Film News

ഒരു കംപ്ലീറ്റ് കുടുംബ ചിത്രം, തുടരും ഒരു സത്യൻ അന്തിക്കാട് വൈബ് സിനിമയെന്ന് തരുൺ മൂർത്തി

ഒരു സത്യൻ അന്തിക്കാട് വൈബിലുള്ള സിനിമയായിരിക്കും 'തുടരും' എന്ന് സംവിധായകൻ തരുൺ മൂർത്തി. ഫീൽ ​ഗുഡ് സിനിമ എന്നതിനെക്കാൾ ഒരാളുടെ ജീവതമാണ് ചിത്രത്തിലൂടെ തങ്ങൾ പറയാൻ ശ്രമിക്കുന്നതെന്ന് തരൺ പറയുന്നു. മോഹൻലാലും ശോഭനയും ഒന്നിക്കുന്ന ഒരു സത്യൻ അന്തിക്കാട് വൈബ് പുലർത്തുന്ന സിനിമ എന്ന തരത്തിലാണ് തങ്ങൾ ഈ ചിത്രത്തെ മാർക്കറ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നതെന്നും തരുൺ മൂർത്തി ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

തരുൺ മൂർത്തി പറഞ്ഞത്:

ഫീൽ​ഗുഡ് എന്നതിനെക്കാൾ ഒ​രാളുടെ ജീവിതമാണ് 'തുടരും' എന്ന സിനിമ. ലാൽ സാറിന്റെയും ശോഭന മാമിന്റെയും കഥാപാത്രങ്ങളുടെ ജീവിത യാത്രയാണ് ഇത്. അതിൽ ക്ലാസ്സ് മാസ്സ് എന്നു വേർതിരിക്കാനായി ഒന്നുമില്ല. എനിക്ക് അങ്ങനെ ഡിസൈൻ ചെയ്ത് അവതരിപ്പിക്കാനും അറിയില്ല. എന്നെ സംബന്ധിച്ചിടത്തോളം ചെറുപ്പം മുതൽക്കേ തന്നെ ഞാൻ സിനിമകളിൽ കാണുന്നൊരു ലാലേട്ടനുണ്ട്. അദ്ദേഹത്തിന്റെ കുസൃതികൾ നമുക്ക് ഇഷ്ടമാണ്. അദ്ദേഹത്തിന്റെ വൈകാരിത, പരാധീനതകൾ, ഇവയൊക്കെ നമുക്ക് ഇഷ്ടമാണ്. ഈ സിനിമയുടെ 80 ശതമാനത്തോളം ഇതെല്ലാമാണ്. ഇതിലൂടെയാണ് ഈ സിനിമ സഞ്ചരിക്കുന്നതും. മുണ്ട് മടക്കി കുത്തി മീശ പിരിച്ച് ഇടിക്കുന്നതാണ് മാസ് എന്ന വിശ്വാസം എനിക്കില്ല. ഒരാളുടെ യാത്രയിൽ അയാൾക്ക് ചെയ്യാൻ സാധിക്കുന്നത്, അയാൾ ചെയ്യുന്ന കാര്യങ്ങക്കൊക്കെ മാസ് എന്നു വിളിക്കാൻ സാധിക്കുമെങ്കിൽ അങ്ങനെയായിരിക്കും. ഇതിനെല്ലാമുപരി ഒരു മോഹൻലാൽ ട്രിബ്യൂട്ട് എന്നു പറയാം. എപ്പോഴോക്കെയോ നമ്മളിൽ നിന്ന് മാറി മറ്റൊരു സ്റ്റാർഡത്തിൽ ആഘോഷിച്ചൊരു മനുഷ്യനെ കുറച്ചു കൂടി ​ഗ്രൗണ്ടഡായിട്ട് കാണിക്കാൻ പറ്റുന്നു എന്നുള്ളതാണ് ഞങ്ങളുടെ എക്സൈറ്റ്മെന്റ്. ഫസ്റ്റ് ഹാഫ് ഫീൽ ​ഗുഡായിരിക്കുമെന്നും സെക്കന്റ് ഹാഫ് വെറെലെവൽ ആയിരിക്കുമെന്നും ഒന്നും പറയാനേ പറ്റില്ല. ഞങ്ങൾ ഈ സിനിമയെ മാർക്കറ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നതും ഈ സിനിമയെ കാണാൻ ഉദ്ദേശിക്കുന്നതും ഒരു സാധാരണ മോഹൻലാൽ സിനിമ അല്ലെങ്കിൽ മോഹൻലാൽ ശോഭന മാം ഒന്നിക്കുന്ന ഒരു സത്യൻ അന്തിക്കാട് വൈബിലുള്ള സിനിമ എന്നാണ്. കുടുംബത്തിനൊപ്പവും അച്ഛനും അമ്മയ്ക്കും അമ്മുമ്മയ്ക്കും എല്ലാവർക്കുമൊപ്പവും ഒരുമിച്ചിരുന്ന് ഒരു ഫാമിലി ആയി നല്ലൊരു മോഹൻലാൽ ശോഭന പടം കണ്ട് തിരിച്ചു പോരാം എന്നു പറയുന്നൊരു വ്യഖ്യാനമാണ് ഞാൻ വ്യക്തിപരമായി ഈ സിനിമയ്ക്ക് കൊടുക്കാൻ ആ​ഗ്രഹിക്കുന്നത്. അതിനപ്പുറത്തേക്ക് ഇത് ദൃശ്യം പോലെ സെക്കന്റ് ഹാഫ് കംപ്ലീറ്റ്ലി ത്രില്ലർ ആകുമെന്നോ അല്ലെങ്കിൽ സെക്കന്റ് ഹാഫ് മാസ് ആണെന്നോ തുടങ്ങി അങ്ങനെ ഒരു എലമെന്റും നമ്മൾ വർക്ക് ചെയ്തിട്ടില്ല.

മോഹൻലാലും തരുൺ മൂർത്തിയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടത് കഴിഞ്ഞ ദിവസമാണ്. 20 വര്‍ഷത്തിന് ശേഷം മോഹന്‍ലാല്‍- ശോഭന ജോഡി തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ഇത്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം.രഞ്ജിത്താണ് ചിത്രം നിർമിക്കുന്നത്. മികച്ച മലയാള സിനിമയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ സൗദി വെള്ളക്ക എന്ന ചിത്രത്തിന് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് തരുണ്‍ മൂര്‍ത്തിയും കെ.ആര്‍.സുനിലും ചേര്‍ന്നാണ്.

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

ഭർത്താവാണ് ഡ്രൈവിങ് പഠിപ്പിച്ചത്, ഇപ്പൊ 12 വാഹനങ്ങളുടെ ലൈസൻസുണ്ട്, കൂടുതൽ ലൈസൻസുള്ള മലയാളി വനിതയായി മണിയമ്മ | Maniyamma Interview

'ഞങ്ങളോട് സംസാരിക്കാം', യാത്രാക്കാരില്‍ നിന്ന് അഭിപ്രായം തേടി ദുബായ് ആർടിഎ

SCROLL FOR NEXT