Film News

കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ചുവെന്ന വാര്‍ത്ത പൂര്‍ണമായും ശരിയല്ല ; ഷൈന്‍ പുറത്തിറങ്ങുകയായിരുന്നുവെന്ന് സോഹന്‍ സീനുലാല്‍

ദുബായില്‍ വെച്ച് എയര്‍ ഇന്ത്യ വിമാനത്തിന്റെ കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ചതിന് നടന്‍ ഷൈന്‍ ടോം ചാക്കോയെ പുറത്താക്കിയെന്ന വാര്‍ത്തയില്‍ വിശദീകരണവുമായി സംവിധായകന്‍ സോഹന്‍ സീനുലാല്‍. തുടര്‍ച്ചയായ പരിപാടികള്‍ കാരണം ക്ഷീണിതനായതിനാല്‍ പുറകിലെ ഒഴിഞ്ഞ സീറ്റുകളില്‍ ഒന്നില്‍ കിടക്കാന്‍ ശ്രമിച്ച ഷൈന്‍ ടോം ചാക്കോയോട് ടേക്ക് ഓഫ് സമയത്ത് കിടക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞതിന് പിറകെ വിമാനത്തില്‍ നിന്നും ഷൈന്‍ പുറത്തിറങ്ങുകയായിരുന്നുവെന്ന് സോഹന്‍ സീനുലാല്‍ പറഞ്ഞു. കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ചു എന്ന വാര്‍ത്ത പൂര്‍ണ്ണമായും ശരിയല്ലെന്നും, പുറത്തേക്കുള്ള വഴിയാണെന്ന് തെറ്റിദ്ധരിച്ച് കോക്പിറ്റിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ചപ്പോള്‍ ജീവനക്കാര്‍ തടയുകയും പുറത്തേക്കുള്ള വാതില്‍ കാണിച്ചുകൊടുക്കുയും ചെയ്യുകയായിരുന്നുവെന്നും സോഹന്‍ സീനുലാല്‍ പറഞ്ഞു.

തുടര്‍ച്ചയായ മൂന്ന് ദിവസത്തേക്കുള്ള പ്രൊമോഷന്‍ പരിപാടികളുമായാണ് ഭാരത സര്‍ക്കസ് ടീം ദുബായിയില്‍ എത്തുന്നത്. രാത്രി വരെ നീണ്ട പ്രോഗ്രാമുകള്‍ കാരണം ടീമിലുള്ളവരെല്ലാവരും തന്നെ ക്ഷീണിതനായിരുന്നു. ക്ഷീണിച്ചിരുന്നതിനാല്‍ പുറകിലെ ഒഴിഞ്ഞസീറ്റുകളില്‍ ഒന്നില്‍ കിടക്കാന്‍ ശ്രമിക്കുകയായിരുന്നു ഷൈന്‍ ടോം ചാക്കോ. എന്നാല്‍ ടേക്ക് ഓഫ് സമയത്ത് കിടക്കാന്‍ അനുവദിക്കുകയില്ലെന്നു ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഷൈന്‍ വിമാനത്തില്‍ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു. പുറത്തേക്കുള്ള വഴിയാണെന്ന് തെറ്റിദ്ധരിച്ചാണ് കോക്പിറ്റിന്റെ വാതില്‍ തുറന്നത്. അപ്പോള്‍ തന്നെ ജീവനക്കാര്‍ അത് തടയുകയും ശരിയായ വാതില്‍ കാണിച്ചുകൊടുക്കുകയുംഅതിലൂടെ പുറത്തിറങ്ങുകയും ചെയ്യുകയായിരുന്നു എന്ന് ചിത്രത്തിന്റെ സംവിധായകന്‍ സോഹന്‍ സീനുലാല്‍ പ്രതികരിച്ചു.

വിസിറ്റിങ് വിസയിലാണ് ദുബായില്‍ എത്തിയത് എന്നുള്ളതിനാല്‍ എക്‌സിറ്റിന് ശേഷം വീണ്ടും വിമാനത്തില്‍ കയറാന്‍ സാധിച്ചില്ല. പുതിയ വിസയെടുക്കും വരെ എമിഗ്രേഷന്‍ ഓഫീസില്‍ തന്നെ ഇരിക്കുകയായിരുന്നു. പുതിയ വിസ ലഭിച്ച ശേഷം അടുത്ത ദിവസം തന്നെ ബന്ധുക്കള്‍ക്കൊപ്പം ഷൈന്‍ നാട്ടിലെത്തുമെന്നും സോഹന്‍ സീനുലാല്‍ പ്രതികരിച്ചു.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT