റിയലിസ്റ്റിക് അവതരണമുളള രസികന്‍ ചെറുസിനിമകളിലൂടെ ശ്രദ്ധേയനായ ഗിരീഷ് എഡി സംവിധാനം ചെയ്യുന്ന തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്ത്രിന്റെ ട്രെയിലര്‍ പുറത്തു വന്നു. ഛായാഗ്രാഹകന്‍ ജോമോന്‍ ടി ജോണ്‍, എഡിറ്റര്‍ ഷമീര്‍ മുഹമ്മദ് എന്നിവര്‍ക്കൊപ്പം ഷെബിന്‍ ബക്കര്‍ നിര്‍മ്മിക്കുന്നു. വിനീത് ശ്രീനിവാസന്‍ പ്രധാന റോളിലെത്തുന്ന ചിത്രത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായി കുമ്പളങ്ങി ഫെയിം തോമസ് മാത്യു നായക വേഷത്തിലുണ്ട്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പ്രണയവും തല്ലുകൂടലും അധ്യാപകനോടുള്ള അസൂയയുമൊക്കെ പ്രമേയമാകുന്ന ചിത്രമാണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന് ട്രെയിലര്‍ സൂചന തരുന്നു.
ജോമോന്‍ ടി ജോണും വിനോദ് ഇല്ലമ്പിള്ളിയുമാണ് ക്യാമറ. ഗോല്‍മാല്‍ എഗയിന്‍, സിംബ എന്നീ സിനിമകളിലൂടെ ബോളിവുഡില്‍ സജീവമായ ജോമോന്‍ ഇടവേളയ്ക്ക് ശേഷം മലയാളത്തില്‍ ചെയ്യുന്ന ചിത്രവുമാണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. ഗിരീഷ് എഡിയും ദിനോയ് പൗലോസുമാണ് തിരക്കഥ. ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും ജസ്റ്റിന്‍ വര്‍ഗീസ് സംഗീതവും. വിശുദ്ധ അംബ്രോസേ, മൂക്കുത്തി എന്നീ ഷോര്‍ട്ട് ഫിലിമിലൂടെ ഗിരീഷ് പരിചയപ്പെടുത്തിയ താരങ്ങളും ചിത്രത്തിലുണ്ട്.
അള്ള് രാമേന്ദ്രന്‍, പോരാട്ടം എന്നീ സിനിമകളുടെ സഹരചയിതാവുമാണ് ഗിരീഷ് എഡി. ഹ്യൂമര്‍ ടോണിലാണ് സിനിമയെന്ന് ട്രെയിലര്‍ സൂചന നല്‍കുന്നുണ്ട്. സ്‌കൂളില്‍ പുതുതായി എത്തുന്ന രവി എന്ന മാഷിന്റെ റോളിലാണ് വിനീത് ശ്രീനിവാസന്‍.