്കോസ്, കാസ്റ്റിങ് ഡയറക്ടർ: അബു വളയംകുളം, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബോസ് വി, പ്രൊഡക്ഷൻ കൺട്രോളർ: സജി ജോസഫ്, ഫിനാൻസ് കൺട്രോളർ: അനിൽ ആമ്പല്ലൂർ, ഡിസൈൻ: പുഷ് 360- തുടങ്ങിയവരാണ് അണിയറയിൽ.

ഫാർസ് ഫിലിം ആണ് ഗ്ലോബൽ റിലീസ് ചെയ്യുന്നത്. ശ്രീപ്രിയയുടെ സഹകരണത്തിൽ കേരളത്തിലും റിലീസ് ചെയ്യും. തിങ്ക് മ്യൂസിക്കിലൂടെ നാല് ഗാനങ്ങൾ ആസ്വാദകരിലെത്തും. ജാസി ഗിഫ്റ്റ്, ആൻ്റണി ദാസൻ, സാം സി.എസ് തുടങ്ങിയവരാണ് ഗായകർ.

'നീ വേണം ഈ മോശം അഭിപ്രായം മാറ്റാന്‍': അന്നയുടെ ജീവനെടുത്ത കോര്‍പ്പറേറ്റ് സമ്മര്‍ദങ്ങള്‍

കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

മരിക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ് അന്ന വിളിച്ചിരുന്നു, പറഞ്ഞത് ജോലിഭാരത്തെ കുറിച്ച്, സുഹൃത്തിന്റെ വെളിപ്പെടുത്തൽ

ചേട്ടൻ പൂസല്ല, മാസ്സാണ്; വിനായകൻ ആടിത്തകർത്ത 'തെക്ക് വടക്കി'ലെ ആദ്യഗാനം 'കസ കസ' എത്തി

സുപ്രീം കോടതിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ ക്രിപ്റ്റോ കറന്‍സി പ്രൊമോഷൻ വിഡിയോകൾ, സംഭവിച്ചതെന്ത്?

SCROLL FOR NEXT