Film News

തിയേറ്റര്‍ സ്‌ക്രീനില്‍ ഇര്‍ഫാന്‍ ഖാനെ ഒരിക്കല്‍ കൂടി കാണാം ; ദി സോങ് ഓഫ് സ്‌കോര്‍പിയന്‍സ് റിലീസ് ഏപ്രില്‍ 28ന്

ഇര്‍ഫാന്‍ ഖാന്‍- ഗൊല്‍ഷിഫ്‌തെ ഫറഹാനി എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ദി സോങ് ഓഫ് സ്‌കോര്‍പിയന്‍സ്' എന്ന ചിത്രം ഈ മാസം 28 ന് തിയേറ്ററുകളിലെത്തും. അനൂപ് സിങ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ദി സോങ് ഓഫ് സ്‌കോര്‍പിയന്‍സ്' സ്വിസ്-ഫ്രഞ്ച്-സിംഗപ്പൂരിയന്‍ രാജസ്ഥാനി ഭാഷ ചിത്രമാണ്. ഇര്‍ഫാന്‍ ഖാന്‍ വിടപറഞ്ഞ് മൂന്നാണ്ട് തികയുന്ന വേളയിലാണ്, 2017-ൽ ലൊകാർനോ ഫിലിം ഫെസ്റ്റിവലിൽ റിലീസ് ചെയ്ത ചിത്രം അണിയറപ്രവർത്തകർ ഇപ്പോൾ തിയേറ്ററുകളിൽ എത്തിക്കുന്നത്.

ജയ്‌സാല്‍മറില്‍ വച്ച് ഒരാളെ തേള്‍ കുത്തിയാല്‍ കുത്തേറ്റയാള്‍ ഇരുപത്തിനാല് മണിക്കൂറിനകം മരിച്ചു പോകും എന്നാണ് രാജസ്ഥാനിയന്‍ വിശ്വാസം. കുത്തേറ്റയാള രക്ഷിക്കാനുള്ള ഒരേയൊരു പോംവഴി ഒരു പ്രത്യേക വിഭാഗത്തില്‍പ്പെട്ട ആളുകള്‍ അഭ്യസിക്കുന്ന സംഗീതമാണ്. തന്റെ മുത്തശ്ശിയില്‍ നിന്ന് ഈ സംഗീതം പഠിക്കുന്ന നൂറാന്‍ എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് സിനിമ സഞ്ചരിക്കുന്നത്. ഗൊല്‍ഷിഫ്‌തെ ഫറഹാനി അവതരിപ്പിച്ചിരിക്കുന്ന നൂറാന്‍ എന്ന യുവതിക്ക് സംഭവിക്കുന്ന മോശം അനുഭവങ്ങളും, ഇര്‍ഫാന്‍ ഖാന്‍ അവതരിപ്പിക്കുന്ന ആദം എന്ന ഒട്ടക വ്യാപാരിയുമായുള്ള പ്രണയവും, വിവാഹവും, നൂറാന്റെ പ്രതികാരവുമൊക്കെയാണ് സിനിമയുടെ ഇതിവൃത്തം.

വഹീദാ റഹ്മാന്‍, ശശാങ്ക് അറോറ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് പിയെട്രോ സെര്‍ച്ചര്‍ ആണ്. എഡിറ്റിങ് മേരി പിയര്‍ ഫ്രാപ്പിയര്‍. ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ബിയാട്രിസ് തിരിയെറ്റ് ആണ്.

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ യു.ആര്‍.പ്രദീപ്; ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

ചെരുപ്പൂരി അടിക്കുമെന്ന് അന്ന് ഞാൻ ആ നടനോട് പറഞ്ഞു: ഖുശ്ബു

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

SCROLL FOR NEXT